ആധാറിനെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരം; 'ആധാർ മിത്ര' ഉപയോഗിക്കേണ്ടത് എങ്ങനെ?

Published : Feb 17, 2023, 06:11 PM IST
ആധാറിനെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരം; 'ആധാർ മിത്ര' ഉപയോഗിക്കേണ്ടത് എങ്ങനെ?

Synopsis

ആധാർ കാർഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം വളരെ എളുപ്പത്തില്‍. ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കാൻ ആധാർ മിത്രയുണ്ട്

ന്ത്യൻ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. സർക്കാർ സേവനങ്ങളുൾപ്പടെ ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാണ്. എന്നാൽ ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യും? പലരും ഇതിനായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലേക്ക് ഓടുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റെലിജന്റ്സിന്റെ പിന്തുണയോടെ പുതിയൊരു ചാറ്റ്ബോട്ട് സൃഷ്ടിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാരും യുഐഡിഎഐയും. ഇതിന്റെ പേരാണ് ആധാർ മിത്ര. 

ആധാർ മിത്ര ചാറ്റ്ബോട്ടിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

ആധാർ കാർഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അടുത്തിടെ ഒരു ചാറ്റ്ബോട്ട് അവതരിപ്പിച്ചു. അതാണ് "ആധാർ മിത്ര" ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/മെഷീൻ ലേണിംഗ് (AI/ML) അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ടിന് യുഐഡിഎഐയുടെ വെബ്‌സൈറ്റ് പ്രകാരം, "ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ആധാർ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും ആധാർ എൻറോൾമെന്റ്/ അപ്‌ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും പിവിസി കാർഡ് ഓർഡർ സ്റ്റാറ്റസ് പരിശോധിക്കാനും പരാതി ഫയൽ ചെയ്യാനും പരാതിയുടെ നില പരിശോധിക്കാനും എൻറോൾമെന്റ് സെന്റർ കണ്ടെത്താനും  കഴിയും. ഇത് നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്.

Also Read: ഇ-കെവൈസി പട്ടിക പുറത്തിറക്കി സെബി; ആധാർ കാർഡിന് പ്രാധാന്യമേറുന്നു

കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഉപയോക്താവിന് ആധാർ എൻറോൾമെന്റ് കേന്ദ്രത്തിലേക്ക് പോകേണ്ടതില്ല. ചാറ്റ്ബോട്ട് വഴി ഇത് ചെയ്യാം. ഒറിജിനൽ നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് ആധാറിനും ഇതുവഴി അപേക്ഷിക്കാം.

ഉപയോക്താക്കളെ ഇത് എങ്ങനെ ഉപയോഗിക്കാമെന്നും മനസ്സിലാക്കാൻ സഹായിക്കുന്ന വീഡിയോകളും ആധാർ മിത്ര കാണിക്കുന്നു. ഇതിനായി https://uidai.gov.in/en/ എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. 

ആധാർ മിത്ര എങ്ങനെ ഉപയോഗിക്കാം?

  • www.uidai.gov.in എന്ന വെബ്സൈറ്റ് തുറക്കുക
  • താഴെ വലത് കോണിലുള്ള "ആധാർ മിത്ര" ബോക്സിൽ ക്ലിക്ക് ചെയ്യുക. "ഹായ്, ഞാൻ നിങ്ങളുടെ ആധാർ മിത്രയാണ്. ഹൗ മെ ഐ ഹെൽപ്പ് യു!!" എന്ന് പറഞ്ഞ് ചാറ്റ്ബോട്ട് തുറക്കും.
  • ചോദ്യം ചോദിക്കാൻ "ആരംഭിക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഇപ്പോൾ തിരയൽ ബോക്സിൽ, അന്വേഷണം നൽകി എന്റർ ബട്ടണിൽ ക്ലിക്കുചെയ്യുക. ചാറ്റ്ബോട്ട് മറുപടി നൽകും.
  • കൂടാതെ, മുകളിൽ ലഭ്യമായ നിർദ്ദേശിച്ച അന്വേഷണ ഓപ്ഷനിൽ നിങ്ങൾക്ക് ക്ലിക്ക് ചെയ്യാം.

നിങ്ങൾക്ക് ഉത്തരങ്ങളെക്കുറിച്ച് ഫീഡ്‌ബാക്ക് നൽകാനും കഴിയും.

Also Read: 'നീ ഷൂപ്പറാണെടാ..'; ലോകത്തിലെ ഏറ്റവും വലിയ വിമാന ഇടപാട് നടത്തി എയർ ഇന്ത്യ

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ