സ്വര്‍ണം, വെള്ളി വില കുത്തനെ ഇടിഞ്ഞു; എന്തു കൊണ്ട് ഈ 'തകര്‍ച്ച'?

Published : Oct 23, 2025, 11:57 PM IST
Gold Silver

Synopsis

നിക്ഷേപകര്‍ ലാഭം എടുക്കുകയും ഓഹരികള്‍ പോലുള്ള നിക്ഷേപങ്ങളിലേക്ക് മാറുകയും ചെയ്തതാണ് ഈ വിലയിടിവിന് പ്രധാന കാരണം

 

ആഗോള സംഘര്‍ഷങ്ങള്‍ കാരണം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനും വെള്ളിക്കും ഉണ്ടായ മുന്നേറ്റത്തിന് താല്‍ക്കാലിക വിരാമം. ഈ മാസം റെക്കോര്‍ഡ് നിലവാരത്തില്‍ എത്തി നിന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. നിക്ഷേപകര്‍ ലാഭം എടുക്കുകയും ഓഹരികള്‍ പോലുള്ള നിക്ഷേപങ്ങളിലേക്ക് മാറുകയും ചെയ്തതാണ് ഈ വിലയിടിവിന് പ്രധാന കാരണം. ഈ ആഴ്ച ആദ്യം ഔണ്‍സിന് 4,381 ഡോളര്‍ വരെ എത്തിയിരുന്ന സ്വര്‍ണവിലയും, 54.5 ഡോളര്‍ വരെ കുതിച്ച വെള്ളിവിലയും നിലവില്‍ ഏകദേശം 10% വരെ ഇടിഞ്ഞു.

വിലയിടിവിന് പിന്നില്‍

ആഗോളതലത്തില്‍ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കുറഞ്ഞും, യുഎസ് ഡോളര്‍ ശക്തിപ്പെട്ടതും, ആഗോള അനിശ്ചിതത്വം കുറയ്ക്കുന്നതിനുള്ള വ്യാപാര കരാറുകള്‍ക്ക് അമേരിക്ക തയ്യാറെടുക്കുന്നതുമാണ് ഈ പെട്ടെന്നുള്ള വിലയിടിവിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു . സ്വര്‍ണത്തിന് ഔണ്‍സിന് 39.50 ഡോളറിനും 40.00 ഡോളറിനും (ഏകദേശം 10 ഗ്രാമിന് 2,10,000 രൂപ) ഇടയില്‍ ശക്തമായ സപ്പോര്‍ട്ട് ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ നിലവാരം നിലനിര്‍ത്തുന്നിടത്തോളം കാലം, വലിയ കുതിച്ചുചാട്ടം ഇല്ലെങ്കിലും ഒരു വീണ്ടെടുപ്പ് പ്രതീക്ഷിക്കാം.

.

ആഭ്യന്തര വിപണിയിലും ഇടിവ്

ആഗോള വിപണിക്ക് സമാനമായി ആഭ്യന്തര വിപണിയിലും റെക്കോര്‍ഡ് നേട്ടങ്ങള്‍ക്ക് ശേഷം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. യുഎസ്-ഇന്ത്യ വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയും ഇന്ത്യയിലെഡിമാന്‍ഡ് കുറഞ്ഞതും കാരണം നിക്ഷേപകര്‍ മറ്റ് നിക്ഷേപങ്ങളിലേക്ക് മാറിയതാണ് ഈ കുറവിന് പ്രധാന കാരണം ം

റാലി അവസാനിച്ചോ? ഈ തിരുത്തല്‍ സ്വര്‍ണവിലയിലെ മുന്നേറ്റത്തിന്റെ അവസാനമല്ലെന്നും കുത്തനെയുള്ള വര്‍ദ്ധനവിന് ശേഷമുള്ള ഹ്രസ്വകാലത്തെ ഇടവേള മാത്രമാണെന്നും വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം മാത്രം യുദ്ധഭീതി, സാമ്പത്തിക മാന്ദ്യം, സെന്‍ട്രല്‍ ബാങ്കുകളുടെ ശക്തമായ വാങ്ങല്‍ എന്നിവ കാരണം സ്വര്‍ണത്തിന് 65% വര്‍ദ്ധനവുണ്ടായിരുന്നു.

സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുകയും നിക്ഷേപകര്‍ ഓഹരികളിലേക്ക് മടങ്ങുകയും ചെയ്യുന്നതോടെ, സ്വര്‍ണത്തിന്റെ സുരക്ഷിത നിക്ഷേപ ആവശ്യം താല്‍ക്കാലികമായി കുറഞ്ഞു. എന്നിരുന്നാലും, ഈ മാസം അവസാനം യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ സ്വര്‍ണത്തിന് അനുകൂലമായ ഘടകമാണ്.

നിയമപരമായ മുന്നറിയിപ്പ് : ഈ ലേഖനം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാത്രമുള്ളതാണ്, ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശമോ ശുപാര്‍ശയോ അല്ല

PREV
Read more Articles on
click me!

Recommended Stories

കടൽ കടന്ന മലയാളികൾക്കും വേണ്ടേ വിഷു? ഗൾഫ് രാജ്യങ്ങളിലേക്ക് വിമാനത്തിൽ കയറ്റി അയച്ചത് 1650 ടൺ പച്ചക്കറികൾ
ചൈനയെ മറികടക്കാൻ ഇന്ത്യ! ബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യം; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കം