കുറഞ്ഞ നിരക്കില്‍ ആഡംബരങ്ങളോടെ കൊച്ചിയില്‍ നിന്ന് മാലദ്വീപിലേക്ക് കടല്‍യാത്ര നടത്താം; വന്‍ അവസരവുമായി ഇറ്റാലിയന്‍ കമ്പനി

Published : Apr 08, 2019, 04:18 PM ISTUpdated : Apr 08, 2019, 04:21 PM IST
കുറഞ്ഞ നിരക്കില്‍ ആഡംബരങ്ങളോടെ കൊച്ചിയില്‍ നിന്ന് മാലദ്വീപിലേക്ക് കടല്‍യാത്ര നടത്താം; വന്‍ അവസരവുമായി ഇറ്റാലിയന്‍ കമ്പനി

Synopsis

കോസ്റ്റ വിക്ടോറിയ എന്ന ആഡംബര കപ്പലാകും സര്‍വീസ് നടത്തുക. ഒരാള്‍ക്ക് മൂന്ന് രാത്രി യാത്ര ചെയ്യുന്നതിനുളള കുറഞ്ഞ നിരക്ക് 26,000 രൂപയാണ്. ഭക്ഷണം, താമസം, വിനോദസൗകര്യങ്ങള്‍ തുടങ്ങി ആഡംബരത്തിന്‍റെ എല്ലാ സാധ്യതകളും നിങ്ങള്‍ക്ക് കപ്പലില്‍ ഉപയോഗിക്കാനാകും. 

കൊച്ചി: കടല്‍യാത്ര ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്ക് വന്‍ അവസരവുമായി ഇറ്റലി ആസ്ഥാനമായ കോസ്റ്റ ക്രൂസ് എത്തുന്നു. ഈ വര്‍ഷം നവംബര്‍ 13 ന് കോസ്റ്റ ക്രൂസ് കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് മാലദ്വീപിലേക്ക് ആഡംബര കപ്പല്‍ സര്‍വീസ് ആരംഭിക്കുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ച് മാസം വരെ മുടങ്ങാതെ കൊച്ചിയില്‍ നിന്നും സര്‍വീസുണ്ടാകും. 

കോസ്റ്റ വിക്ടോറിയ എന്ന ആഡംബര കപ്പലാകും സര്‍വീസ് നടത്തുക. ഒരാള്‍ക്ക് മൂന്ന് രാത്രി യാത്ര ചെയ്യുന്നതിനുളള കുറഞ്ഞ നിരക്ക് 26,000 രൂപയാണ്. ഭക്ഷണം, താമസം, വിനോദസൗകര്യങ്ങള്‍ തുടങ്ങി ആഡംബരത്തിന്‍റെ എല്ലാ സാധ്യതകളും നിങ്ങള്‍ക്ക് കപ്പലില്‍ ഉപയോഗിക്കാനാകും. 18 വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം യാത്ര സൗജന്യമാണ്. എന്നാല്‍, ഇവര്‍ക്ക് തുറമുഖ നികുതി ഉള്‍പ്പെടെയുളളവ നല്‍കേണ്ടി വരും. 

നവംബര്‍ 13 ന് ആദ്യ സര്‍വീസ് തുടങ്ങും, തുടര്‍ന്ന് നവംബര്‍ 17, ഡിസംബര്‍ 11,25, ജനുവരി 8,22, ഫെബ്രുവരി 5, 19, മാര്‍ച്ച് 4 എന്നീ തീയതികളിലാണ് കൊച്ചിയില്‍ നിന്നും മാലദ്വീപിലേക്ക് സര്‍വീസുളളത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ഒരേ മുറി പങ്കിടുന്ന മൂന്നാമത്തെയും നാലാമത്തെയും അതിഥിക്ക് നികുതി ഉള്‍പ്പടെ നിരക്കിന്‍റെ 50 ശതമാനം നല്‍കിയാല്‍ മതിയാകും. 
 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്