മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് യുകെയിലെ കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. മൂന്ന് ചൈനീസ് ബാങ്കുകൾക്ക് 717 ദശലക്ഷം ഡോളർ (5448 കോടി രൂപ) 21 ദിവസത്തിനുള്ളിൽ തിരിച്ച് നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.

ഭാവി നടപടികൾ എന്തായിരിക്കണമെന്നത് സംബന്ധിച്ച് നിയമോപദേശം തേടുകയാണ് അനിൽ അംബാനിയെന്ന് ഇദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. അതേസമയം ഈ കോടതി വിധി ഇന്ത്യയിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നതല്ല. റിലയൻസ് ഗ്രൂപ്പ് സ്ഥാപനങ്ങളായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ, റിലയൻസ് കാപിറ്റൽ എന്നിവയുടെ പ്രവർത്തനത്തെയും യുകെ കോടതിയുടെ ഉത്തരവ് ബാധിക്കില്ലെന്ന് വക്താവ് അറിയിച്ചു.

Read more: ഹീറോ മോട്ടോകോർപ്പിന്റെ 40 ലക്ഷം ഓഹരികൾ കൂടി സ്വന്തമാക്കി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ

അതേസമയം 21 ദിവസത്തിനുള്ളിൽ അംബാനി പണം തിരിച്ചടച്ചില്ലെങ്കിൽ, അദ്ദേഹത്തിന്റെ വ്യക്തിപരമായ ആസ്തികളിൽ നിന്നും ഈ തുക ഈടാക്കാനുള്ള അവസരം ചൈനീസ് ബാങ്കുകൾക്ക് ലഭിക്കുമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. ലണ്ടനിലെ ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ഹൈക്കോടതി ജഡ്ജി നിഗെൽ ടിയറിന്റേതാണ് വിധി. കോടതി ചെലവായി 7.50 ലക്ഷം പൗണ്ട് (6.93 കോടി രൂപ) കെട്ടിവയ്ക്കാൻ ഇദ്ദേഹം നേരത്തെ അംബാനിയോട് ആവശ്യപ്പെട്ടിരുന്നു. 

Read more: കൊവിഡ് കാലത്ത് ഇന്ത്യക്ക് നഷ്ടമായത് കോടികളുടെ വിദേശ നിക്ഷേപം; ഏഷ്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്