നവദമ്പതികളുടെ സാമ്പത്തിക ആസൂത്രണം വിജയകരമാക്കാം; ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

Published : Jun 06, 2022, 06:33 PM ISTUpdated : Jun 06, 2022, 06:38 PM IST
നവദമ്പതികളുടെ സാമ്പത്തിക ആസൂത്രണം വിജയകരമാക്കാം; ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

Synopsis

നവദമ്പതികളാണോ നിങ്ങൾ? വരവുകളും ചെലവുകളും മികച്ച രീതിയിൽ  കൈകാര്യം ചെയ്ത് സമ്പാദ്യശീലം എങ്ങനെ വളർത്താം എന്നറിയാം   

വ്യക്തികൾ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും വ്യത്യസ്‍തമാണ് പങ്കാളികൾ ഒരുമിച്ച് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രത്യേകിച്ച് നവ ദമ്പതികൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. ഒരു കുടുംബ ബന്ധം മുന്നോട്ട് പോകണമെങ്കിൽ തീർച്ചയായ്യും അതിൽ പണത്തിനും പ്രധാന പങ്കുണ്ട്. പണം നേടുന്നതിനൊപ്പം അത് കൃത്യമായി ചെലവഴിക്കാൻ കൂടി അറിഞ്ഞില്ലെങ്കിൽ കുടുംബത്തിന്റെ അടിത്തറ ഇളകും. രണ്ട് വ്യക്തികൾ ഒന്നുചേരുമ്പോൾ സാമ്പത്തികമായി സ്വതന്ത്രരാകുകയും ഒപ്പം ഒന്നിച്ച് ചെലവുകൾ കൈകാര്യം ചെയ്യുകയും വേണം. നവ ദമ്പതികളുടെ സാമ്പത്തികാസൂത്രണം മികച്ചതാക്കാനുള്ള ചില വഴികൾ ഇതാ; 

പണത്തെ കുറിച്ച് തുറന്ന് സംസാരിക്കുക

പണത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ രണ്ട് പങ്കാളികൾക്കിടയിൽ ചിലപ്പോൾ അസ്വാസ്ഥ്യമുണ്ടാക്കാം, എന്നാൽ വരവുകളെക്കുറിച്ചും ചെലവുകളെക്കുറിച്ചും തുറന്ന് സംസാരിക്കേണ്ടത് അത്യാവശ്യമാണ്. ഒരുമിച്ചിരുന്ന് ചെലവുകൾ ചർച്ച ചെയ്യുമ്പോൾ, പാഴ് ചെലവുകൾ കുറയ്ക്കാനുള്ള നിർദേശങ്ങൾ പരസ്പരം നൽകാം. 

സാമ്പത്തിക ആസൂത്രണത്തിനായി എന്താണ് പരിഗണിക്കേണ്ടത്

നിങ്ങളും നിങ്ങളുടെ പങ്കാളിയും സാമ്പത്തിക ആസൂത്രണം ചെയ്യുമ്പോൾ വരവുകളുടെയും ചെലവുകളുടെയും കണക്കുകൾ പതിവായി  അവലോകനം ചെയ്യുക  നിങ്ങളുടെ സാമ്പത്തിക വീക്ഷണം, സാമ്പത്തിക ലക്ഷ്യങ്ങൾ, അവ എങ്ങനെ നേടാം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുക. ആവശ്യമെങ്കിൽ ഒരു ഉപദേഷ്ടാവിനെ തെരഞ്ഞെടുക്കുക. കുട്ടികളുടെ വിദ്യാഭ്യാസം അല്ലെങ്കിൽ വിരമിക്കൽ പോലുള്ള നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾ തുടക്കത്തിലേ ആസൂത്രണം ചെയ്യുക. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കായി ദീർഘകാല പദ്ധതി തയ്യാറാക്കുക. 

Read Also : വരുമാനത്തിൽ മിച്ചം പിടിക്കാൻ കഴിയുന്നില്ലേ? ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇൻഷുറൻസുകൾ എടുക്കുക 

ആരോഗ്യ ഇൻഷുറൻസ്, ടേം ഇൻഷുറൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകുക. അപ്രതീക്ഷിതമായി വരുന്ന സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ സമ്പാദ്യശീലം വളർത്തുന്നത് വളരെ പ്രധാനമാണ്. അതുപോലെ തന്നെ പ്രധാനമാണ് ഇൻഷുറൻസുകൾ എടുക്കേണ്ടതും. ആരോഗ്യ ഇൻഷുറൻസ് പങ്കാളികൾ തീർച്ചയായും എടുക്കുക. ആരോഗ്യ കാര്യങ്ങളിൽ കുടുംബത്തിന് പെട്ടന്ന് സാമ്പത്തിക സഹായം ആവശ്യമായി വന്നാൽ ആരോഗ്യ ഇൻഷുറൻസ് ഉള്ളത് സഹായകമായേക്കും. ഭീമമായ തുക ചെറുതാക്കാൻ ഇവ ഉപകരിച്ചേക്കും. 

മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികൾക്കൊപ്പം, ചെറുപ്പം മുതലേ വ്യക്തികൾ ഗുരുതരമായ രോഗങ്ങൾക്ക് ഇരയാകുന്നു. ഇന്ത്യൻ ഹാർട്ട് അസോസിയേഷന്റെ കണക്കനുസരിച്ച്, ഹൃദയാഘാതം നേരിടുന്ന ഇന്ത്യക്കാരിൽ 50 ശതമാനവും 50 വയസ്സിന് താഴെയുള്ളവരാണ്, 25 ശതമാനം പേർ 40 വയസ്സിന് താഴെയുള്ളവരാണ്. അതിനാൽ തന്നെ ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. 

Read Also : Palm Oil : അടുക്കളയ്ക്ക് ആശ്വസിക്കാം; പാം ഓയിൽ ഇറക്കുമതിയിൽ റെക്കോർഡ് വളർച്ച

സമ്പാദ്യം 

സ്ഥിര വരുമാനമുള്ളവരാണെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റുകൾ, സേവിംഗ്സ് അക്കൗണ്ടുകൾ, ബോണ്ടുകൾ മുതലായവ പോലുള്ളവയിൽ നിക്ഷേപിക്കാം. നിക്ഷേപങ്ങൾ നടത്തുമ്പോൾ പങ്കാളികൾ രണ്ടുപേർക്കും ഒരേ രീതിയിൽ വിവങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. 

കടമെടുക്കുന്നതിൽ യോജിപ്പുണ്ടാകണം 

ദമ്പതികൾ എന്ന നിലയിൽ, എന്തിന്, എങ്ങനെ, എത്ര രൂപ കടം എടുക്കണം എന്ന് പങ്കാളികൾ തമ്മിൽ ധാരണ ഉണ്ടാകണം. ഏതെങ്കിലും കടം ഏറ്റെടുക്കുന്നതിന് മുമ്പ് തിരിച്ചടവ് എങ്ങനെ ആയിരിക്കണം എന്നുള്ളതും ചർച്ച ചെയ്യണം. കാർ ലോൺ, പേഴ്സണൽ ലോൺ, ക്രെഡിറ്റ് കാർഡ് ലോൺ തുടങ്ങിയ മറ്റ് തരത്തിലുള്ള ലോണുകൾ പരമാവധി കുറയ്ക്കണം.
 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ