ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ വണ്‍ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് ഇന്ത്യയില്‍ വര്‍ധിപ്പിച്ചു. ഇന്‍ഡിവിജ്വല്‍, സ്റ്റുഡന്റ്, ഫാമിലി പ്ലാനുകള്‍ക്കെല്ലാം നിരക്ക് കൂടിയിട്ടുണ്ട്. ഇത് പുതിയതും നിലവിലുള്ളതുമായ എല്ലാ വരിക്കാര്‍ക്കും ബാധകമാണ്. ലൈസന്‍സിങ് ഫീസ് ഇനത്തില്‍ നല്‍കേണ്ട തുക കൂടിയതാണ് നിരക്ക് കൂടാൻ കാരണമെന്നാണ് ആപ്പിള്‍ വ്യക്തമാക്കുന്നത്.
ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ഒരു നിരാശാജനകമായ വാര്‍ത്തയാണ് പുറത്തു വരുന്നത്. ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ വണ്‍ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് ഇന്ത്യയില്‍ വര്‍ധിപ്പിച്ചു. പുതിയ വരിക്കാര്‍ക്കും നിലവിലെ വരിക്കാര്‍ക്കും ഈ നിരക്ക് വര്‍ധന ബാധകമാണ്. ഇന്‍ഡിവിജ്വല്‍, സ്റ്റുഡന്റ്, ഫാമിലി പ്ലാനുകള്‍ക്കെല്ലാം നിരക്ക് കൂടിയിട്ടുണ്ട്. പുതിയ നിരക്കുകള്‍ പ്ലാറ്റ്ഫോമുകളില്‍ നിലവില്‍ വന്നു. രണ്ടു വര്‍ഷത്തില്‍ താഴെയുള്ള ഇടവേളയിലാണ് ആപ്പിള്‍ മ്യൂസിക് വീണ്ടും നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങളുടെ വില കൂട്ടിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ഇരുട്ടടി.
എന്തുകൊണ്ടാണ് നിരക്ക് കൂട്ടിയത്?
സംഗീതത്തിന് ലൈസന്‍സിങ് ഫീസ് ഇനത്തില്‍ നല്‍കേണ്ട തുക കൂടിയതാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് ആപ്പിള്‍ വ്യക്തമാക്കുന്നത്. റെക്കോര്‍ഡ് ലേബലുകള്‍, പബ്ലിഷര്‍മാര്‍, കലാകാരന്മാര്‍ എന്നിവര്‍ക്കാണ് മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ ഈ തുക നല്‍കേണ്ടത്. ഈ ചിലവ് വലിയ തോതില്‍ കൂടിയതാണ് വരിക്കാരില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.
പുതിയ നിരക്കുകള്‍
ഇന്‍ഡിവിജ്വല്‍ പ്ലാന്‍: നേരത്തെ മാസം 119 രൂപയായിരുന്ന ഈ പ്ലാനിന് ഇനി മുതല്‍ 139 രൂപ നല്‍കണം.
സ്റ്റുഡന്റ് പ്ലാന്‍: വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്ലാനിന്റെ നിരക്ക് 59 രൂപയില്‍ നിന്ന് 69 രൂപയായാണ് വര്‍ധിച്ചത്.
ഫാമിലി പ്ലാന്‍: ഏറ്റവും വലിയ വര്‍ധനവ് ഉണ്ടായിരിക്കുന്നത് ഈ പ്ലാനിലാണ്. 179 രൂപയില്‍ നിന്ന് 229 രൂപയായാണ് നിരക്ക് ഉയര്‍ന്നത്. ഒരൊറ്റ സബ്സ്‌ക്രിപ്ഷനില്‍ കുടുംബത്തിലെ ആറ് പേര്‍ക്ക് വരെ ആപ്പിള്‍ മ്യൂസിക് ഉപയോഗിക്കാം എന്നതാണ് ഫാമിലി പ്ലാനിന്റെ പ്രത്യേകത. ഫാമിലി ഷെയറിങ് ഫീച്ചര്‍ വഴി ഓരോരുത്തര്‍ക്കും അവരുടേതായ മ്യൂസിക് ലൈബ്രറിയും പ്ലേലിസ്റ്റുകളും ഇതില്‍ ലഭിക്കും.
ആപ്പിള്‍ വണ്‍ പ്ലാനുകള്‍
ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി പ്ലസ്, ആപ്പിള്‍ ആര്‍ക്കേഡ്, ഐക്ലൗഡ് തുടങ്ങി ഒട്ടനവധി സേവനങ്ങള്‍ ഒറ്റ കുടക്കീഴില്‍ നല്‍കുന്ന 'ആപ്പിള്‍ വണ്‍' പ്ലാനുകളുടെയും നിരക്ക് കൂട്ടിയിട്ടുണ്ട്. ഉപയോക്താക്കള്‍ തിരഞ്ഞെടുക്കുന്ന ഐക്ലൗഡ് സ്റ്റോറേജ് ഓപ്ഷനുകള്‍ക്ക് അനുസരിച്ചായിരിക്കും അന്തിമ നിരക്ക് തീരുമാനിക്കപ്പെടുക.
ഇന്‍ഡിവിജ്വല്‍ പ്ലാന്‍: 175 രൂപയില്‍ നിന്ന് 195 രൂപയായി ഉയര്‍ന്നു.
ഫാമിലി പ്ലാന്‍: 365 രൂപയില്‍ നിന്ന് 445 രൂപയായാണ് ഉയര്‍ന്നത്.
പ്രീമിയര്‍ പ്ലാന്‍: രൂപയുടെ കണക്കില്‍ ഏറ്റവും വലിയ വര്‍ധനവ് ഈ പ്ലാനിലാണ്. പഴയ നിരക്കായ 499 രൂപയില്‍ നിന്നും 595 രൂപയായാണ് വര്‍ധിപ്പിച്ചത്.
ഇന്ത്യയില്‍ മാത്രമല്ല വിലക്കയറ്റം
ഇന്ത്യയില്‍ മാത്രമല്ല യുകെ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ വിപണികളിലും ആപ്പിള്‍ സബ്സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കമ്പനി ഇതുവരെ മറ്റ് വിപണികളിലെ വില മാറ്റത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.


