ഇന്ത്യാക്കാരുടെ സ്വര്‍ണഭ്രമം കൂടുന്നു; രാജ്യത്തെ സ്വര്‍ണ ഡിമാന്‍റില്‍ വര്‍ധനവ്

By Web TeamFirst Published May 3, 2019, 3:20 PM IST
Highlights

ഇന്ത്യന്‍ സ്വര്‍ണത്തിന്‍റെ മൂല്യം 13 ശതമാനം വര്‍ധിച്ച് 47,100 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 41,680 കോടി രൂപയായിരുന്നു.

മുംബൈ: രാജ്യത്ത് സ്വര്‍ണത്തോടുളള ഡിമാന്‍റ് വര്‍ധിക്കുന്നു. സ്വര്‍ണ ഡിമാന്‍റില്‍ അഞ്ച് ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കണക്കുകള്‍ പ്രകാരമാണ് ഈ വര്‍ധന. 

വിവാഹ സീസണില്‍ സ്വര്‍ണത്തിന്‍റെ വിലയില്‍ ഇടിവ് വന്നത് വില്‍പ്പന കൂട്ടിയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യു ജി സി) റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയിളവിലെ സ്വര്‍ണത്തിന്‍റെ ഡിമാന്‍റ് 159 ടണ്ണാണ്. 2018 ന്‍റെ ആദ്യ പാദത്തില്‍ സ്വര്‍ണ ഡിമാന്‍റ് 151.5 ടണ്‍ ആയിരുന്നു. 

ഇന്ത്യന്‍ സ്വര്‍ണത്തിന്‍റെ മൂല്യം 13 ശതമാനം വര്‍ധിച്ച് 47,100 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 41,680 കോടി രൂപയായിരുന്നു. രൂപയുടെ മൂല്യം ശക്തിയാര്‍ജിച്ചതും പ്രാദേശിക ആവശ്യകതയിലുണ്ടായ വര്‍ധനയുമാണ് സ്വര്‍ണത്തിന്‍റെ ഡിമാന്‍റ് രാജ്യത്ത് ഉയരാനിടയാക്കിയ പ്രധാന കാരണം. 

click me!