LPG Price Hike : പാചക വാതക വിലയിൽ വൻ വർധന, വാണിജ്യ സിലിണ്ടറിന് 106. 50 രൂപ കൂട്ടി

Published : Mar 01, 2022, 09:12 AM ISTUpdated : Mar 01, 2022, 09:39 AM IST
LPG Price Hike : പാചക വാതക വിലയിൽ വൻ വർധന, വാണിജ്യ സിലിണ്ടറിന് 106. 50 രൂപ കൂട്ടി

Synopsis

LPG Price Hike : കൊച്ചിയിൽ സിലിണ്ടറിന് പുതുക്കിയ വില 2009 രൂപയാണ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചക വാതകസിലിണ്ടറുകളുടെ വിലയാണ് വർധിപ്പിച്ചത്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 

കൊച്ചി: രാജ്യത്ത് പാചക വാതക വിലയിൽ (Commercial LPG cylinder) വൻ വർദ്ധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി. കൊച്ചിയിൽ സിലിണ്ടറിന് പുതുക്കിയ വില 2009 രൂപയാണ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വിലയാണ് വർധിപ്പിച്ചത്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 

യുക്രൈൻ യുദ്ധ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നെങ്കിലും ഇന്ത്യയിൽ  വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് സാഹചര്യമായതിനാൽ എണ്ണക്കമ്പനികൾ വില ഉയർത്തിയിരുന്നില്ല. യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാണ് സ്വകാര്യ കമ്പനികൾ വില ഉയർത്താതിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിയാൻ കാത്തുനിൽക്കാതെ വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് ഉയർത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. 

ഗ്യാസിനൊപ്പം ഇനി ഡാബർ ഉൽപ്പന്നങ്ങളും വീട്ടുപടിക്കലെത്തും

എഫ്എംസിജി സെക്ടറിലെ പ്രമുഖ കമ്പനിയായ ഡാബറിന്റെ റീട്ടെയിൽ ബിസിനസിൽ പങ്കാളികളാവാൻ പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തീരുമാനിച്ചു. ഇത് പ്രകാരം ഐ ഒ സി ഉപഭോക്താക്കൾക്ക് ഗ്യാസുമായി വരുന്ന ഏജൻസി ജീവനക്കാരുടെ പകൽ ഇനിമുതൽ ഡാബർ ഉൽപ്പന്നങ്ങളും ഉണ്ടായിരിക്കും. ഇതിലൂടെ കോടിക്കണക്കിന് വീടുകളിലേക്ക് താങ്കളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് എത്തിക്കാം എന്നാണ് ഡാബർ കണക്കുകൂട്ടുന്നത്.

 ബുധനാഴ്ച പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ കമ്പനികൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എൽപിജിക്ക് 14 കോടി ഉപഭോക്താക്കൾ ആണുള്ളത്. ഇത്രയും വീടുകളിലേക്ക് ഡാബർ ഇന്ത്യയ്ക്ക് നേരിട്ട് എത്തിച്ചേരാനാകും എന്നുള്ളതാണ് ഈ കരാറിനെ പ്രധാനസവിശേഷത. ഇത് റീട്ടെയിൽ രംഗത്ത് കൂടുതൽ ശക്തി നേടാൻ തങ്ങളെ സഹായിക്കുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

പവർ കട്ട് വീണ്ടും വരുമോ? രാജ്യത്ത് വൈദ്യുതി ഉൽപ്പാദന രംഗത്ത് കടുത്ത പ്രതിസന്ധി

ദില്ലി: രാജ്യത്ത് വൈദ്യുതി വിതരണ രംഗത്ത് കടുത്ത പ്രതിസന്ധി. കൽക്കരിയുടെ ലഭ്യതയാണ് ഒരിടവേളയ്ക്ക് ശേഷം വിപണിയിൽ ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. കൽക്കരിയുടെ അന്താരാഷ്ട്ര വില കുത്തനെ ഉയർന്നിരിക്കുകയാണ്. ടണ്ണിന് 200 ഡോളറിനാണ് അന്താരാഷ്ട്ര വിപണിയിൽ കൽക്കരിയുടെ വിപണനം.

ഇത് ആഭ്യന്തര കൽക്കരി ഉൽപ്പാദനത്തിന് മുകളിൽ ഭാരിച്ച സമ്മർദ്ദത്തിന് കാരണമാകും. ഇന്ത്യയിൽ വൈദ്യുതിക്ക് ഈടാക്കാവുന്ന പരമാവധി വില യൂണിറ്റിന് 20 രൂപയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഈ നിലയിലേക്ക് വിലയെത്തിയെന്നാണ് വിവരം. നിലവിൽ ഇന്ത്യയിലെ ശരാശരി വില വൈദ്യുതി യൂണിറ്റിന് അഞ്ച് രൂപയാണ്. ഗുജറാത്തും മഹാരാഷ്ട്രയും പവർ എക്സ്ചേഞ്ചിൽ നിന്ന് 10 എംയു വൈദ്യുതി വാങ്ങുന്നെന്നാണ് വിവരം. കൂടുതൽ ഇവിടെ വായിക്കാം Coal Price : പവർ കട്ട് വീണ്ടും വരുമോ? രാജ്യത്ത് വൈദ്യുതി ഉൽപ്പാദന രംഗത്ത് കടുത്ത പ്രതിസന്ധി

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം