വിപണിയുമായി ബന്ധപ്പെട്ട ഏത് പ്രവർത്തനങ്ങൾക്കും ഒരു വ്യക്തിക്ക് ആധാർ കാർഡ് ആവശ്യമാണ്. ഇപ്പോൾ ആധാർ കാർഡുകൾ ഉപയോഗിച്ച് കെ വൈ സി ചെയ്യാൻ കഴിയുന്നതിനാൽ, മറ്റ് മാർഗങ്ങളെ അപേക്ഷിച്ച് കെ വൈ സി ചെയ്യുന്നത് വളരെ എളുപ്പമായിരിക്കും.
ദില്ലി: രാജ്യത്തെ വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ബാങ്കിങ് പ്രവർത്തനങ്ങളിൽ ആധാർ കാർഡുകളുടെ പ്രാധാന്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇ-കെവൈസിക്ക് യുണീക് ഐഡി നമ്പർ ഉപയോഗിക്കാനാകുന്ന 30 സ്ഥാപനങ്ങളുടെ പട്ടിക സെബി പുറത്തുവിട്ടു. ഇപ്പോൾ ഈ സ്ഥാപനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആധാർ ഓതന്റിക്കേഷൻ സേവനം ഉപയോഗിക്കാം. യുഐഡിഎഐയുടെ ആധാർ ഓതന്റിക്കേഷൻ സേവനം ഉപയോഗിക്കാൻ കഴിയുന്ന എട്ട് ഏജൻസികളെ ലിസ്റ്റ് ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ഈ തീരുമാനം.
ബംഗ് സെക്യൂരിറ്റീസ്, എൻജെ ഇന്ത്യ ഇൻവെസ്റ്റ്, മുത്തൂറ്റ് സെക്യൂരിറ്റീസ് എന്നിവ ഈ 39 കമ്പനികളിൽ ഉൾപ്പെടുന്നു. ഇൻഡസിൻഡ് ബാങ്കിംഗ് സർവീസസ്, ഓർബിസ് ഫിനാൻഷ്യൽ കോർപ്പറേഷൻ, ഇൻഡോ-മണി സെക്യൂരിറ്റീസ്, എച്ച്എസ്ബി സെക്യൂരിറ്റീസ് ആൻഡ് ഇക്വിറ്റീസ്, ഫ്ളൂറിഷ് ഫിൻക്യാപ്, വോഗ് കൊമേഴ്‌സ്യൽ കമ്പനികൾ എന്നിവയാണ് പട്ടികയിലുള്ള ഏജൻസികൾ.
ഈ കമ്പനികളെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് കള്ളപ്പണം വെളുപ്പിക്കൽ തടയുമെന്ന് സെബി സർക്കുലറിൽ പറഞ്ഞു. ഈ കമ്പനികളെല്ലാം ആദ്യം കെ.യുകളുമായി കരാറിൽ ഏർപ്പെടും. തുടർന്ന് അവർ സ്വയം യുഐഡിഎഐയിൽ സബ്-കെയു ആയി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. യുഐഡിഎഐ കരാറിന് രൂപം നൽകും. ഇതിനുശേഷം, ഈ കമ്പനികൾ നിയമപ്രകാരം പ്രവർത്തിച്ച് തുടങ്ങും.
ഇതിനർത്ഥം, വിപണിയുമായി ബന്ധപ്പെട്ട ഏത് പ്രവർത്തനങ്ങൾക്കും ഒരു വ്യക്തിക്ക് ആധാർ കാർഡ് ആവശ്യമാണ്. ഈ കമ്പനികൾക്ക് ഇപ്പോൾ ആധാർ കാർഡുകൾ ഉപയോഗിച്ച് കെ വൈ സി ചെയ്യാൻ കഴിയുന്നതിനാൽ, മറ്റ് മാർഗങ്ങളെ അപേക്ഷിച്ച് കെ വൈ സി ചെയ്യുന്നത് വളരെ എളുപ്പമായിരിക്കും.
മിക്കവാറും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങൾക്കും ആധാർ കാർഡുകൾ വളരെ പ്രധാനമാണ്. അതേസമയം, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ പിഴയടക്കേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകി. ഇവരുടെ പാൻ കാർഡും റദ്ദാക്കപ്പെടും.
