യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കണം എന്ന നയത്തിൽ ഉറച്ചു നിൽക്കുകയാണ് ബെർണാഡ് അർനോൾട്ട്.
തലമുറമാറ്റങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ട്, പ്രത്യേകിച്ച് വമ്പൻ വ്യവസായികളുടെയും അതിസമ്പന്നരുടെയും. ഇപ്പോൾ ഇതാ ലോകത്തിലെ ഏറ്റവും ധനികനും ലൂയിസ് വിറ്റണിന്റെ ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട് തന്റെ ബിസിനസുകൾ കൈമാറാൻ ഒരു അവകാശിയെ തേടുന്നു. സാധാരണയായി അടുത്ത തലമുറയിലേക്ക് സമ്പത്തും വ്യവസായവും കൈമാറുമ്പോൾ ഇത്തരത്തിൽ ഒരു വാർത്ത പുറത്തു വരാറില്ല. അഞ്ച് മക്കളുള്ള ബെർണാഡ് അർനോൾട്ട് എന്തിനാണ് അവകാശിയെ തേടുന്നത് എന്നത് ചോദ്യചിഹ്നമാകും.
ALSO READ: ഇന്ത്യയുടെ അഭിമാനം ഉയർത്തി രത്തൻ ടാറ്റ; ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതി രാജ്യത്തേക്ക്
വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അനുസരിച്ച്, ബെർണാഡ് അർനോൾട്ട് തന്റെ മക്കളെ മാസത്തിൽ ഒരു തവണ ഇന്റർവ്യൂ ചെയ്യാറുണ്ട്. ലൂയിസ് വിറ്റണിന്റെ ഹെഡ്ക്വാർട്ടേഴ്സിലെ ഒരു സ്വകാര്യ ഡൈനിംഗ് ഏരിയയിൽ, തന്റെ കുട്ടികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന 90 മിനിറ്റ് അദ്ദേഹം കമ്പനിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും മക്കളുമായി സംസാരിക്കും.
തന്റെ മക്കളിൽ ആർക്കാണ് ഏറ്റവും കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതെന്ന് അദ്ദേഹം ഇത്തരത്തിലൂടെയുള്ള ഇന്റർവ്യൂവിലൂടെ കണ്ടെത്താൻ ശ്രമിക്കുകയാണ്. അതായത് അടുത്ത തലമുറയ്ക്കായി ഓഡിഷനുകൾ നടത്തുകയാണെന്ന് ചുരുക്കം.
ALSO READ: 1500 കോടിയുടെ സമ്മാനം! ജീവനക്കാരന് വീട് വാങ്ങി നൽകി മുകേഷ് അംബാനി
യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കണം എന്ന നയത്തിൽ ഉറച്ചു നിൽക്കുകയാണ് ബെർണാഡ് അർനോൾട്ട്. അതിനാൽ തന്നെ തനറെ 5 മക്കളിൽ ആരെയാണ് കിരീടമണിയിക്കാൻ സാധ്യതയെന്ന് ശതകോടീശ്വരൻ ഇതുവരെ സൂചിപ്പിച്ചിട്ടില്ല.
ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം, ബെർണാഡ് അർനോൾട്ടിന്റെ ആസ്തി 24,320 കോടി ഡോളറാണ്. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി നേടിയ ടെസ്‌ല സിഇഒ ഇലോൺ മസ്‌കിനെ മറികടന്നാണ് ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായത്.
