Jan Samarth Portal : ജൻ സമർഥ് പോർട്ടൽ അവതരിപ്പിച്ച് പ്രധാനമന്ത്രി

Published : Jun 06, 2022, 04:21 PM ISTUpdated : Jun 06, 2022, 05:37 PM IST
Jan Samarth Portal : ജൻ സമർഥ് പോർട്ടൽ അവതരിപ്പിച്ച് പ്രധാനമന്ത്രി

Synopsis

കാഴ്ചയില്ലാത്തവർക്കും തിരിച്ചറിയാന്‍ കഴിയുന്ന പുതിയ നാണയ ശ്രേണിയും പ്രധാനമന്ത്രി അവതരിപ്പിച്ചു

കേന്ദ്രത്തിന്റെ 'ഡിജിറ്റൽ ഇന്ത്യ' സംരംഭത്തിന് ഉത്തേജനം നൽകികൊണ്ട്, 13 ക്രെഡിറ്റ്-ലിങ്ക്ഡ് ഗവൺമെന്റ് സ്കീമുകളെ ബന്ധിപ്പിക്കുന്ന ജൻ സമർഥ് പോർട്ടൽ (Jan Samarth) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കളെ നേരിട്ട് വായ്പ നൽകുന്നവരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന 13 ക്രെഡിറ്റ്-ലിങ്ക്ഡ് ഗവൺമെന്റ് സ്കീമുകളുള്ള ഒരു ഏകജാലക പ്ലാറ്റ്ഫോമാണ് ജൻ സമർഥ് പോർട്ടൽ.

 

ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ (Azadi Ka Amrit Mahotsav) ഭാഗമായി ധനകാര്യ മന്ത്രാലയത്തിന്റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തു. ആസാദി കാ അമൃത് മഹോത്സവ് (AKAM) എന്ന ലോഗോയുള്ള ഒരു രൂപ, 2 രൂപ, 5 രൂപ, 10 രൂപ, 20 രൂപ എന്നിവയുടെ പ്രത്യേക ശ്രേണിയും പ്രധാനമന്ത്രി പുറത്തിറക്കി. കാഴ്ച വൈകല്യമുള്ള ആളുകൾക്ക്എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നാണയങ്ങളാണ് ഇവ.  

Read Also : വരുമാനത്തിൽ മിച്ചം പിടിക്കാൻ കഴിയുന്നില്ലേ? ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

"ഈ നാണയങ്ങൾ ആസാദി കാ അമൃത് മഹോത്സവ പരിപാടിയുടെ  ലക്ഷ്യങ്ങളെക്കുറിച്ച് ആളുകളെ നിരന്തരം ഓർമ്മിപ്പിക്കുകയും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യും എന്ന് നാണയം പുറത്തിറക്കവേ പ്രധാനമന്ത്രി പറഞ്ഞു. ജൻ സമർഥ് പോർട്ടൽ വിദ്യാർത്ഥികൾ, കർഷകർ, വ്യവസായികൾ, എംഎസ്എംഇ സംരംഭകർ എന്നിവരുടെ ജീവിതം മെച്ചപ്പെടുത്തുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുകയും ചെയ്യും എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read Also : കറന്‍സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ല; വ്യക്തത വരുത്തി ആര്‍ബിഐ

ജൻ സമർഥ് പോർട്ടൽ ഒരു 'എൻഡ്-ടു-എൻഡ് ഡെലിവറി പ്ലാറ്റ്‌ഫോം' ആയിരിക്കുമെന്നും വായ്പാകൾ ലഭിക്കാൻ എളുപ്പമുള്ളതിനാൽ കൂടുതൽ ആളുകൾ പോർട്ടൽ ഉപയോഗിക്കാൻ മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇതുവരെ വിവിധ സാമ്പത്തിക പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ചിട്ടുണ്ടെന്നും അവയുടെ പരമാവധി ഉപയോഗത്തിനായി അവയെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം