ജിഎസ്‍ടി വരുമാനം കൂടി, ജൂലൈയിൽ വീണ്ടും ഒരു ലക്ഷം കോടി രൂപ കവിഞ്ഞു, സർക്കാരിന് ആശ്വാസം

Published : Aug 01, 2019, 10:16 PM IST
ജിഎസ്‍ടി വരുമാനം കൂടി, ജൂലൈയിൽ വീണ്ടും ഒരു ലക്ഷം കോടി രൂപ കവിഞ്ഞു, സർക്കാരിന് ആശ്വാസം

Synopsis

ഈ സാമ്പത്തിക വർഷം ആദ്യമായി ജൂണിൽ ജിഎസ്‍ടിയിൽ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടിയിൽ താഴെയായിരുന്നു. 99,939 കോടി രൂപ മാത്രമാണ് കഴിഞ്ഞ മാസം കിട്ടിയത്. 

ദില്ലി: ജിഎസ്‍ടി വരുമാനം വീണ്ടും കൂടിയത് സർക്കാരിന് ആശ്വാസമായി. ജൂലൈ മാസത്തിൽ ജിഎസ്‍ടിയിൽ നിന്നുള്ള വരുമാനം വീണ്ടും ഒരു ലക്ഷം കോടി കവിഞ്ഞു. കഴിഞ്ഞ മാസത്തേക്കാൾ കൂടുതലാണിത്. ഈ സാമ്പത്തിക വർഷം ആദ്യമായി ജൂണിൽ ജിഎസ്‍ടിയിൽ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടിയിൽ താഴെയായിരുന്നു. 99,939 കോടി രൂപ മാത്രമാണ് കഴിഞ്ഞ മാസം കിട്ടിയത്.

കഴിഞ്ഞ വർഷം ജൂലൈയിൽ ജിഎസ്‍ടിയിൽ നിന്നുള്ള വരുമാനം 96,483 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഈ സമയത്തേതിനേക്കാൾ 5.8 ശതമാനം കൂടുതലാണ് ഇത്തവണ കിട്ടിയ വരുമാനമെന്നതും സർക്കാരിന് നേട്ടമായി.

സെൻട്രൽ ജിഎസ്‍ടിയിൽ നിന്ന് 17,912 കോടി രൂപയും സംസ്ഥാനങ്ങളുടെ ജിഎസ്‍ടി വരുമാനം 25,008 കോടി രൂപയുമാണ്. ആകെ ഈ രണ്ട് വകയിൽ നിന്നും ജിഎസ്‍ടി വരുമാനം 50,612 കോടി രൂപ. സെസ് വരുമാനം 8551 കോടി രൂപയാണ്. ജിഎസ്‍ടി റിട്ടേണുകൾ ആകെ 75.79 ലക്ഷം. 

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ