ധനകാര്യം കൈകാര്യം ചെയ്യുന്നത് ചില്ലറ കാര്യമല്ല. കൃത്യമായി പ്ലാനിങ് നടത്തിയാൽ ഭാവിയിലെ പെട്ടെന്നുണ്ടാകുന്ന ധനപ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയും.

കൊവി‍ഡ് 19 മഹാമാരി (Covid 19) ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പൂർണമായി കര കയറാൻ ഇനിയും പലർക്കും സാധിച്ചിട്ടില്ല. ബിസിനസുകാർ മുതൽ കൂലിപ്പണി ചെയ്യുന്ന സാധാരണക്കാരൻ വരെ മഹാമാരിക്കാലത്തെ ലോക്ക്ഡൗണിലും അതുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിലും തകർന്നടിഞ്ഞു. തികഞ്ഞ സാമ്പത്തിക അച്ചടക്കം പാലിച്ചവർക്ക് മാത്രമാണ് കഴിഞ്ഞ മൂന്ന് വർഷം കടബാധ്യതയില്ലാതെ പിടിച്ചുനിൽക്കാൻ പറ്റിയത്. മഹാമാരിക്കാലം സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധപുലർത്തുന്നതിനും ഭാവിയിലേക്ക് കരുതുന്നതിനും പ്രേരിപ്പിച്ച സമയം കൂടിയായിരുന്നു. ‌‌‌‌‌‌‌‌‌‌‌ധനകാര്യം കൈകാര്യം ചെയ്യുന്നത് ചില്ലറ കാര്യമല്ല. കൃത്യമായി പ്ലാനിങ് നടത്തിയാൽ ഭാവിയിലെ പെട്ടെന്നുണ്ടാകുന്ന ധനപ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയും.

ഉള്ളതിൽ സംതൃപ്തി കണ്ടെത്താം

പണവും വിജയങ്ങളും മനുഷ്യന് എത്ര കിട്ടിയാലും മതിയാവില്ല. ജീവിതം പോലും മറന്ന് പണത്തിന് പിന്നാലെ പായുന്ന മനുഷ്യർ ഒരുപാടുണ്ട്. തങ്ങ‌ൾക്കുള്ളത് പോരാ ഇനിയും വേണം എന്ന ചിന്തയാണ് ഈ പാച്ചിലിന് പിന്നിൽ. എന്നാൽ സമ്പാദിക്കുന്നത് ശരിയായ രീതിയിൽ നിക്ഷേപിച്ചില്ലെങ്കിൽ അതിന് വേണ്ടി ചെലവാക്കിയ ജീവിതത്തിലെ വിലയേറിയ സമയം നഷ്ടമായി എന്നേ പറയാൻ പറ്റു. കൊല്ലങ്ങളോളം പ്രവാസി ആയിരുന്നിട്ടും അവസാന കാലത്ത് മറ്റുള്ളവരുടെ കരുണ കാത്തുകഴിയുന്ന എത്രയോ പേരുടെ കഥകൾ നാം ദിവസവും കേൾക്കുന്നുണ്ട്. നമുക്കുള്ളതിൽ തൃപ്തിപ്പെടുന്ന ഒരു മനസ്സുണ്ടെങ്കിൽ മാത്രമേ നാളേക്ക് കരുതാനുള്ള ആർജ്ജവം ഉണ്ടാവുകയുള്ളു. ഭാവി സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതിൽ സംതൃപ്തിക്ക് വലിയ പങ്കുണ്ട്.

Read Also : കുട്ടികളെ പണം സൂക്ഷിക്കാൻ പഠിപ്പിക്കുന്നതെങ്ങനെ ? സമ്പാദ്യ ശീലം വളര്‍ത്താന്‍ അറിയാം ഈ 5 കാര്യങ്ങൾ

കരുതാം‌ ഭാവിയിലേക്ക്

സ്വന്തം വരവ് ചെലവുകളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായാൽ വരവിന്
അനുസരിച്ച് ചെലവ് പ്ലാൻ ചെയ്യാൻ കഴിയും. അതാത് മാസത്തിൽ അടക്കേണ്ട ഇഎംഐ, ഇൻഷുറൻസ്, മറ്റ് ചെലവുകൾ, സേവിങ്സ് എന്നിവയെ കുറിച്ച് കൃത്യമായി പ്ലാൻ ചെയ്യാൻ കഴിഞ്ഞാൽ അത് ഭാവി കൂടുതൽ സാമ്പത്തിക സുരക്ഷിതത്വമുള്ളതാക്കും. നിങ്ങളുടെ സമ്പത്തിനെ കുറിച്ചോ, വരവ് ചെലവുകളെ കുറിച്ചോ മറ്റാ‍ർക്കും അറിയില്ല എന്നത് കൊണ്ട് തന്നെ, ഇത്തരത്തിൽ ഒരു പ്ലാനിങിനായി മാസാദ്യം തന്നെ കുറച്ച് സമയം നീക്കിവെക്കുക. ഇത് ഓരോ സാമ്പത്തിക സാഹചര്യത്തെയും
നേരിടാൻ നിങ്ങളെ പ്രാപ്തരാക്കുമെന്നുറപ്പ്.

Read Also : എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഈ കോഡ് ഓർത്തുവെച്ചാൽ കള്ളന്മാരെ പേടിക്കേണ്ട

നിങ്ങൾ ബിസിനസ് ഉടമകളോ, ഫ്രീലാൻസ് ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നവരോ സംരംഭകരോ ആണെങ്കിൽ നിർബന്ധമായും ഈ ഫിനാൻഷ്യൽ പ്ലാനിങിലേക്ക് വരണം. പലവഴിക്ക് വരവുണ്ടാവുമെന്നതിനാലാണിത്. ഇത്തരം സാഹചര്യത്തിൽ സോഫ്റ്റുവെയറുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹായം തേടാവുന്നതാണ്.

സമയം വളരെ വിലപ്പെട്ടത്

പണം സമ്പാദിക്കാനുള്ള അവസരം പല ആവ‍ർത്തി നമുക്ക് മുന്നിലെത്തും. എന്നാൽ സമയം അങ്ങിനെയല്ല. എന്തെങ്കിലും ചെയ്യാൻ കഴിയുന്ന സമയം, അതിനുപയോഗിക്കാതെ പാഴാക്കി കളഞ്ഞ് ഭാവിയിൽ അതേക്കുറിച്ച് ഓർത്ത് നിരാശപ്പെടുന്നത് പോലും സമയനഷ്ടം മാത്രമാണ് സമ്മാനിക്കുകയെന്ന് ഓർക്കുക.

ആരോഗ്യം

രോഗപീഡകളിൽ നിന്ന് അകന്നുള്ള ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കാരണം രോഗം വരുത്തിവെക്കുന്ന വലിയ ചെലവ് തന്നെ. അതിനാൽ സ്വന്തം ജീവിതം സുരക്ഷിതമാക്കേണ്ടതുണ്ട്. അതിനായി ആരോഗ്യ ഇൻഷുറൻസ് സ്കീമുകളുടെ ഭാഗമാകാവുന്നതാണ്. അത് എന്തെങ്കിലും രോഗം ഉണ്ടായാലോ, ചികിത്സ തേടേണ്ടി വന്നാലോ സാമ്പത്തിക ആഘാതം കുറയ്ക്കുക മാത്രമല്ല, കുടുംബത്തിന്റെ സന്തോഷവും കാത്തുരക്ഷിക്കും.

Read Also : PAN - Aadhaar link: പാൻ-ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ അടുത്ത മാസം മുതൽ ഇരട്ടി പിഴ

പാഴ്ചെലവുകൾ കുറയ്ക്കാം

മനുഷ്യശരീരത്തിൽ കാൻസർ പോലെയാണ് പാഴ്ച്ചിലവുകൾ സമ്പത്തിന്. കാരണം ഓരോ ഘട്ടത്തിലും പാഴ്ചെലവുകൾ കീശയ്ക്ക് ഭാരമാണെന്ന് മാത്രമല്ല, കാര്യമായ ഒരു സേവിങ്സ് ഉണ്ടാക്കുന്നുമില്ല. ഭയം കൊണ്ടോ അഭിനിവേശം മൂലമോ പലപ്പോഴും മറ്റൊന്നും നോക്കാതെ ചെലവഴിക്കുമ്പോൾ അത് ഫിനാൻഷ്യൽ ബാലൻസിന്റെ താളം തെറ്റിക്കുന്നു.