ഇനി വരുമാനസ്രോതസ്സ് നിർബന്ധം; പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയിൽ നിക്ഷേപിക്കും മുൻപ് അറിയേണ്ടത്

By Aavani P KFirst Published May 29, 2023, 7:27 PM IST
Highlights

ഇനി മുതൽ വലിയ തുകകൾ നിക്ഷേപിക്കുന്നവരുടെ വരുമാന സ്രോതസ്സ് വ്യക്തമാക്കേണ്ടതായിവരും. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായാണ് നടപടി

പോസ്റ്റ് ഓഫീസ് സ്കീമുകളിലെ  ചെറുകിട സമ്പാദ്യ പദ്ധതികളിൽ പത്ത് ലക്ഷത്തിന് മുകളിൽ നിക്ഷേപിക്കുന്നവർക്ക് പുതിയ നിബന്ധനകൾ പാലിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി തപാൽ വകുപ്പ്.  ഇനി മുതൽ വലിയ തുകകൾ നിക്ഷേപിക്കുന്നവരുടെ വരുമാന സ്രോതസ്സ് വ്യക്തമാക്കേണ്ടതായിവരും. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് സ്കീമുകളിലെ 10 ലക്ഷത്തിന് മുകളിൽ നിക്ഷേപിക്കുന്നവരുടെ വരുമാന സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകൾ നൽകണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത്.

2023 മെയ് 25-ന് പുറപ്പെടുവിച്ച ഒരു സർക്കുലറിലൂടെയാണ്  തപാൽ വകുപ്പ് ഈ പ്രഖ്യാപനം നടത്തിയത്. ഇത് പ്രകാരം പത്ത് ലക്ഷത്തിന് മുകളിൽ നിക്ഷേപമുള്ളവരിൽ നിന്ന് വരുമാനം തെളിയിക്കുന്ന രേഖകൾ വാങ്ങാൻ പോസ്റ്റൽ ഡിപ്പാർട്മെന്റ് ആവശ്യപ്പെട്ടു. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ മൂന്നായി തരം തിരിച്ചിട്ടുമുണ്ട്. ഉപഭോക്താവ് പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് തുറക്കുമ്പോഴോ കാലാവധി കഴിഞ്ഞ ചെറുകിട സമ്പാദ്യപദ്ധതികളുടെ തുക അക്കൗണ്ടിലേക്ക് മാറ്റുുമ്പോഴോ വരുന്ന മൂല്യം കണക്കാക്കിയാണ് ഏത് വിഭാഗത്തിലേതാണെന്ന് തീരുമാനിക്കുക

ALSO READ: ഐപിഎൽ 2023; നിത അംബാനിയും മുകേഷ് അംബാനിയും സമ്പാദിച്ചത് ചില്ലറ കോടികളല്ല

കുറഞ്ഞ റിസ്ക്

ഉപഭോക്താവ് ഒരു അക്കൗണ്ട് തുറക്കുമ്പോഴോ അല്ലെങ്കിൽ സേവിങ്സ്സ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിന് അപേക്ഷിക്കുമ്പോഴോ നിലവിലുള്ള ഏതെങ്കിലും സേവിംഗ്സ് ഇ്‍സ്ട്രുമെന്റിന്റെ മെച്യൂരിറ്റി/പ്രീമെച്യുരിറ്റി മൂല്യം 50,000 രൂപ വരെ ആണെങ്കിൽ അത്തരം നിക്ഷേപങ്ങൾ റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളായാണ് കണക്കാക്കുന്നത്.

മീഡിയം റിസ്ക്  - ഉപഭോക്താവ് അക്കൗണ്ട് തുറക്കുമ്പോഴോ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിന് അപേക്ഷിക്കുമ്പോഴോ നിലവിലുള്ള ഏതെങ്കിലും സേവിംഗ്സ് ഇൻസ്ട്രുമെന്റിന്റെ മെച്യൂരിറ്റി/പ്രീമെച്യുരിറ്റി മൂല്യം 50,000 രൂപയിൽ കൂടുതലുള്ളതും എന്നാൽ 10 ലക്ഷം രൂപ വരെ ഉള്ളതും ആയ   അക്കൗണ്ടുകളിലെ നിക്ഷേപങ്ങളെ മീഡിയം റിസ്ക് കാറ്റഗറിയിലാണ് ഉൾപ്പെടുത്തുന്നത്.

ഹൈ റിസ്ക് കാറ്റഗറി - ഉപഭോക്താവ് പോസ്റ്റ് ഓഫീസിൽ  അക്കൗണ്ട് തുറക്കുമ്പോഴോ അല്ലെങ്കിൽ വിവിധ സർട്ടിഫിക്കറ്റുകൾ  വാങ്ങുന്നതിന് അപേക്ഷിക്കുമ്പോഴോ നിലവിലുള്ള ഏതെങ്കിലും സേവിംഗ്സ് ഇൻസ്ട്രുമെന്റിന്റെ മെച്യൂരിറ്റി/പ്രീമെച്യുരിറ്റി മൂല്യം  10 ലക്ഷം രൂപയിൽ കൂടുതലും ആണെങ്കൽ അത്തരം നിക്ഷേപങ്ങൾ ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്നവയാണ്.

click me!