ഇന്ത്യയുടെ പാം ഓയിൽ കയറ്റുമതി ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഏപ്രിലിൽ 15 ശതമാനം വർധനവാണ് പാം ഓയിൽ ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്നത്.
ഇന്തോനേഷ്യ പാം ഓയിൽ (Palm oil) കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഉയർന്നത് ഇന്ത്യയുടെ ഇറക്കുമതി. മലേഷ്യ, തായ്‌ലൻഡ്, പാപ്പുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ചരക്കുകൾ എത്തിച്ച് പരിഹാരം കാണുകയായിരുന്നു ഇന്ത്യ. ഇതോടെ ഇന്ത്യയുടെ പാം ഓയിൽ കയറ്റുമതി ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഏപ്രിലിൽ 15 ശതമാനം വർധനവാണ് പാം ഓയിൽ ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. ഇന്തോനേഷ്യ പാം ഓയിൽ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ വരുത്തിയതോടു കൂടി ആഭ്യന്തര വിപണിയിൽ പാം ഓയിൽ വില കുത്തനെ ഉയർന്നിരുന്നു. എന്നാൽ ലഭ്യമായ ഇടങ്ങളിൽ നിന്നും ഇന്ത്യ പാം ഓയിൽ ശേഖരിച്ചു. ഇതോടെ ഇന്ത്യയുടെ പാം ഓയിൽ ഇറക്കുമതി ഏപ്രിലിലെ 572,508 ടണ്ണിൽ നിന്ന് മെയ് എത്തിയപ്പോൾ 660,000 ടൺ ആയി ഉയർന്നു. മെയ് മാസത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞുവെങ്കിലും മലേഷ്യ, തായ്‌ലൻഡ്, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ഇറക്കുമതി ഇന്ത്യ നടത്തി.
Read Also : തുർക്കിക്കൊപ്പം ഇന്ത്യൻ ഗോതമ്പിനോട് 'നോ' പറഞ്ഞ് ഈജിപ്തും; നടുക്കടലിൽ കുടുങ്ങി ചരക്ക് കപ്പൽ
ലോകത്തിലെ ഏറ്റവും വലിയ പാമോയിൽ ഉൽപ്പാദകരും കയറ്റുമതിക്കാരുമായ ഇന്തോനേഷ്യ, ആഭ്യന്തര വിലക്കയറ്റം നിയന്ത്രിക്കാൻ ഏപ്രിൽ 28 ന് പാം ഓയിൽ കയറ്റുമതി നിർത്തി. മെയ് 23 മുതൽ കയറ്റുമതി പുനരാരംഭിക്കാൻ അനുവദിച്ചെങ്കിലും ആഭ്യന്തര വിതരണം ഉറപ്പു വരുത്തുന്ന വ്യവസ്ഥകൾ ഏർപ്പെടുത്തി.
ഇന്ത്യയുടെ സോയാബീൻ എണ്ണയുടെ ഇറക്കുമതി ഏപ്രിലിലെ 315,853 ടണ്ണിൽ നിന്ന് മേയിൽ 352,614 ടണ്ണായി ഉയർന്നു. സൂര്യകാന്തി എണ്ണ ഇറക്കുമതി ഏപ്രിലിലെ 67,788 ടണ്ണിൽ നിന്ന് മേയിൽ 123,970 ടണ്ണായി ഉയർന്നു. ഇറക്കുമതി തീരുവ കുറച്ചതിനാൽ സോയാബീൻ സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി ഇനിയും ഉയരും.
Read Also : RBI MPC Meeting Jun 2022 : ബുധനാഴ്ച നിരക്ക് ഉയർന്നേക്കും; ആർബിഐ ഇന്ന് യോഗം ചേരും
അർജന്റീന, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും സോയാബീൻ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഉക്രൈനിൽ നിന്നും റഷ്യയിൽ നിന്നും സൂര്യകാന്തി എണ്ണയും വാങ്ങുന്നു. എന്നാൽ നിലവിൽ റഷ്യ ഉക്രൈൻ സംഘർഷത്തെ തുടർന്ന് ഉക്രെയ്നിൽ നിന്നുള്ള സോയാബീൻ എണ്ണ ഇറക്കുമതി കുറഞ്ഞു.
