Asianet News MalayalamAsianet News Malayalam

ക്രൂഡോയിൽ ഇറക്കുമതി: റഷ്യയെ പിന്തള്ളി സൗദി, ഇന്ത്യക്ക് ഇന്ധനം നൽകുന്നതിൽ രണ്ടാമത്

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ റഷ്യയെ മറികടന്ന് ഗൾഫ് രാജ്യമായ സൗദി അറേബ്യ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഇന്ധന വിതരണ രാജ്യമായി. റഷ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ഇറാഖ് പതിവു പോലെ ഒന്നാം സ്ഥാനം നിലനിർത്തി.

Saudi Arabia overtakes Russia to be India s no 2 oil supplier in August
Author
First Published Sep 15, 2022, 7:51 PM IST


ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ റഷ്യയെ മറികടന്ന് ഗൾഫ് രാജ്യമായ സൗദി അറേബ്യ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഇന്ധന വിതരണ രാജ്യമായി. റഷ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ഇറാഖ് പതിവു പോലെ ഒന്നാം സ്ഥാനം നിലനിർത്തി.

 ലോകത്തെ ഏറ്റവും കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 863950 ബാരൽ ക്രൂഡ് ഓയിലാണ് പ്രതിദിനം ഇന്ത്യ ഓഗസ്റ്റ് മാസത്തിൽ സൗദി അറേബ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. തൊട്ടുമുമ്പത്തെ മാസത്തെ അപേക്ഷിച്ച് 4.8% വളർച്ച നേടി.

അതേസമയം റഷ്യയിൽ നിന്ന് ഓഗസ്റ്റ് മാസത്തിൽ ദിനംതോറും 855950 ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. തൊട്ടുമുമ്പത്തെ മാസത്തെ അപേക്ഷിച്ച് 2.4 ശതമാനത്തിലേറെ ഇടിവാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ ഉണ്ടായത്.

സൗദിയിൽനിന്ന് കൂടുതൽ ഇന്ധനം എത്തിയെങ്കിലും ഒപ്പം രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇന്ധന വരവ് 16 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 59.8% ആണ് കുറവുണ്ടായത്.

ഉക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി മറ്റു പല രാജ്യങ്ങളും വേണ്ടെന്ന് വെച്ചതോടെ മറ്റൊരു മാറ്റം കൂടി ഉണ്ടായിട്ടുണ്ട്. റഷ്യയിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഒന്നാം സ്ഥാനത്ത്.

Read more:  മലപ്പുറത്ത് 'നിയമം വിട്ടു കളിച്ച' വണ്ടി ഫ്രീക്കൻമാർക്ക് കിട്ടിയത് ഭീമൻ പിഴ, കുട്ടി ഡ്രൈവർമാർക്കും കടുത്ത പണി

 ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത്. പിന്നീട് ഇറക്കുമതി കുറയുന്നതാണ് കണ്ടത്. നേരത്തെ റഷ്യ പ്രഖ്യാപിച്ചിരുന്ന ക്രൂഡോയിൽ ഉപഭോഗ രാജ്യങ്ങൾക്കുള്ള ഡിസ്കൗണ്ട് വെട്ടിക്കുറച്ചതോടെയാണ് ഇന്ത്യയിൽ നിന്നുള്ള കമ്പനികൾ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നത് കുറച്ചത്.
 

Follow Us:
Download App:
  • android
  • ios