ക്രിസ്റ്റ്യാനോ റൊണാൾഡോ കാമുകിക്ക് സമ്മാനിച്ച വജ്രമോതിരത്തിന്റെ വില എത്ര? സോഷ്യൽ മീഡിയ കത്തിച്ച് ജോർജിന

Published : Aug 12, 2025, 05:59 PM IST
Georgina Rodriguez

Synopsis

വിവാഹനിശ്ചയ മോതിരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ, പലരും അതിന്റെ വിലയെ കുറിച്ചുള്ള അന്വേഷണത്തിലാണ്.

പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ കാമുകിക്ക് നൽകിയ ആഡംബര മോതിരത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. വിവാഹാഭ്യർത്ഥന നടത്തികൊണ്ട് റൊണാൾഡോ തനിക്ക് സമ്മാനിച്ച മോതിരത്തെ കുറിച്ച് ഒടുവിൽ അദ്ദേ​ഗത്തിന്റെ കാമുകി ജോർജിന തന്നെ വെളിപ്പെടുത്തി. വിവാഹനിശ്ചയ മോതിരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ, പലരും അതിന്റെ വിലയെ കുറിച്ചുള്ള അന്വേഷണത്തിലാണ്.

 

 

5 സെന്റീമീറ്ററിലധികം നീളമുള്ള വജ്ര മോതിരത്തിൻ്റെ വില ഏകദേശം 16.8 കോടി മുതൽ 42 കോടി രൂപ വരെ ആകാമെന്നാണ് റിപ്പോ‍ർട്ട്. ജ്വല്ലറി വ്യാപാരിയായ ഫ്രാങ്ക് ഡാർലിംഗിന്റെ സ്ഥാപകനായ കെഗൻ ഫിഷറിന്റെ അഭിപ്രായത്തിൽ, രണ്ട് വശങ്ങളിലുമുള്ള വജ്രങ്ങൾ ഏകദേശം 1 കാരറ്റ് വരുമെന്നാണ്. വലിയ കല്ല്, 15 കാരറ്റ് എങ്കിലും ആയിരിക്കണമെന്ന് കണക്കാപ്പെടുന്നത്. ബ്രയോണി റെയ്മണ്ടിന്റെ അഭിപ്രായത്തിൽ, പ്രധാന വജ്ര കല്ല് 25-30 കാരറ്റ് വരെയാകാം. ലോറൽ ഡയമണ്ട്സിലെ ലോറ ടെയ്‌ലർ മോതിരത്തിന്റെ ഏറ്റവും കുറഞ്ഞ മൂല്യം 2 മില്യൺ യുഎസ് ഡോളറായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നു, അതേസമയം റെയർ കാരറ്റ് സിഇഒ അജയ് ആനന്ദ് മോതിരത്തിന്റെ മൂല്യം 5 മില്യൺ യുഎസ് ഡോളർ വരെയായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

2016 മുതൽ റൊണാൾഡോയും ജോർജിനയും പ്രണയത്തിലാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. റോഡ്രിഗസ് മാഡ്രിഡിലെ ഒരു ഗുച്ചി സ്റ്റോറിൽ ജോലി ചെയ്തിരുന്നപ്പോഴാണ് ജോർജിനയെ റൊണാൾഡോ കണ്ടുമുട്ടിയത്. 2017 ൽ സൂറിച്ചിൽ നടന്ന ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡ് ചടങ്ങിൽ ഇരുവരും ഒരുമിച്ചെത്തിയതോടെ പ്രണയ വാർത്ത സ്ഥിീകരിക്കപ്പെട്ടു. ഇപ്പോൾ ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ റൊണാള്‍ഡോ ജോർജിനയോട് വിവാഹാഭ്യർത്ഥന നടത്തിയിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ