ഫ്ലൈ ദുബായ്ക്ക് പത്ത് വയസ്സ്: ഭാഗ്യശാലികള്‍ക്ക് ദുബായിലേക്കുളള വിമാനടിക്കറ്റ് സമ്മാനം

Published : May 08, 2019, 10:39 AM ISTUpdated : May 08, 2019, 10:47 AM IST
ഫ്ലൈ ദുബായ്ക്ക് പത്ത് വയസ്സ്: ഭാഗ്യശാലികള്‍ക്ക് ദുബായിലേക്കുളള വിമാനടിക്കറ്റ് സമ്മാനം

Synopsis

10 വര്‍ഷം കൊണ്ട് 47 രാജ്യങ്ങളിലെ 90 കേന്ദ്രങ്ങളിലേക്ക് സര്‍വീസുകളാരംഭിക്കാന്‍ കമ്പനിക്ക് സാധിച്ചതായി ഫ്ലൈ ദുബായ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് പറഞ്ഞു. 

കൊച്ചി: ദുബായ് ആസ്ഥാനമായ ഫ്ലൈ ദുബായ് 10-ാം വര്‍ഷത്തിലേക്ക് കടക്കുന്നു. 2009 ജൂണ്‍ ഒന്നിനാണ് ഫ്ലൈ ദുബായ് പ്രവര്‍ത്തനം ആരംഭിച്ചത്. 

10 വര്‍ഷം കൊണ്ട് 47 രാജ്യങ്ങളിലെ 90 കേന്ദ്രങ്ങളിലേക്ക് സര്‍വീസുകളാരംഭിക്കാന്‍ കമ്പനിക്ക് സാധിച്ചതായി ഫ്ലൈ ദുബായ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് പറഞ്ഞു. ഏകദേശം ഏഴ് കോടിയില്‍ ഏറെ ആളുകള്‍ ഇതുവരെ ഫ്ലൈ ദുബായിയുടെ വിമാനങ്ങളില്‍ യാത്ര ചെയ്തിട്ടുളളതായാണ് കണക്ക്. 

10-ാം വാര്‍ഷികത്തോടനുബന്ധിച്ച് www.comeflydubaiwithus.com എന്ന വെബ്സൈറ്റും കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഫ്ലൈ ദുബായിയുടെ വിമാനങ്ങളില്‍ ഇതിനകം യാത്ര ചെയ്തിട്ടുളളവര്‍ക്ക് അവരുടെ അനുഭവങ്ങള്‍ ഈ വെബ്സൈറ്റിലൂടെ പങ്കുവയ്ക്കാം. കമ്പനി തിരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികള്‍ക്ക് ദുബായിലേക്കും തിരിച്ചുമുളള ഇക്കണോമി ക്ലാസ് ടിക്കറ്റ് സമ്മാനമായി ലഭിക്കും. 

PREV
click me!

Recommended Stories

അംബാനി കുടുംബത്തിലെ മരുമക്കൾ ചില്ലറക്കാരല്ല, വിദ്യാഭ്യാസ യോഗ്യതകൾ അറിയാം
ബേബി പൗഡർ ഉപയോ​ഗിച്ചിട്ട് കാൻസർ; ജോൺസൺ ആൻഡ് ജോൺസൺ 362 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി