കൊവിഡ് 19: രാജ്യത്തെ 60 ശതമാനം വീടുകളിലും വരുമാന നഷ്ടമെന്ന് സർവേ ഫലം

By Web TeamFirst Published May 24, 2020, 10:31 PM IST
Highlights

പ്രതിമാസ വീട്ടുചെലവുകൾ 36 ശതമാനത്തിൽ നിന്ന് 39 ശതമാനമായി ഉയർന്നെന്നും സർവേയിൽ വ്യക്തമായി

ദില്ലി: കൊവിഡിനെ തുടർന്ന് രാജ്യത്തെ 60 ശതമാനം വീടുകളിലും കടുത്ത വരുമാന നഷ്ടം ഉണ്ടായെന്ന് സർവേ ഫലം. നീൽസൺ രാജ്യത്തെ 12 നഗരങ്ങളിലായി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്ത പത്തിൽ എട്ട് പേരും മാർച്ച്- ജൂൺ മാസക്കാലയളവിൽ വൻ തുക ചെലവാക്കി വീട്ടിലേക്ക് സാധനം വാങ്ങാനോ ദീർഘയാത്ര പോകാനോ ലക്ഷ്യമിട്ടിരുന്നതായാണ് ഫലം.

എന്നാലിതിൽ 28 ശതമാനം പേരും കൊവിഡ് ഭീതി ഒഴിവായാൽ തങ്ങളുടെ പ്ലാനുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ്. ശേഷിച്ചവർ ഈ പദ്ധതി മാറ്റിവയ്ക്കുകയോ, റദ്ദാക്കുകയോ ചെയ്തു. നിക്ഷേപങ്ങൾ കൊവിഡിന് മുൻപ് 20 ശതമാനമായിരുന്നത് കൊവിഡ് കാലത്ത് 16 ശതമാനമായി ഇടിഞ്ഞു. സമ്പാദ്യം 25 ശതമാനത്തിൽ നിന്ന് 27 ശതമാനമായി ഉയർന്നു. 

Read more: ബിരിയാണി മേള സംഘടിപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി 'ഗോൾഡ് റഷ് രാമന്തളി'

വായ്പാ തിരിച്ചടവുകൾ 19 ൽ നിന്ന് 18 ശതമാനമായി കുറച്ചു. പ്രതിമാസ വീട്ടുചെലവുകൾ 36 ശതമാനത്തിൽ നിന്ന് 39 ശതമാനമായി ഉയർന്നെന്നും സർവേയിൽ വ്യക്തമായി. വസ്ത്രങ്ങൾ, ചെരുപ്പുകൾ തുടങ്ങിയ കൺസ്യൂമൽ ഉൽപ്പന്നങ്ങളുടെ വിപണിയിൽ 34 ശതമാനം വിൽപ്പന കുറഞ്ഞു. പരമ്പരാഗത വ്യാപാര ശൃംഖലയിലെല്ലാം ഈ ഇടിവുണ്ട്. 

Read more: അനിൽ അംബാനിക്ക് പിന്നെയും തിരിച്ചടി; ചൈനീസ് ബാങ്കുകൾക്ക് നൽകേണ്ടത് 717 ദശലക്ഷം ഡോളർ

click me!