കൊറോണ തിരിച്ചടിച്ചു; പുതിയ നിയമനങ്ങള്‍ നടത്തേണ്ടെന്ന് കമ്പനികളുടെ തീരുമാനം

Published : Mar 28, 2020, 09:18 PM ISTUpdated : Mar 28, 2020, 10:30 PM IST
കൊറോണ തിരിച്ചടിച്ചു; പുതിയ നിയമനങ്ങള്‍ നടത്തേണ്ടെന്ന് കമ്പനികളുടെ തീരുമാനം

Synopsis

വന്‍കിട ടെക് കമ്പനികള്‍ ചിലത് ഇപ്പോഴത്തെ റിക്രൂട്ട്‌മെന്റ് പ്ലാനുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ പുതിയ ജോബ് ഓഫറുകള്‍ നല്‍കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.  

ദില്ലി: കൊവിഡ് 19 ഉയര്‍ത്തിയ വെല്ലുവിളികള്‍ അതിജീവിക്കേണ്ടതിനാല്‍ അടുത്ത കുറച്ച് കാലത്തേക്ക് പുതിയ നിയമനങ്ങള്‍ നടത്തേണ്ടെന്ന് കമ്പനികളുടെ തീരുമാനം. കൊവിഡ് ഭീതി അവസാനിച്ച ശേഷം കുറഞ്ഞത് മൂന്ന് മാസത്തേക്ക് നിയമനം നിര്‍ത്തിവയ്ക്കാനാണ് തീരുമനം.

വന്‍കിട ടെക് കമ്പനികള്‍ ചിലത് ഇപ്പോഴത്തെ റിക്രൂട്ട്‌മെന്റ് പ്ലാനുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ പുതിയ ജോബ് ഓഫറുകള്‍ നല്‍കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പുകളും ചെറുകിട ഇടത്തരം ബിസിനസുകളും ഹ്യൂമന്‍ റിസോര്‍സ് കമ്പനികള്‍ക്ക് പുതിയ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 

പുതിയ നിയമനങ്ങള്‍ പിന്‍വലിക്കാനോ നിര്‍ത്തിവയ്ക്കാനോ ആണ് കമ്പനികള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വീഡിയോ കോണ്‍ഫറന്‍സ് വഴി പുതിയ റിക്രൂട്ട്‌മെന്റ് നടത്തുമെന്നാണ് വലിയ ടെക് കമ്പനികളായ ഇന്‍ഫോസിസ് കമ്പനി വ്യക്തമാക്കിയത്. എന്നാല്‍ എത്ര നിയമനങ്ങള്‍ നടത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. 

PREV
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?