'കുറവുകളുണ്ട് പക്ഷേ നിന്ദിക്കരുത്, നിയമമാണ്'; ജിഎസ്ടിയെ വിമര്‍ശിച്ച സംരംഭകനെതിരെ പൊട്ടിത്തെറിച്ച് നിര്‍മ്മല സീതാരാമന്‍

By Web TeamFirst Published Oct 12, 2019, 9:33 AM IST
Highlights

ജിഎസ്ടി രാജ്യത്തിന്‍റെ നിയമമാണ്. ജനപ്രതിനിധികളുടെ പിന്തുണയോടെയാണ് ജിഎസ്ടി ബില്‍ പാസാക്കിയത്. അതിനാല്‍ ആരും ജിഎസ്ടിയെ നിന്ദിക്കണ്ട കാര്യമില്ലെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സംരംഭകരേയും ടാക്സ് വിദഗ്ധരേയും അഭിസംബോധന ചെയ്ത് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍.

പൂനെ: ജിഎസ്ടിയെക്കുറിച്ച് വിമര്‍ശനമുയര്‍ത്തി യുവസംരംഭകനെതിരെ പൊട്ടിത്തെറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വെള്ളിയാഴ്ട പൂനെയില്‍ വച്ച് നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം. ജിഎസ്ടിക്ക് പോരായ്മകളുണ്ട് അത് മറികടക്കാനുള്ള മാര്‍ഗങ്ങളുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞതോടെ ധനമന്ത്രി ക്ഷുഭിതയാവുകയായിരുന്നു. ജിഎസ് ടിക്ക് കുറവുകളുണ്ടെന്ന്  പരിപാടിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  തുറന്ന് സമ്മതിച്ചു. 

എന്നാല്‍ ജിഎസ്ടി രാജ്യത്തിന്‍റെ നിയമമാണ്. ജനപ്രതിനിധികളുടെ പിന്തുണയോടെയാണ് ജിഎസ്ടി ബില്‍ പാസാക്കിയത്. അതിനാല്‍ ആരും ജിഎസ്ടിയെ നിന്ദിക്കണ്ട കാര്യമില്ലെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സംരംഭകരേയും ടാക്സ് വിദഗ്ധരേയും അഭിസംബോധന ചെയ്ത് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. ജിഎസ്ടിയുടെ തകരാറുകള്‍ പരിഹരിക്കാന്‍ ചില വഴിയുണ്ടെന്ന് പറഞ്ഞ് യുവ സംരംഭകന്‍ സംസാരിക്കാന്‍ ആരംഭിച്ചതോടെ ധനമന്ത്രി ദേഷ്യത്തിലായത്. 

"

എല്ലാവരും സന്തോഷിക്കുന്ന രീതിയില്‍ ജിഎസ്ടി മാറുമെന്ന് പറഞ്ഞാണ് സംരംഭകന്‍ സംസാരിക്കാന്‍ തുടങ്ങിയത്. ക്ഷമിക്കണം നിങ്ങള്‍ പറയുന്നതിനോട് വിയോജിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ധനമന്ത്രി സംസാരിക്കാന്‍ ആരംഭിച്ചത്. ഏറെക്കാലത്തെ പ്രയത്നത്തിന് ശേഷമാണ് സര്‍ക്കാര്‍ ഒരു കാര്യവുമായി വന്നത്. സംസ്ഥാനങ്ങളിലും പാര്‍ലമെന്‍റിലും പാസായ ഒന്നാണ് ജിഎസ്ടി. ജിഎസ്ടി നിങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ ആയിരിക്കില്ല വന്നത്. അതിന്‍റെ വേദന നിങ്ങള്‍ക്കുണ്ടാവും 

പക്ഷേ ജിഎസ്ടിയെ നിന്ദിക്കാന്‍ ആരും തുനിയേണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പ്രാബല്യത്തില്‍ വന്ന് വര്‍ഷമല്ലേ ആയിട്ടുള്ളൂ. എല്ലാവരേയും ദ്യ ദിവസം മുതല്‍ തന്നെ സന്തുഷ്ടരാക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിക്കാത്തതില്‍ വിഷമമുണ്ട്. എന്നാല്‍ നമ്മള്‍ ഒന്നിച്ചാണ് ജിഎസ്ടി രൂപീകരിച്ചത്. അതുകൊണ്ട് അത് സ്വന്തമാക്കാന്‍ ശ്രമിക്കണം എന്ന് നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. 

click me!