ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളിൽ നിർമ്മല സീതാരാമൻ; ഫോബ്സ് പട്ടികയിൽ ഇന്ത്യയില്‍ നിന്നും മൂന്ന് പേർ

Published : Dec 14, 2025, 04:39 PM IST
Nirmala Sitharaman

Synopsis

ഫോബ്‌സ് പട്ടികയിൽ ഇന്ത്യയുടെ ധനമന്ത്രിയായ നിർമ്മല സീതാരാമൻ ശ്രദ്ധ നേടി. നിർമ്മലാ സീതാരാമൻ കൂടാതെ ഇന്ത്യയിൽ നിന്ന് മൂന്ന് പേർ കൂടി പട്ടികയിൽ ഇടംപിടിച്ചു. 

ദില്ലി: ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ 2025 ലെ പട്ടിക പുറത്തിറക്കി ഫോബ്‌സ്. പട്ടികയിൽ ഇടം നേടി ധനമന്ത്രി നിർമ്മല സീതാരാമൻ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഒന്നാം സ്ഥാനത്തെത്തിയ പട്ടികയിൽ ഇന്ത്യയുടെ ധനമന്ത്രിയായ നിർമ്മല സീതാരാമൻ ശ്രദ്ധ നേടി. നിർമ്മലാ സീതാരാമൻ കൂടാതെ ഇന്ത്യയിൽ നിന്ന് മൂന്ന് പേർ കൂടി പട്ടികയിൽ ഇടംപിടിച്ചു.

24-ാം സ്ഥാനത്താണ് നിർമ്മല സീതാരാമൻ. 1.4 ബില്യൺ ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ സാമ്പത്തിക നയം രൂപപ്പെടുത്തുന്നതിലും ദേശീയ ധനകാര്യം കൈകാര്യം ചെയ്യുന്നതിലും അവർ നിർണായക പങ്ക് വഹിക്കുന്നു. ഇന്ത്യൻ ചരിത്രത്തിലാദ്യമായി തുടർച്ചയായി എട്ടാം തവണയും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുച്ച ആദ്യ വ്യക്തിയായി അവർ മാറി.

പട്ടികയിൽ ഇടം നേടിയ മറ്റൊരു ഇന്ത്യൻ വനിത എച്ച്‌സി‌എല്ലിന്റെ സിഇഒ റോഷ്‌നി നാടാർ മൽഹോത്രയാണ്. 76-ാം സ്ഥാനത്താണ് റോഷനി. ഹുറുൺ കണക്കുകൾ പ്രകാരം 2.8 ലക്ഷം കോടി രൂപ വ്യക്തിഗത ആസ്തിയുള്ള റോഷ്‌നി ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളിൽ ഒരാളാണ്. പബ്ലിക് ലിസ്റ്റ് ചെയ്ത ഒരു ടെക് കമ്പനിയെ നയിക്കുന്ന ആദ്യ വനിത കൂടിയാണ് റോഷ്‌നി നാടാർ മൽഹോത്ര.

പട്ടികയിലെ മൂന്നാമത്തെ ഇന്ത്യക്കാരി ബയോകോണിന്റെ സ്ഥാപകയും ചെയർപേഴ്സണും എംഡിയുമായ കിരൺ മജുംദാർ-ഷാ ആണ്, 83-ാം സ്ഥാനത്താണ് കിരൺ മജുംദാർ-ഷാ. ബയോകോൺ താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ മരുന്നുകൾ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നു, ഇത് അവരെ ആഗോളതലത്തിൽ ആരോ​ഗ്യരം​ഗത്തെ പ്രബലയാക്കി മാറ്റുന്നു

 

PREV
Read more Articles on
click me!

Recommended Stories

പുതിയ തൊഴില്‍ കോഡ് 2025: ജീവനക്കാരുടെ 'കൈയിലെത്തുന്ന ശമ്പളം' കുറഞ്ഞേക്കും, കമ്പനികള്‍ക്ക് ചെലവേറും
ശമ്പളം മാത്രം പോര, കരിയര്‍ വളരണം; ജോലി വലിച്ചെറിയാന്‍ ഒരുങ്ങി ജെന്‍സി