അപകടം കാരണം താല്‍ക്കാലികമായി ജോലി ചെയ്യാന്‍ കഴിയാതെ വന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കുമോ? 'നല്‍കും' എന്നതാണ് ഉത്തരം. എന്നാല്‍ അതിന് ചില നിബന്ധനകളുണ്ട്. പോളിസി വ്യവസ്ഥകള്‍ അനുസരിച്ച്, ഒരു അപകടം കാരണം താല്‍ക്കാലികമായി ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയെ 'താല്‍ക്കാലിക പൂര്‍ണ്ണ വൈകല്യം' (ടെംപററി ടോട്ടല്‍ ഡിസ്എബിലിറ്റി - ടിടിഡി) എന്നാണ് വിളിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍, പോളിസി ഉടമയുടെ നഷ്ടപ്പെട്ട വരുമാനം നികത്താനായി ഇന്‍ഷുറന്‍സ് കമ്പനി ഒരു നിശ്ചിത തുക ആഴ്ചതോറും നല്‍കുന്നു.
ഒരു പോളിസി ഉടമ വീട്ടില്‍ വീണ് കാലിന് ഒടിവ് സംഭവിച്ചു. ചികിത്സിച്ച ഡോക്ടര്‍ 26 ദിവസത്തെ പൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന്, ജോലികള്‍ ചെയ്യാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ക്ലെയിം ഫയല്‍ ചെയ്തു. എന്നാല്‍, ഇന്‍ഷുറന്‍സ് കമ്പനി ഈ ക്ലെയിം തുടക്കത്തില്‍ നിരസിച്ചു. പരിക്ക് ടിടിഡിയുടെ നിര്‍വചനത്തില്‍ വരുന്നില്ല എന്നായിരുന്നു അവരുടെ വാദം. ജോലി ചെയ്യാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ രേഖാമൂലം സാക്ഷ്യപ്പെടുത്തിയത് കൊണ്ട് ഇത് നിയമപരമായി സാധുതയുള്ള ഒരു അപേക്ഷയായി ഇത് മാറി. പോളിസി ഉടമയുടെ ഭാഗത്തുനിന്നുള്ള തുടര്‍നടപടികള്‍ക്ക് ശേഷം, ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം അംഗീകരിച്ചു. 26 ദിവസത്തെ വൈകല്യത്തിന് പോളിസിയിലെ ആനുകൂല്യത്തിനനുസരിച്ച് 3.7 ലക്ഷത്തിലധികം രൂപ പോളിസി ഉടമയ്ക്ക് ലഭിച്ചു.
1. അപകടം മൂലമുള്ള പരിക്ക്: വൈകല്യം ഒരു അപകടം കാരണം സംഭവിച്ചതായിരിക്കണം.
2. ഡോക്ടറുടെ സാക്ഷ്യപത്രം: ജോലി ചെയ്യാന്‍ കഴിയില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ വ്യക്തമായി രേഖാമൂലം സാക്ഷ്യപ്പെടുത്തണം.
ഒരു ടിടിഡി ക്ലെയിം ഫയല്‍ ചെയ്യുന്നതിന് പോളിസി ഉടമകള്‍ സാധാരണയായി താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം:
മേല്‍പ്പറഞ്ഞ രേഖകള്‍ ഉണ്ടായിട്ടും ചിലപ്പോള്‍ ക്ലെയിം നിരസിക്കപ്പെടാം. രേഖകള്‍ അപൂര്‍ണ്ണമാവുക, ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിലെ അവ്യക്തത, എന്നിവയൊക്കെ ഇതിന് കാരണമായേക്കാം. എന്നാല്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിരാശപ്പെടേണ്ടതില്ല. ആദ്യം, ഇന്‍ഷുറന്‍സ് കമ്പനിയുടെ പരാതി പരിഹാര ഉദ്യോഗസ്ഥനെ സമീപിക്കുക. അവിടെയും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍, ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാനെ സമീപിക്കാവുന്നതാണ്.