ഉയർന്ന പലിശ നൽകാം, ഫിക്സഡ് ഡെപ്പോസിറ്റുകൾ ക്ഷണിച്ച് ഐസിഐസിഐ ബാങ്ക്

Published : Sep 08, 2022, 05:21 PM IST
ഉയർന്ന പലിശ നൽകാം, ഫിക്സഡ് ഡെപ്പോസിറ്റുകൾ ക്ഷണിച്ച് ഐസിഐസിഐ ബാങ്ക്

Synopsis

ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് കുത്തനെ ഉയർത്തി ഐസിഐസിഐ ബാങ്ക്. പുതുക്കിയ പലിശ നിരക്ക് അറിയാം 

ദില്ലി: സ്വകാര്യമേഖലയിലെ പ്രമുഖ വായ്പാദാതാക്കളായ ഐസിഐസിഐ ബാങ്ക് 2 കോടി മുതൽ 5 കോടി രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 3.50 മുതൽ  5.90% വരെ പലിശ നിരക്ക് നൽകുന്നു.  1 മുതൽ 5 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഫിക്സഡ് ഡിപ്പോസിറ്റ് നിരക്ക് ഇപ്പോൾ പരമാവധി 6.05% വരെ പലിശ നൽകും. 

ഐസിഐസിഐ ബാങ്ക് എഫ്ഡി നിരക്കുകൾ

7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, ബാങ്ക് ഇപ്പോൾ 3.50% പലിശയും 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള ടേം നിക്ഷേപങ്ങൾക്ക്, ഐസിഐസിഐ ബാങ്ക് ഇപ്പോൾ 3.60% പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.00% പലിശയും 61 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് ഇപ്പോൾ 4.75% പലിശയും ലഭിക്കും. 

 91 ദിവസം മുതൽ 184 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് ഇപ്പോൾ 5.25% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, കൂടാതെ 185 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 5.50% പലിശ നിരക്ക് ബാങ്ക് വാഗ്ദാനം നൽകുന്നു. 271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, ബാങ്ക് ഇപ്പോൾ 5.70% പലിശ നിരക്ക് നൽകും, 1 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, ഐസിഐസിഐ ബാങ്ക് ഇപ്പോൾ 6.05% പലിശ നിരക്ക് വാഗ്ദാനം ചെയ്യും. 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.90% പലിശ ലഭിക്കും. 
 

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ