ഫോം-16-ൽ ബോധപൂർവമല്ലാത്ത പിഴവ്; പിഴ ചുമത്താനാവില്ലെന്ന് ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണൽ

Published : May 28, 2022, 01:13 PM ISTUpdated : May 28, 2022, 02:32 PM IST
ഫോം-16-ൽ ബോധപൂർവമല്ലാത്ത പിഴവ്; പിഴ ചുമത്താനാവില്ലെന്ന് ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണൽ

Synopsis

ശമ്പളം കണക്കുകൂട്ടുന്നതിൽ തെറ്റുപ്പറ്റിയതിൻ്റെ ഭാഗമായി പിഴ ചുമത്തിയതിനെതിരെ പഞ്ചാബ് സ്വദേശി നൽകി അപ്പീലിലാണ് ട്രൈബ്യൂണൽ വിധി

ദില്ലി : ഫോം 16 ൽ ബോധപൂർവ്വമല്ലാത്ത പിഴവ് വന്നതിൻ്റെ പേരിൽ ആദായ നികുതി പിഴ ചുമത്താനാവില്ലെന്ന് ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണൽ പൂനെ ബെഞ്ചിൻ്റെ വിധി.ശമ്പളം കണക്കുകൂട്ടുന്നതിൽ തെറ്റു പ്പറ്റിയതിൻ്റെ ഭാഗമായി പിഴ ചുമത്തിയതിനെതിരെ പഞ്ചാബ് സ്വദേശി നൽകി അപ്പീലിലാണ് ട്രൈബ്യൂണൽ വിധി

എസ്.എസ്.വിശ്വനേത്ര രവി (ജുഡീഷ്യൽ അംഗം), ഇണ്ടൂരി രാമറാവു (അക്കൗണ്ടന്റ് അംഗം) എന്നിവരടങ്ങുന്ന ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പൂനെ ബെഞ്ച് ആണ് വിധി പ്രഖ്യാപിച്ചത്. 

ഹര്‍ജി നല്‍കിയ വ്യക്തി 5,39,360 രൂപ വരുമാനം കാണിച്ചാണ് റിട്ടേണ്‍ നല്‍കിയത്. എന്നാൽ ശമ്പള ഇനത്തിലെ വരുമാനം റിട്ടേണില്‍ കാണിച്ചിട്ടില്ലെന്നാണ്  ആദായ നികുതി വകുപ്പ് ആരോപിക്കുകയും ആദായ നികുതി നിയമത്തിലെ സെക്ഷൻ 143(2) പ്രകാരം വരുമാനം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തു. 

Read Also : income tax refund : നികുതി പണം തിരികെ ലഭിക്കാനുണ്ടോ? അറിയാം ആദായ നികുതി റീഫണ്ടിനെക്കുറിച്ച്
 
ശമ്പളം നല്‍കിയ സ്ഥാപനമായ സെസ സ്റ്റെര്‍ലൈറ്റില്‍നിന്നുള്ള ഫോം 16 ഫയലിങ്ങില്‍  വന്ന പിശക് ആണെന്നും ഇതു ബോധപൂര്‍വം വരുത്തിയ പിഴവ് അല്ലെന്നും ഹര്‍ജി നല്‍കിയ ആള്‍ വ്യക്തമാക്കി. ഹർജിക്കാരന്റെ ഈ വാദം ശരിവച്ചാണ് ട്രൈബ്യൂണലിന്റെ വിധി. 

ഹർജിക്കാരൻ മനഃപൂർവം ശമ്പളവരുമാനം മറച്ചുവച്ചു എന്നു കരുതാനാവില്ലെന്നും ഫോം 16 വിട്ടുപോയെങ്കിലും വരുമാന ഇനത്തില്‍ ഇതു കാണിച്ചിട്ടുണ്ടെന്നും ട്രൈബ്യൂണല്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കേണ്ട കാര്യമില്ലെന്ന് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പൂനെ ബെഞ്ച് വിധിച്ചു.

ഹര്‍ജി നല്‍കിയ വ്യക്തി 5,39,360 രൂപ വരുമാനം കാണിച്ചാണ് റിട്ടേണ്‍ നല്‍കിയത്. എന്നാൽ ശമ്പള ഇനത്തിലെ വരുമാനം റിട്ടേണില്‍ കാണിച്ചിട്ടില്ലെന്നാണ്  ആദായ നികുതി വകുപ്പ് ആരോപിക്കുകയും ആദായ നികുതി നിയമത്തിലെ സെക്ഷൻ 143(2) പ്രകാരം വരുമാനം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തു. 

Read Also : SBI Loan : 35 ലക്ഷം വരെ ഞൊടിയിടയിൽ ലഭിക്കും; യോനോ വഴി എസ്ബിഐയുടെ പുതിയ വായ്പ പദ്ധതി

ശമ്പളം നല്‍കിയ സ്ഥാപനമായ സെസ സ്റ്റെര്‍ലൈറ്റില്‍നിന്നുള്ള ഫോം 16 ഫയലിങ്ങില്‍  വന്ന പിശക് ആണെന്നും ഇതു ബോധപൂര്‍വം വരുത്തിയ പിഴവ് അല്ലെന്നും ഹര്‍ജി നല്‍കിയ ആള്‍ വ്യക്തമാക്കി. ഹർജിക്കാരന്റെ ഈ വാദം ശരിവച്ചാണ് ട്രൈബ്യൂണലിന്റെ വിധി. 

ഹർജിക്കാരൻ മനഃപൂർവം ശമ്പളവരുമാനം മറച്ചുവച്ചു എന്നു കരുതാനാവില്ലെന്നും ഫോം 16 വിട്ടുപോയെങ്കിലും വരുമാന ഇനത്തില്‍ ഇതു കാണിച്ചിട്ടുണ്ടെന്നും ട്രൈബ്യൂണല്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കേണ്ട കാര്യമില്ലെന്ന് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പൂനെ ബെഞ്ച് വിധിച്ചു.

Read Also : Wheat export ban : ഗോതമ്പ് കിട്ടാനില്ല; ഇന്ത്യയോട് അഭ്യർത്ഥിച്ച് യുഎഇയും ഒമാനും ഉൾപ്പടെ 4 രാജ്യങ്ങൾ

ആദായനികുതി റീഫണ്ട് എന്നാൽ എന്താണ്? 

ആദായ നികുതി അടയ്ക്കുന്ന സമയങ്ങളിൽ നികുതി ദായകൻ അധിക തുക നികുതി ഇനത്തിൽ നൽകിയിയിട്ടുണ്ടെങ്കിൽ അത് തിരികെ നൽകുന്നതിനെയാണ്‌ ആദായനികുതി റീഫണ്ട് എന്നത്കൊണ്ട് അർത്ഥമാക്കുന്നത്. അതായത് ഒരാൾ ആദായ നികുതി ആടിച്ചതിന് ശേഷം ആദായ നികുതി വകുപ്പിന്റെ ശരിയായ നികുതി നിർണയത്തിന് ശേഷം ആ വ്യക്തി അടച്ച തുകയും നികുതിയും തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ, അതായത് അടയ്‌ക്കേണ്ട നികുതിയേക്കാൾ കൂടുതൽ തുകയാണ് നികുതി ഇനത്തിൽ നൽകിയിട്ടുള്ളത് എങ്കിൽ ആദായനികുതി വകുപ്പ് പണം നികുതിദായകന് തിരികെ നൽകും. ഇങ്ങനെ നികുതിദായകന് ആദായ നികുതി വകുപ്പ് തിരികെ നൽകുന്ന തുക ആദായ നികുതി റീഫണ്ട് എന്നാണ് അറിയപ്പെടുന്നത്. 

Read Also : Third Party Motor Insurance : വാഹന ഇൻഷുറൻസും തൊട്ടാൽ പൊള്ളും; ജൂൺ 1 മുതൽ പ്രീമിയം തുക കൂടും

ആർക്കൊക്കെ ആദായനികുതി റീഫണ്ട് ലഭിക്കും

ഒരു തൊഴിലുടമ ജീവനക്കാരനിൽ നിന്ന് അമിതമായ ടിഡിഎസ് ഈടാക്കുമ്പോഴോ, ബാങ്ക് എഫ്ഡികളിൽ നിന്നോ ബോണ്ടുകളിൽ നിന്നോ ഒരാളുടെ പലിശ വരുമാനത്തിൽ അധിക ടിഡിഎസ് ഈടാക്കുമ്പോഴോ  അല്ലെങ്കിൽ മുൻകൂർ നികുതി അധികമായി അടയ്ക്കുമ്പോഴോ ഒരു നികുതിദായകന് ആദായനികുതി റീഫണ്ട് ക്ലെയിം ചെയ്യാം.

Read Also : ഇന്ത്യൻ ചായയ്ക്ക് പ്രിയമേറുന്നു; അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരും

എങ്ങനെ അപേക്ഷിക്കാം

ആദായനികുതി റീഫണ്ട് ലഭിക്കുന്നതിനായി നികുതി നൽകിയ വ്യക്തിക്ക് ഐടിആർ ഫോം ഉപയോഗിക്കാം. ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ വഴി ഐടിആർ ഫോം നൽകാം. വിശദാംശങ്ങൾ നൽകിയ ശേഷം സ്വന്തമായി വിലയിരുത്തി ഒപ്പിട്ട ഐടിആർ ഫോം നൽകിയാൽ മാത്രമേ ആദായ നികുതി വകുപ്പ് റീഫണ്ട് നൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയുള്ളു. ആദായനികുതി വകുപ്പിന്റെ അവലോകനത്തിന് വിധേയമാക്കിയതിനു ശേഷം മാത്രമാണ് റീഫണ്ട് തുക തിട്ടപ്പെടുത്താൻ സാധിക്കുകയുള്ളു. അതായത്  റീഫണ്ട് ക്ലെയിം സാധുതയുള്ളതും നിയമാനുസൃതവുമാണെന്ന് ആദായ നികുതി വകുപ്പ് സ്ഥിതീകരിച്ചാൽ മാത്രമേ ഒരു വ്യക്തിക്ക് നികുതി തുക റീഇംബേഴ്സ്മെന്റ് ആയി ലഭിക്കൂ.

Read Also : 1,100 കോടി രൂപയുടേ ലേലം ; ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ ഇതാണ്
 
PREV
Read more Articles on
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?