ഐടിആർ റീഫണ്ട് എങ്ങനെ ചെയ്യാം: ഈ 4 ആദായ നികുതി നിയമങ്ങൾ അറിഞ്ഞിരിക്കുക

Published : Aug 03, 2022, 02:02 PM IST
ഐടിആർ റീഫണ്ട് എങ്ങനെ ചെയ്യാം: ഈ 4 ആദായ നികുതി നിയമങ്ങൾ അറിഞ്ഞിരിക്കുക

Synopsis

ആദായ നികുതി റിട്ടേൺ പിഴയില്ലാതെ അടയ്‌ക്കേണ്ട സമയം കഴിഞ്ഞു. റീഫണ്ടിന്‌ അപേക്ഷിക്കാൻ അറിയേണ്ടതെല്ലാം   

ദില്ലി: ആദായനികുതി റിട്ടേൺ (Income Tax Return) ഇ-വെരിഫിക്കേഷൻ അല്ലെങ്കിൽ ഹാർഡ് കോപ്പി സമർപ്പിക്കുന്നതിനുള്ള സമയപരിധി 30 ദിവസമായി കുറച്ചു. നികുതിദായകർ റിട്ടേൺ ഫയൽ ചെയ്തതിന്  ശേഷം ഹാർഡ് കോപ്പി സമർപ്പിക്കുന്നതിനുള്ള സമയ പരിധി 120 ദിവസം വരെയായിരുന്നു. ഓഗസ്റ്റ് 1 മുതൽ ഇതിൽ മാറ്റം വരുത്തിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്. 2022 ജൂലൈ 31-ന് ശേഷം ആദായനികുതി റിട്ടേൺ ഫയൽ ചെയ്ത ഒരാൾക്ക് 2022 ഏപ്രിൽ 1 മുതൽ റീഫണ്ടിന് പലിശ ലഭിക്കില്ല. 

എന്താണ് ആദായ നികുതി റീഫണ്ട്

നികുതി ആടിച്ചതിന് ശേഷം ആദായ നികുതി വകുപ്പിന്റെ നികുതി നിർണയത്തിന് ശേഷം ഒരു വ്യക്തി അടച്ച തുകയും നികുതിയും തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ അതായത് അടയ്‌ക്കേണ്ട നികുതിയേക്കാൾ കൂടുതൽ തുകയാണ് നികുതി ഇനത്തിൽ നൽകിയിട്ടുള്ളത് എന്നുണ്ടെങ്കിൽ ആദായനികുതി വകുപ്പ് പണം നികുതിദായകന് തിരികെ നൽകും. ഇങ്ങനെ നികുതിദായകന് ആദായ നികുതി വകുപ്പ് തിരികെ നൽകുന്ന തുക ആദായ നികുതി റീഫണ്ട് എന്നാണ് അറിയപ്പെടുന്നത്. 

Read Also: IndiGo: 'മധുര പതിനാറിൽ' ഇൻഡിഗോ; 1616 രൂപ മുതൽ ടിക്കറ്റുകൾ

തൊഴിലുടമ ഒരു ജീവനക്കാരനിൽ നിന്ന് അമിതമായ ടിഡിഎസ് ഈടാക്കുമ്പോഴോ, ബാങ്ക് എഫ്ഡികളിൽ നിന്നോ ബോണ്ടുകളിൽ നിന്നോ ഒരാളുടെ പലിശ വരുമാനത്തിൽ അധിക ടിഡിഎസ് ഈടാക്കുമ്പോഴോ  അല്ലെങ്കിൽ മുൻകൂർ നികുതി അധികമായി അടയ്ക്കുമ്പോഴോ ഒരു നികുതിദായകന് ആദായനികുതി റീഫണ്ട് ക്ലെയിം ചെയ്യാം. ആദായനികുതി റിട്ടേൺ റീഫണ്ടിന്റെ പലിശ  പ്രതിമാസ നിരക്കിൽ ഈടാക്കുന്നു.  ആദായനികുതി നിയമത്തിലെ സെക്ഷൻ 234 ഡി പ്രകാരം  0.50 ശതമാനം ഈടാക്കാം.

ആദായനികുതി റിട്ടേൺ റീഫണ്ടുമായി ബന്ധപ്പെട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 4 ആദായ നികുതി നിയമങ്ങൾ 

1] യോഗ്യത:

 നിശ്ചിത തീയതിക്കുള്ളിലോ അതിന് ശേഷമോ ആദായനികുതി റിട്ടേൺ  ഫയൽ ചെയ്യുന്ന നികുതിദായകർക്ക് ആദായനികുതി റീഫണ്ടിന് അർഹതയുണ്ട്.

2] ആദായനികുതി റിട്ടേൺ  റീഫണ്ടിന്റെ പലിശ: 

ഒരു നികുതിദായകൻ 2022 ജൂലൈ 31 എന്ന നിശ്ചിത തീയതിക്കുള്ളിൽ ആദായനികുതി റിട്ടേൺ  ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ, അയാൾക്ക് അല്ലെങ്കിൽ അവൾക്ക് 2022 ഏപ്രിൽ 1 മുതൽ ഒരാളുടെ ആദായനികുതി റീഫണ്ടിന് പലിശ ലഭിക്കും.

3] ആദായനികുതി റീഫണ്ടിന്റെ പലിശ നിരക്ക്: 

നിശ്ചിത തീയതിക്കുള്ളിൽ ഐടിആർ ഫയൽ ചെയ്യുന്ന നികുതിദായകന് ഒരാളുടെ ഐടിആർ റീഫണ്ട് തുകയുടെ 0.50 ശതമാനം പ്രതിമാസ പലിശയ്ക്ക് അർഹതയുണ്ട്.

4] ഐടിആർ റീഫണ്ടിന്റെ നികുതി നിയമങ്ങൾ: 

ബന്ധപ്പെട്ട സാമ്പത്തിക വർഷത്തിൽ നികുതിദായകൻ ഇതിനകം റിപ്പോർട്ട് ചെയ്ത വരുമാനമാണ് ആദായനികുതി റീഫണ്ട് തുക. അതിനാൽ, ഐടിആർ റീഫണ്ട് തുകയ്ക്ക് നികുതിയില്ല. എന്നിരുന്നാലും, ഐടിആർ റീഫണ്ട് തുകയിൽ നിന്ന് ലഭിക്കുന്ന പലിശ വ്യക്തിയുടെ അറ്റാദായ വാർഷിക വരുമാനത്തിനൊപ്പം പലിശ തുക ചേർത്തതിന് ശേഷം നികുതിദായകന് ബാധകമായ ആദായനികുതി സ്ലാബ് അനുസരിച്ച് നികുതി നൽകേണ്ടതാണ്.

ആദായനികുതി റീഫണ്ട് ലഭിക്കുന്നതിനായി നികുതിദായകന് ഐടിആർ ഫോം ഉപയോഗിക്കാം. ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ വഴി ഐടിആർ ഫോം നൽകാം. വിശദാംശങ്ങൾ നൽകിയ ശേഷം സ്വന്തമായി വിലയിരുത്തി ഒപ്പിട്ട ഐടിആർ ഫോം നൽകിയാൽ മാത്രമേ ആദായ നികുതി വകുപ്പ് റീഫണ്ട് നൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയുള്ളു. ആദായനികുതി വകുപ്പിന്റെ അവലോകനത്തിന് വിധേയമാക്കിയതിനു ശേഷം മാത്രമാണ് റീഫണ്ട് തുക തിട്ടപ്പെടുത്താൻ സാധിക്കുകയുള്ളു. അതായത്  റീഫണ്ട് ക്ലെയിം സാധുതയുള്ളതും നിയമാനുസൃതവുമാണെന്ന് ആദായ നികുതി വകുപ്പ് സ്ഥിതീകരിച്ചാൽ മാത്രമേ ഒരു വ്യക്തിക്ക് നികുതി തുക റീഇംബേഴ്സ്മെന്റ് ആയി ലഭിക്കൂ.

ആദായനികുതി റീഫണ്ട് ലഭിക്കാനുള്ള അപേക്ഷ നൽകിയിട്ടുള്ള നികുതിദായകന് ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ നിന്ന് റീഫണ്ടിന്റെ പുരോഗതി പരിശോധിക്കാവുന്നതാണ്. 

-- ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ ആക്സസ് ചെയ്യുക 

-- നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ യൂസർ ഐഡി, പാസ്‌വേഡ്, ക്യാപ്‌ച കോഡ്  എന്നിവ നൽകുക

-- തുടർന്ന് 'ലോഗിൻ' ക്ലിക്ക് ചെയ്യുക

-- ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'റിട്ടേണുകൾ / ഫോമുകൾ കാണുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

-- ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'ആദായ നികുതി റിട്ടേണുകൾ' തിരഞ്ഞെടുക്കുക

-- തുടർന്ന് ഏത് വർഷത്തെ മൂല്യ നിർണയമാണോ അറിയേണ്ടത് ആ വർഷം തിരഞ്ഞെടുക്കുക.  തുടർന്ന് 'സമർപ്പിക്കുക' എന്നതിൽ  ക്ലിക്ക് ചെയ്യുക

-- അവസാനമായി, ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് അക്നോളജ്മെന്റ് നമ്പർ തിരഞ്ഞെടുക്കുക. 

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ