ഹോട്ടലിന്റെ വാടകകൊടുത്തില്ല; ഒയോ സ്ഥാപകന്റെ പേരിൽ വഞ്ചനാക്കുറ്റത്തിന് കേസ്

Published : Nov 05, 2019, 02:33 PM ISTUpdated : Nov 05, 2019, 02:37 PM IST
ഹോട്ടലിന്റെ വാടകകൊടുത്തില്ല; ഒയോ സ്ഥാപകന്റെ പേരിൽ വഞ്ചനാക്കുറ്റത്തിന് കേസ്

Synopsis

 ഇല്ലാത്ത നിയമപ്രശ്നങ്ങൾ ഉയർത്തി ശ്രദ്ധനേടാൻ ശ്രമിക്കുന്ന ഹോട്ടലുടമയുടെ പേരിൽ പരാതിനൽകുമെന്ന് ഒയോ അധികൃതർ അറിയിച്ചു.

ബെംഗലുരു:  മുപ്പത്തിയഞ്ച് ലക്ഷം രൂപ കുടിശ്ശിക നൽകാനുണ്ടെന്ന ഹോട്ടലുടമയുടെ പരാതിയിൽ ഒയോ സ്ഥാപകന്റെയും മറ്റ് ആറ് പേരുടെയും പേരിൽ വഞ്ചനാക്കുറ്റത്തിന് ബെംഗലുരു പൊലീസ് കേസെടുത്തു. മാസം ഏഴ് ലക്ഷം രൂപ നൽകുമെന്നായിരുന്നു കരാർ. എന്നാൽ, അഞ്ച് മാസമായി വാടക നൽകിയിട്ടില്ലെന്ന് റോക്സൽ ഇൻ ഉടമ ബെറ്റ്സ് ഫെർണാണ്ടസിന്റെ പരാതിയിൽ പറയുന്നു.

എന്നാൽ, ഇല്ലാത്ത നിയമപ്രശ്നങ്ങൾ ഉയർത്തി ശ്രദ്ധനേടാൻ ശ്രമിക്കുന്ന ഹോട്ടലുടമയുടെ പേരിൽ പരാതിനൽകുമെന്ന് ഒയോ അധികൃതർ അറിയിച്ചു.
 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍