കണ്ണൂര്‍: കൊവിഡ് അതിജീവനത്തിനായി ബിരിയാണി മേള സംഘടിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി പയ്യന്നൂരിലെ ഗോൾഡ്റഷ് രാമന്തളി ക്ലബ്. മുൻകൂട്ടി ഓർഡർ എടുത്ത് ബിരിയാണി ഉണ്ടാക്കി വീടുകളിൽ എത്തിച്ചാണ് ക്ലബ് ദുരിതാശ്വ നിധിയിലേക്ക് പണം കണ്ടെത്തിയത്. ബിരിയാണി വിൽപ്പനയിലൂടെ സമാഹരിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമൈറുകയായിരുന്നു.

ബിരിയാണി വില്പനയിലൂടെ നേടിയ 30,080 രൂപ ക്ലബ് ഭാരവാഹികളിൽ നിന്ന് പയ്യന്നൂർ എം.എൽ എ സി കൃഷ്ണൻ ഏറ്റുവാങ്ങി. ഹെൽത്ത്‌ സെന്ററിൽ നിന്നും പഞ്ചായത്തിൽ നിന്നും അനുമതി വാങ്ങിയ ശേഷമായിരുന്നു ക്ലബ് ബിരായിണി ഉണ്ടാക്കി വീടുകളിലെത്തിച്ച് നല്‍കിയത്.