
ദില്ലി: നോർവേയുമായി കൈകോർത്ത് ഇന്ത്യ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി കൂടിക്കാഴ്ച നടത്തി. യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, ട്രേഡ് ആൻഡ് ഇക്കണോമിക് പാർട്ണർഷിപ്പ് എഗ്രിമെന്റ് എന്നീ കരാറുകൾ നടപ്പാക്കുന്നതിനെക്കുറിച്ച് വിശദമായ ചർച്ച നടത്തിയാതായണ് സൂചന. ഹൈ-ടെക് നിർമ്മാണം, കാർബൺ ക്യാപ്ചർ സ്റ്റോറേജ്, സ്റ്റാർട്ടപ്പുകൾ, സെമികണ്ടക്ടറുകൾ, പുനരുപയോഗ ഊർജ്ജം, മാലിന്യ സംസ്കരണം തുടങ്ങിയ പ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകളും ചർച്ച ചെയ്തിട്ടുണ്ട്.
മത്സ്യബന്ധനം, ഹെൽത്ത് ടെക്, സമുദ്രഗതാഗതം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും നോർവേയും തമ്മിൽ ഒന്നിക്കുമെന്ന് വാഗദാനം ചെയ്യുകയും നോർവേയിലെ ഇന്ത്യൻ പ്രവാസികളുടെ സംഭാവനകളെയും പ്രശംസിക്കുകയും ചെയ്ത് നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോർ.
സന്ദർശനത്തിനിടെ നിർമല സീതാരാമൻ നോർവേയുടെ വ്യാപാര-വ്യവസായ മന്ത്രി സിസിലി മിസ്രെത്ത്, ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി സ്റ്റേറ്റ് സെക്രട്ടറി ഈവൻ ട്രോൺസ്റ്റാഡ് സാഗെബാക്കൻ എന്നിവരുമായും ഓസ്ലോയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യ-EFTA TEPA കരാറിന്റെ പശ്ചാത്തലത്തിൽ ഗ്രീൻ ടെക്നോളജി, റെയർ എർത്ത് സംസ്കരണം, സമുദ്ര, ഷിപ്പിംഗ് വ്യവസായങ്ങൾ, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
ഓസ്ലോയിൽ പ്രമുഖ നോർവീജിയൻ സിഇഒമാരുമായും നിക്ഷേപകരുമായും നിർമ്മല ഒരു വട്ടമേശ സമ്മേളനത്തിലും പങ്കെടുത്തു. ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ സിഇഒയും സിഐഐ പ്രസിഡന്റും യോഗത്തിൽ പങ്കെടുത്തു. നോർവീജിയൻ ബിസിനസ്, നിക്ഷേപ സമൂഹത്തിൽ നിന്നുള്ള 35-ൽ അധികം സിഇഒമാരുമായും ഉന്നതതല പ്രതിനിധികളുമായും നിർമല സീതാരാമൻ സംവദിച്ചു