ഭയന്നത് സംഭവിക്കുന്നു; കൊവിഡ് കാലത്ത് കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ച് കമ്പനി

Published : Mar 29, 2020, 12:08 AM IST
ഭയന്നത് സംഭവിക്കുന്നു; കൊവിഡ് കാലത്ത് കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ച് കമ്പനി

Synopsis

ലോകമാകെ തങ്ങളുടെ ഷെയേര്‍ഡ് സ്‌കൂട്ടര്‍ സര്‍വീസ് നിര്‍ത്തിയ കമ്പനി ചിലവ് ചുരുക്കലും പ്രഖ്യാപിച്ചിരുന്നു...  

സാന്‍ ഫ്രാന്‍സിസ്‌കോ: കൊവിഡ് കാലത്തെ പ്രതിസന്ധിക്ക് പിന്നാലെ കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ച് സ്വകാര്യ കമ്പനി. ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണ രംഗത്തെ സ്റ്റാര്‍ട്ടപ്പായ ബോര്‍ഡ് ആണ് തങ്ങളുടെ മൂന്നിലൊന്ന് ജീവനക്കാരെയും പിരിച്ചുവിടുന്നത്.

ലോകമാകെ തങ്ങളുടെ ഷെയേര്‍ഡ് സ്‌കൂട്ടര്‍ സര്‍വീസ് നിര്‍ത്തിയ കമ്പനി ചിലവ് ചുരുക്കലും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 30 ശതമാനത്തിലേറെ ജീവനക്കാരോട് ഗുഡ് ബൈ പറയുന്നത്. ദക്ഷിണ കാലിഫോര്‍ണിയയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

നിക്ഷേപകരില്‍ നിന്ന് ഈയടുത്ത് കോടിക്കണക്കിന് ഡോളര്‍ കമ്പനി നിക്ഷേപം സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ഉണ്ടായിരിക്കുന്ന തിരിച്ചടി അടുത്ത വര്‍ഷത്തേക്ക് തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് കമ്പനി പറയുന്നത്.
 

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും