പേടിഎം യുപിഐ ഓഗസ്റ്റ് 31 മുതല്‍ പ്രവര്‍ത്തനരഹിതമാകുമോ? വിശദീകരണവുമായി കമ്പനി

Published : Aug 31, 2025, 12:39 PM IST
paytm

Synopsis

സ്ഥിരമായി നടക്കുന്ന പേയ്മെന്റുകളിലാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക

പേടിഎം യുപിഐ സേവനങ്ങള്‍ ഓഗസ്റ്റ് 31 മുതല്‍ നിര്‍ത്തലാക്കുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളില്‍ വിശദീകരണവുമായി പേടിഎം രംഗത്ത്. ഗൂഗിള്‍ പ്ലേയില്‍ നിന്നുള്ള ഒരു നോട്ടിഫിക്കേഷന്‍ ആണ് ഇത്തരമൊരു ആശയക്കുഴപ്പത്തിന് കാരണം. എല്ലാ പേടിഎം യുപിഐ ഇടപാടുകള്‍ക്കും ഇത് ബാധകമല്ലെന്നും, ചില പ്രത്യേകതരം ഇടപാടുകള്‍ക്ക് മാത്രമേ മാറ്റമുള്ളൂ എന്നും കമ്പനി വ്യക്തമാക്കി.

പേടിഎം നല്‍കുന്ന വിശദീകരണം?

പേടിഎം നല്‍കുന്ന വിശദീകരണം അനുസരിച്ച്, ഒറ്റത്തവണ യുപിഐ പേയ്മെന്റുകള്‍ക്ക് ഒരു മാറ്റവുമില്ല. വ്യാപാരികള്‍ക്കുള്ള പേയ്മെന്റുകളും തടസ്സമില്ലാതെ തുടരും. അതായത്, സാധനങ്ങള്‍ വാങ്ങുമ്പോള്‍ കടകളില്‍ ചെയ്യുന്ന പേയ്മെന്റുകള്‍, സുഹൃത്തുക്കള്‍ക്ക് പണം അയക്കുന്നത്, ബില്ലുകള്‍ അടയ്ക്കുന്നത് തുടങ്ങിയ എല്ലാ സേവനങ്ങളും മുമ്പത്തേതുപോലെ തന്നെ പ്രവര്‍ത്തിക്കും.

മാറ്റം എന്തിനാണ്?

സ്ഥിരമായി നടക്കുന്ന പേയ്മെന്റുകളിലാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. അതായത്, യൂട്യൂബ് പ്രീമിയം, ഗൂഗിള്‍ വണ്‍ സ്റ്റോറേജ് തുടങ്ങിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ക്കായി പേടിഎം യുപിഐ ഉപയോഗിച്ച് പ്രതിമാസം പണം അടയ്ക്കുന്നവര്‍ക്കാണ് ഈ മാറ്റം ബാധകം. ഇവര്‍ തങ്ങളുടെ പഴയ @paytm യുപിഐ ഹാന്‍ഡില്‍ പുതിയ ഹാന്‍ഡിലുകളിലേക്ക് മാറ്റേണ്ടതുണ്ട്.

ഉദാഹരണത്തിന്, ഒരാളുടെ യുപിഐ ഐഡി rajesh@paytm എന്നാണെങ്കില്‍, ഇനി അത് rajesh@pthdfc, rajesh@ptaxis, rajesh@ptyes, അല്ലെങ്കില്‍ rajesh@ptsbi എന്നിങ്ങനെ ബാങ്കുമായി ബന്ധിപ്പിച്ച പുതിയ ഹാന്‍ഡിലുകളിലേക്ക് മാറ്റണം. ഇത് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) അനുമതിയോടെ പേടിഎം ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ആയി മാറിയതിന്റെ ഭാഗമായുള്ള നടപടിയാണ്.

ഗൂഗിള്‍ പ്ലേ അടുത്തിടെ അയച്ച ഒരു അറിയിപ്പാണ് ഈ ആശയക്കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടത്. സ്ഥിരമായി നടക്കുന്ന പേയ്മെന്റുകള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 31 ആണെന്ന് ഈ നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

PREV
Read more Articles on
click me!

Recommended Stories

നാണംകെട്ട് പാകിസ്ഥാന്‍; നിലനില്‍പ്പിനായി ദേശീയ വിമാനക്കമ്പനിയും വില്‍ക്കുന്നു! വാങ്ങാന്‍ സൈന്യത്തിന്റെ കമ്പനിയും
റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക സമ്പത്ത് വെറും 800 സ്‌ക്വയര്‍ ഫീറ്റുള്ള അപാര്‍ട്ട്‌മെന്റ്, ചെറിയൊരു സ്ഥലം, പഴയ മൂന്ന് കാറും; പുടിന്റെ ശമ്പളം എത്ര?