Gold Rate Today: സർവ്വകാല റെക്കോർഡിൽ തുടർന്ന് സ്വർണവില

By Aavani P KFirst Published Jan 25, 2023, 10:04 AM IST
Highlights

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില. ഇന്നലെ സർവകാല റെക്കോർഡിലേക്ക് സ്വർണവില ഉയർന്നു. സ്വർണം വിൽക്കാൻ ഏറ്റവും ഉചിതമായ സമയമാണ് ഇത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണവില. ഒരു പവൻ സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. ഇന്നലെ 280 രൂപയാണ് വർദ്ധിച്ചത്. 2020 ൽ 42000 ആയിരുന്നു വില. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറാണ്.  

ചരിത്രം പരിശോധിക്കുകയാണെങ്കിൽ  മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. 1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 220  രൂപയുമായിരുന്നു. 2022 ലേക്ക് എത്തും എത്തുമ്പോൾ 190 മടങ്ങ് വർദ്ധനവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 35 രൂപ ഉയർന്നു.  ഇന്നത്തെ വിപണി വില 5270 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 30 രൂപയാണ് ഉയർന്നത്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4360 രൂപയാണ്.  

അതേഅസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ  വിപണി വില ഇന്നലെ ഒരു രൂപ കുറഞ്ഞു.  ഒരു ഗ്രാം വെള്ളിയുടെ  വിപണി വില 74  രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

2023 ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 40,480 രൂപ
ജനുവരി 2 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 40,360 രൂപ
ജനുവരി 3 - ഒരു പവൻ സ്വർണത്തിന് 400  രൂപ ഉയർന്നു. വിപണി വില 40,360 രൂപ
ജനുവരി 4 - ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു. വിപണി വില 40,880 രൂപ
ജനുവരി 5 - ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്നു. വിപണി വില 41,040 രൂപ
ജനുവരി 6 - ഒരു പവൻ സ്വർണത്തിന് 320  രൂപ കുറഞ്ഞു. വിപണി വില 40,720 രൂപ
ജനുവരി 7 - ഒരു പവൻ സ്വർണത്തിന് 320  രൂപ ഉയർന്നു. വിപണി വില 41,040  രൂപ
ജനുവരി 8 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,040   രൂപ
ജനുവരി 9 - ഒരു പവൻ സ്വർണത്തിന് 240  രൂപ ഉയർന്നു. വിപണി വില 41,280 രൂപ
ജനുവരി 10 - ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു. വിപണി വില 41,160 രൂപ
ജനുവരി 11 - ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു. വിപണി വില 41,040 രൂപ
ജനുവരി 12 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു. വിപണി വില 41,120 രൂപ
ജനുവരി 13 - ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്നു. വിപണി വില 41,280 രൂപ
ജനുവരി 14 - ഒരു പവൻ സ്വർണത്തിന് 320  രൂപ ഉയർന്നു. വിപണി വില 41,600 രൂപ
ജനുവരി 15 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,600   രൂപ
ജനുവരി 16 - ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്നു. വിപണി വില 41,760 രൂപ
ജനുവരി 17 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,760   രൂപ
ജനുവരി 18 -  ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ
ജനുവരി 19 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,600   രൂപ
ജനുവരി 20 -  ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 41,880 രൂപ
ജനുവരി 21 -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,800 രൂപ
ജനുവരി 22 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,800 രൂപ
ജനുവരി 23 -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 41,880 രൂപ
ജനുവരി 24 -  ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 42,160 രൂപ

click me!