ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദ്യം ഇനി വേണ്ട! ബ്രാന്‍ഡുകളുടെ പേരുകള്‍ മാറ്റുന്നതെന്തിന്?

Published : Nov 26, 2025, 10:40 PM IST
Bengaluru IT Company Hiring

Synopsis

ബ്രാന്‍ഡ് മാറ്റം കമ്പനിയുടെ പ്രകടനത്തെ നേരിട്ട് സ്വാധീനിക്കുന്നു എന്ന് പറയാന്‍ കൃത്യമായ കണക്കുകളില്ല. എന്നാല്‍, പുതിയ പേരിന് ശേഷം ഉണ്ടാകുന്ന മാറ്റങ്ങള്‍ കമ്പനികള്‍ നിരീക്ഷിക്കാറുണ്ട്.

അതുവരെ സൊമാറ്റോ എന്നറിയപ്പെട്ടിരുന്ന ഒരു കമ്പനി അതിന്റെ മാതൃകമ്പനിയുടെ പേര് മാറ്റി എറ്റേണല്‍ എന്നാക്കുന്നു. എന്തിനാണ് ഈ പ്രമുഖ കമ്പനികളെല്ലാം തങ്ങളുടെ പേരുകള്‍ പൊടുന്നനെ മാറ്റുന്നത്? ഉപഭോക്താക്കള്‍ക്ക് ഇതില്‍ എന്തെങ്കിലും കാര്യമുണ്ടോ? ഇന്ത്യയിലെ ബ്രാന്‍ഡിംഗ് ലോകം ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

പേര് മാറുമ്പോള്‍, ലക്ഷ്യവും മാറുന്നു

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോ (എറ്റേണല്‍), ഒയോയുടെ മാതൃസ്ഥാപനമായ ഓറവെല്‍ സ്റ്റേയ്സ് (ഇപ്പോള്‍ 'പ്രിസം'), എല്‍&ടിയുടെ ഡാറ്റാ സെന്റര്‍ ബിസിനസ് (ഇപ്പോള്‍ ലാന്‍സന്‍ & ടൂബ്രോ-വയോമ) എന്നിവയുടെയെല്ലാം പേര് മാറ്റങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല.

ബ്രാന്‍ഡ് സ്ട്രാറ്റജി കമ്പനിയായ ടി.ആര്‍.എ റിസര്‍ച്ചിന്റെ അഭിപ്രായത്തില്‍, അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണിയില്‍, സ്ഥാപനത്തിന്റെ പഴയ പേരും സ്വത്വവും ചിലപ്പോള്‍ ഒരു തടസ്സമായി മാറിയേക്കാം. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലയിലേക്ക് വിപുലീകരിക്കുമ്പോള്‍ പഴയ പേരിന് പ്രസക്തി ഇല്ലാതായേക്കാം. ഒരു ബ്രാന്‍ഡ് മാറ്റം, ഭാവിക്കായി സജ്ജമാകുന്നു എന്ന ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്നാണ് ഇവരുടെ അഭിപ്രായം . അടുത്തിടെ ഗ്രോഫേഴ്സ് 'ബ്ലിങ്കിറ്റ്' ആയതും, അര്‍ബന്‍ക്ലാപ്പ് 'അര്‍ബന്‍ കമ്പനി' ആയതും, എച്ച്.ഐ.എല്‍ ലിമിറ്റഡ് 'ബിര്‍ളാനു' ആയതുമെല്ലാം ഈ പ്രവണതയുടെ ഭാഗമാണ്. വിദഗ്ദ്ധര്‍ ഒരുപോലെ ഊന്നിപ്പറയുന്ന ഒരേയൊരു വാക്ക്, ബ്രാന്‍ഡിന്റെ 'പ്രസക്തി'നിലനിര്‍ത്തുക എന്നതാണ്.

അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വലിയ തോതിലുള്ള ബ്രാന്‍ഡ് മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു.

ഓട്ടോ/മൊബിലിറ്റി: ഇലക്ട്രിക് വാഹനങ്ങളുടെ ആവിര്‍ഭാവത്തോടെ പഴയ എഞ്ചിന്‍ അധിഷ്ഠിത ബ്രാന്‍ഡുകള്‍ക്ക് മാറ്റം വരും.

എഫ്എംസിജി & റീട്ടെയില്‍: സുസ്ഥിരത , പാരിസ്ഥിതിക ഉത്തരവാദിത്തം എന്നിവയില്‍ ഊന്നിയുള്ള മാറ്റങ്ങള്‍ ഉണ്ടാകും

ബാങ്കിംഗ്/ധനകാര്യം: യുപിഐ, സൂപ്പര്‍ ആപ്പുകള്‍ എന്നിവ ശക്തിപ്പെടുന്നതോടെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ബ്രാന്‍ഡുകള്‍ പേര് പരിഷ്‌കരിക്കും

എനര്‍ജി/യൂട്ടിലിറ്റീസ്: 'ഓയില്‍', 'പവര്‍' എന്നിവയില്‍ നിന്ന് മാറി 'ക്ലീന്‍ എനര്‍ജി', 'സേവനങ്ങള്‍' എന്നിവയിലേക്ക് പേരുകള്‍ മാറും.

പേര് മാറ്റം വിജയമാകുമോ?

ബ്രാന്‍ഡ് മാറ്റം കമ്പനിയുടെ പ്രകടനത്തെ നേരിട്ട് സ്വാധീനിക്കുന്നു എന്ന് പറയാന്‍ കൃത്യമായ കണക്കുകളില്ല. എന്നാല്‍, പുതിയ പേരിന് ശേഷം ഉണ്ടാകുന്ന മാറ്റങ്ങള്‍ കമ്പനികള്‍ നിരീക്ഷിക്കാറുണ്ട്.

ശ്രീറാം ഹൗസിംഗ് ഫിനാന്‍സ് അടുത്തിടെ പേര് മാറ്റി 'ട്രൂഹോം ഫിനാന്‍സ്' ആയപ്പോള്‍, ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതായും വിതരണ പങ്കാളികളുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതായും കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അമിത് ഭാട്ടിയ പറയുന്നു.

ലോകമെമ്പാടും പരാജയപ്പെട്ട നിരവധി ബ്രാന്‍ഡ് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഈ പുതിയ തരംഗം വരും വര്‍ഷങ്ങളില്‍ എങ്ങനെ വിജയിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം