കേരളത്തില്‍ സ്വര്‍ണവില കൂടി

Published : May 08, 2019, 11:48 AM ISTUpdated : May 08, 2019, 11:55 AM IST
കേരളത്തില്‍ സ്വര്‍ണവില കൂടി

Synopsis

അക്ഷയതൃതീയ ദിനമായ ഇന്നലെ ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമായിരുന്നു നിരക്ക്. ഈ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2,965 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 23,720 രൂപയാണ് ഇന്നത്തെ നിരക്ക്. അക്ഷയതൃതീയ ദിനമായ ഇന്നലെ ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമായിരുന്നു നിരക്ക്. ഈ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

ആഗോളവിപണിയിലും സ്വർണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,287.78 ഡോളറാണ് ഇന്നത്തെ നിരക്ക്. അക്ഷയ തൃതീയ ദിനത്തില്‍ കേരളത്തിലെ ജ്വല്ലറികളിൽ ഏതാണ്ട് 15 ലക്ഷത്തോളം ഉപഭോക്താക്കളാണ് എത്തിയത്.  

PREV
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി