കൊവിഡ് 19: ഒരു വര്‍ഷത്തെ വേതനം വേണ്ടെന്ന് ഒല സിഇഒ, തുക ഡ്രൈവര്‍മാര്‍ക്ക്

By Web TeamFirst Published Mar 28, 2020, 10:35 PM IST
Highlights

കൊവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരുമാനമില്ലാതെ കഷ്ടപ്പെടുന്ന ടാക്‌സി ഡ്രൈവര്‍മാരെ സഹായിക്കാനാണ് ഇത്.
 

മുംബൈ: കൊവിഡ് കാലത്ത് ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍, ഡ്രൈവര്‍മാരെ സഹായിക്കാന്‍ തന്റെ ഒരു വര്‍ഷത്തെ വേതനം വേണ്ടെന്ന് വച്ചിരിക്കുകയാണ് ഒല ഗ്രൂപ്പ് സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗര്‍വാള്‍. ഒല ഫൗണ്ടേഷന്റെ കീഴില്‍ ഡ്രൈവ് ദി ഡ്രൈവര്‍ ഫണ്ട് എന്ന പുതിയ സംരംഭം ആരംഭിച്ച് തുക ഇതിലേക്ക് മാറ്റും. ഒല ഓട്ടോ റിക്ഷ,  കാബ്, കാലി പീലി, ടാക്‌സി ഡ്രൈവര്‍മാരെ സഹായിക്കാനാണ് പണം നല്‍കുക.

ഇതിന് പുറമെ ഒല ഗ്രൂപ്പ് ജീവനക്കാര്‍ 20 കോടി രൂപ ഇതിലേക്ക് സംഭാവന ചെയ്യും.  കൊവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരുമാനമില്ലാതെ കഷ്ടപ്പെടുന്ന ടാക്‌സി ഡ്രൈവര്‍മാരെ സഹായിക്കാനാണ് ഇത്.

ഉപഭോക്താക്കളെയും പാര്‍ട്ണര്‍മാരായ സ്ഥാപനങ്ങളെയും കൂടി ഡ്രൈവര്‍മാരെ സഹായിക്കാനുള്ള ശ്രമത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. ഡ്രൈവര്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും സൗജന്യ മെഡിക്കല്‍ സഹായവും ഉറപ്പാക്കിയിട്ടുണ്ട്.

click me!