വരവിനേക്കാൾ കൂടുതൽ ചെലവുണ്ടോ? സമ്പാദിക്കാൻ അറിയാത്തവർ ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കൂ

Published : Apr 26, 2023, 01:38 PM ISTUpdated : May 13, 2023, 12:54 PM IST
വരവിനേക്കാൾ കൂടുതൽ ചെലവുണ്ടോ? സമ്പാദിക്കാൻ അറിയാത്തവർ ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കൂ

Synopsis

എങ്ങനെ സമ്പന്നനാകാം? മാസാവസാനം പോക്കറ്റ് കാലിയാക്കുന്ന, വരവും ചെലവും കൈകാര്യം ചെയ്യാൻ അറിയാത്തവർ ശ്രദ്ധിക്കുക. മാസാമാസം നിങ്ങളുടെ പണം മികച്ച രീതിയിൽ ഉപയോഗിക്കാം 

രക്കേടില്ലാത്ത ശമ്പളമുള്ള ജോലിയുണ്ടെങ്കിലും മാസാവസാനമാകുമ്പോഴേക്കും പലരുടെയും കയ്യിൽ പണമുണ്ടാകില്ല, മാത്രമല്ല പണത്തിന് അത്യാവശ്യം വന്നാൽ മറ്റുള്ളവരോട് കടം ചോദിക്കേണ്ടതായും വരും. അതെ വരവും ചെലവും കണക്കാക്കി, സേവിംഗ്‌സ് ഉണ്ടാക്കുന്നതിനുള്ള സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത് അത്ര എളുപ്പമല്ല. വേണ്ടസമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കുന്നുണ്ടോ എന്നും, സാമ്പത്തിക ലക്ഷ്യം നേടാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്നൊന്നും പലർക്കും നിശ്ചയമുണ്ടാകില്ല. അതുകൊണ്ടുതന്നെ സാമ്പത്തിലക്ഷ്യം നേടാൻ ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.. സമ്പാദിക്കാനുള്ള 6 വഴികളിതാ..

ALSO READ: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്റെ അടുത്ത അവകാശി ആര്? യോഗ്യത അളക്കാൻ മക്കൾക്ക് ഓഡിഷനുമായി ബെർണാഡ് അർനോൾട്ട്


1.നിങ്ങളൊരു ഇക്വിറ്റി ഇൻവെസ്റ്റർ ആണങ്കിൽ ഓഹരിവിപണിയിലെ ഊഹക്കച്ചവടത്തിന് ഇറങ്ങിപ്പുറപ്പെടാതിരിക്കുന്നതാണ് നല്ലത്. ഓഹരിവിപണിയുടെ ഭാവി പ്രവചനാതീതമാണ്. മാത്രമല്ല ഹ്രസ്വകാല നിക്ഷേപങ്ങളാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ നഷ്ടം വരാനും സാധ്യത കൂടുതലാണ്. നിക്ഷേപകർക്ക് നഷ്ടംവരാതിരിക്കാൻ ഓഹരിവിപണിയിൽ  ദീർഘകാല നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുന്നതാണുചിതമെന്ന് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു.

2. സമ്പാദ്യം മുഴുവനായി ഒരിടത്തു മാത്രം നിക്ഷേപിക്കാതെ, അനുയോജ്യമായ നിക്ഷേപപദ്ധതികൾ തെരഞ്ഞെടുത്ത് നിക്ഷേപം നടത്തേണ്ടതുണ്ട്. ഇക്വിറ്റി, ഗോൾഡ്, വെള്ളി, റിയൽ എസ്‌റ്റേറ്റ്, പോസ്റ്റ് ഓഫീസ് സ്‌കീമുകൾ അങ്ങനെ നിരവധി നിക്ഷേപമാർഗങ്ങൾ നിലവിലുണ്ട്. അനുയോജ്യമായ സ്‌കീം തെരഞ്ഞെടുത്ത് നിക്ഷേപം നടത്തിയാൽ നഷ്ടസാധ്യത കുറയ്ക്കാവുന്നതാണ്. സുരക്ഷിതനിക്ഷേപമെന്ന നിലയിൽ ഗോൾഡിൽ ഇൻവെസ്റ്റ് ചെയ്യുന്നതും മികച്ച ഓപ്ഷനുകളിലൊന്നാണ്.

3. ആർക്കും എപ്പോൾ വേണമെങ്കിലും പണത്തിന്റെ ആവശ്യം വരാം. അസുഖമോ, ആശുപത്രി ചെലവുകളോ വന്നാൽ പലപ്പോഴും പണം കടം വാങ്ങേണ്ടതായും വരും. എന്നാൽ അത്തരം സാഹചര്യങ്ങളിൽ എമർജെൻസി ഫണ്ട് കയ്യിലുണ്ടെങ്കിൽ വലിയൊരാശ്വാസമാവും. ഇതിനായി ലിക്വിഡ് ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്. ട്രഷറി ബില്ലുകൾ, കൊമേഴ്‌സ്യൽ പേപ്പറുകൾ, തുടങ്ങി ഹ്രസ്വകാല കടപ്പത്രങ്ങളിലാണ് ലിക്വിഡ് ഫണ്ടുകൾ നിക്ഷേപിക്കുന്നത്. ഇതിന് ബാങ്ക് സ്ഥിരനിക്ഷേപങ്ങളേക്കാൾ കൂടുതൽ പലിശയും ലഭിക്കും. അടിയന്തരഘട്ടങ്ങളിൽ കാലതാമസമില്ലാതെ പണം പിൻവലിക്കുകയും ചെയ്യാം.

4. സുരക്ഷിതമായ, മികച്ച വരുമാനം ലഭ്യമാക്കുന്ന സ്‌കീമുകളിൽ പണം നിക്ഷേപിക്കാം. ഇതിനായി പബ്ലിക് പ്രവിഡന്റ് ഫണ്ട്, ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ, സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം, നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകൾ, സുകന്യ സമൃദ്ധിപോലുള്ള സ്‌കീമുകളിൽ പണം നിക്ഷേപിക്കാവുന്നതാണ്. ആവശ്യമെങ്കിൽ ഇക്വിറ്റി നിക്ഷേപങ്ങളും തെരഞ്ഞെടുക്കാം.

 

ALSO READ: ഇന്ത്യയുടെ അഭിമാനം ഉയർത്തി രത്തൻ ടാറ്റ; ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതി രാജ്യത്തേക്ക്

5. നിങ്ങൾ ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തിയാണെങ്കിൽ നിശ്ചിത തുക ഇപിഎഫിൽ നിക്ഷേപിക്കാവുന്നതാണ്. കേന്ദ്രസർക്കാർ സുരക്ഷിതത്വത്തിൽ, വരുമാനം ഉറപ്പാക്കുന്ന ഈ സ്‌കീം ജോലി ചെയ്യുന്നവർക്കുള്ള മികച്ച നിക്ഷേപ ഓപ്ഷനാണ്. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള , എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആണ് ഇപിഎഫ് പദ്ധതി നിയന്ത്രിക്കുന്നത്.

6. അനിശ്ചിതത്വങ്ങ്ൾക്ക് നടുവിലാണ് മിക്കവരുടെയും ജവിതം. അതുകൊണ്ടുതന്നെ കുടുംബത്തിന്റഎ ഭാവി സുരക്ഷിതമാക്കാൻ ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കേണ്ടത് അത്യവശ്യമാണ്. നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ  പോളിസി തിരഞ്ഞെടുക്കണം.നിശ്ചിതകാലാവധി കഴിഞ്ഞാൽ നിക്ഷേപതുക തിരികെ ലഭിക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളും വിപണിയിലുണ്ട്.

7)  സാമ്പത്തിക ചെലവുകൾ കുറിച്ചുവെക്കുക

സാമ്പത്തിക ചെലവുകളുടെ കണക്കെടുപ്പുകൾ നടത്തുന്നത് മികച്ച ഉപായമാണ്. കാരണം എവിടെയാണ് തെറ്റുകൾ വരുത്തിയതെന്നും കൂടുതൽ പണം സമ്പാദിക്കാനും കൂടുതൽ പണം ലാഭിക്കാനും ഭാവിയിൽ കൂടുതൽ നിക്ഷേപം നടത്താനുമുള്ള വഴികൾ എന്താണെന്നും മനസിലാക്കാം 


8) സാമ്പത്തിക ഐഡന്റിറ്റി 

നിക്ഷേപിക്കുന്നതിനുള്ള സ്വാഭാവിക അഭിരുചി എല്ലാവര്ക്കും ഉണ്ടാകണമെന്നില്ല. അതിനാൽ എങ്ങനെ നിക്ഷേപിക്കണം, എവിടെ നിക്ഷേപിക്കണം, എത്ര നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് കൂടുതലറിയാൻ നിങ്ങൾ ഒരു പ്രൊഫഷണലിനെ സമീപിക്കുന്നതാണ് നല്ലത്. 

9) സാമ്പത്തിക സ്വാതന്ത്ര്യം

സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നതിനായി സ്വയം അവലോകനം നടത്തുന്നത് നല്ലതാണ്. ചെലവഴിക്കുന്ന ഓരോ രൂപയുടെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക.

10) സാമ്പത്തിക നഷ്ടത്തെ ഭയപ്പെടരുത്

വീഴ്ചയെ പാഠമാക്കണം. നഷ്ടങ്ങളെ ഭയക്കരുത്. നഷ്ടങ്ങളിൽ നിന്ന് അറിയാത്ത സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പഠിക്കാം. 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും