Asianet News MalayalamAsianet News Malayalam

ജുൻജുൻവാലയുടെ സ്വപ്നം! ആകാശ എയർ ചിറകടിച്ചുയരും കേരളത്തിന്‍റെ ആകാശത്തിലും; കൊച്ചിയിലേക്ക് മാത്രം 28 സർവ്വീസ്

ബെംഗളൂരുവിനെയും കൊച്ചിയെയും ബന്ധിപ്പിച്ചാണ് ആകാശ എയറിന്റെ രണ്ടാമത്തെ സർവീസ് എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ നഗരങ്ങൾക്കിടയിലും ആഴ്ചയിൽ 28 സർവീസുകൾ കമ്പനി നടത്തും

junjunwala akasa air starting flights to kochi from bangalore
Author
Kochi, First Published Aug 14, 2022, 10:57 PM IST

മുംബൈ: രാജ്യത്തെ ഓഹരി നിക്ഷേപകരിൽ പ്രധാനിയായ രാകേഷ് ജുൻജുൻവാല ജീവിതത്തിൽ നിന്ന് യാത്രപറയുന്നത് അദ്ദേഹത്തിന്‍റെ സ്വപ്ന പദ്ധതിയായ ആകാശ എയർ ഉയരെ പറക്കുന്നത് ഉറപ്പാക്കിയിട്ടാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു ആകാശ എയർ എന്ന വിമാനക്കമ്പനി ആദ്യ യാത്ര നടത്തിയത്. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു യാത്ര. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ജനറൽ വിജയ് കുമാർ സിങും ചേർന്നാണ് വിമാനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ജൂലൈ 22 ന് തന്നെ അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, കൊച്ചി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രകൾക്ക് ആകാശ എയർ ടിക്കറ്റ് ബുക്കിങ് തുറന്നിരുന്നു. QP എന്നാണ് ആകാശ എയർലൈനിന്റെ കോഡ്. മുംബൈക്കും അഹമ്മദാബാദിനും ഇടയിൽ ആഴ്ചയിൽ 28 സർവീസുകളാണ് വിമാനക്കമ്പനി തുടക്കത്തിൽ നടത്തുക.

ചിറകുവിരിച്ച് പറന്നുയർന്ന് ആകാശ എയർ; ആദ്യഘട്ടം വൻ ഹിറ്റ്, കൊച്ചിക്കും ഹാപ്പിയാകാം, 28 സർവ്വീസ്

അതേസമയം രണ്ടാമത്തെ സർവ്വീസിൽ കേരളത്തിലേക്കാണ് ജുൻജുൻവാല കണ്ണുവച്ചിരിക്കുന്നത്. ബെംഗളൂരുവിനെയും കൊച്ചിയെയും ബന്ധിപ്പിച്ചാണ് ആകാശ എയറിന്റെ രണ്ടാമത്തെ സർവീസ് എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ നഗരങ്ങൾക്കിടയിലും ആഴ്ചയിൽ 28 സർവീസുകൾ കമ്പനി നടത്തും. ഇതിനുള്ള ടിക്കറ്റ് ബുക്കിങും തുടങ്ങിയിട്ടുണ്ട്. ആകാശ എയറിന്റെ www.akasaair.com എന്ന വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനാവും.

അതേസമയം ഇന്ന് രാവിലെയാണ് ഇന്ത്യയുടെ വാറൻ ബഫറ്റ് എന്ന് ഇന്ത്യന്‍ ധനകാര്യ മേഖലയില്‍ അറിയപ്പെടുന്ന രാകേഷ് ജുൻജുൻവാല ഞായറാഴ്ച രാവിലെ 6:45 ന് കാൻഡി ബ്രീച്ച് ഹോസ്പിറ്റലിൽ നെഞ്ചുവേദനയെ തുടര്‍ന്നാണ് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന അദ്ദേഹം ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടത്. ഇന്ത്യന്‍ നിക്ഷേപ മേഖലയില്‍ ഇതിഹാസ സമാനമായ ഒരു കഥയാണ് രാകേഷ് ജുൻജുൻവാലയുടെത്. 1960 ജൂലൈ 5 ന് ഒരു ഇടത്തരം കുടുംബത്തിലാണ് രാകേഷ് ജുൻജുൻവാല ജനിച്ചത്. പിതാവ് ബോംബെയിലെ ഇന്‍കം ടാക്‌സ് ഓഫീസില്‍ കമ്മീഷണറായിരുന്നു. സൈധനം കോളേജ് ഓഫ് കോമേഴ്‌സ് ആന്റ് എക്കണോമിക്‌സ് മുംബൈയില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. ഈക്കാലത്ത് തന്നെയാണ ഓഹരിവിപണിയിലെ അരങ്ങേറ്റവും. 1985 ൽ വെറും 5,000 രൂപയുമായാണ് ഇദ്ദേഹം ദാലാല്‍ സ്ട്രീറ്റിലെ ഓഹരി വിപണിയിൽ എത്തിയത്. അന്ന് അദ്ദേഹം കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്, ഫോർബ്സ് അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 5.5 ബില്യൺ ഡോളറാണ്. ഇന്ത്യയിലെ അതിസമ്പന്നരുടെ കൂട്ടത്തില്‍.

ആകാശ എയർ റിക്രൂട്ട്മെന്റ് 2022; വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അതേസമയം നേരത്തെ ആകാശ എയർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ബം​ഗളൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകാശ എയർ ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് അറിയിപ്പുള്ളത്. കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള എയർലൈൻ 2021 ഓഗസ്റ്റ് ആദ്യ പകുതിയിൽ ആണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്.

ഒഴിവുകളെക്കുറിച്ചറിയാം

കാബിൻ ക്രൂ - ഫ്രഷർ
എക്സ്പീരിയൻസ്ഡ് കാബിൻ ക്രൂ
ഡോക്ടർ (എംബിബിഎസ്) മാനേജർ - മെഡിക്കൽ സർവ്വീസസ്
എക്സിക്യൂട്ടീവ് - അക്കൗണ്ട്സ് പേയബിൾ
ഡിജിസിഎ അപ്രൂവ്ഡ് ബി - 737 ക്വാളിഫൈഡ് എസ് ഇ പി ഇൻസ്ട്രക്റ്റർ
ഫസ്റ്റ് എയിഡ് ഇൻസ്ട്രക്റ്റർ
ഡിജിസിഎ അപ്രൂവ്ഡ് ക്രൂ റിസോഴ്സ് മാനേജ്മെന്റ് (സിആർഎം) ഫെസിലിറ്റേറ്റർ/കാബിൻ ക്രൂ റെക്കോർഡ്സ്

അപേക്ഷിക്കേണ്ട വിധം

ഔദ്യോ​ഗിക വെബ്സൈറ്റായ akasaair.com സന്ദർശിക്കുക
ഹോം പേജിൽ കരിയർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
തുടർന്ന് എക്സ്പ്ലോർ ഓപ്പർചൂണിറ്റീസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു പുതിയ പേജ് ഓപ്പൺ ആകും. കോഴ്സ് തെരഞ്ഞെടുക്കുക
ശേഷം I am interested" എന്ന ലിങ്ക് തെരഞ്ഞെടുക്കുക
അപേക്ഷ ഫോം പൂരിപ്പിക്കുക
അപേക്ഷ നടപടികൾ പൂർത്തിയാക്കി സബ്മിറ്റ് ചെയ്യുക
 

Follow Us:
Download App:
  • android
  • ios