ആകാശത്ത് 16 വർഷങ്ങൾ തികയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ ആഭ്യന്തര വിമാനങ്ങൾക്കും വൻ കിഴിവ് പ്രഖ്യാപിച്ച് ഇൻഡിഗോ
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ (IndiGo), ആകാശത്ത് 16 വർഷത്തെ സേവനം പൂർത്തിയാക്കി. 16-ാം വാർഷികം പ്രമാണിച്ച്, 'സ്വീറ്റ് 16' (IndiGo sweet 16 anniversary sale) എന്ന പേരിൽ വാർഷിക ഓഫാറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഗുരുഗ്രാം ആസ്ഥാനമായുള്ള ഈ എയർലൈൻ. എല്ലാ ആഭ്യന്തര റൂട്ടുകളിലും വൻ കിഴിവുകൾ ആണ് ഇതിനെ തുടർന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓഗസ്റ്റ് 3 ന് ആരംഭിച്ച ഓഫർ ഓഗസ്റ്റ് 5 ന് അവസാനിക്കും. 2022 ഓഗസ്റ്റ് 18 നും 2023 ജൂലൈ 16 നും ഇടയിലുള്ള യാത്രകൾക്കാണ് ഓഫ്ഫർ ബാധകം.
Read Also: പരാതി വേണ്ട, പൈലറ്റുമാരുടെ ശമ്പളം പൂർണമായി പുനഃസ്ഥാപിക്കുമെന്ന് ഇൻഡിഗോ
പതിനാറ് വർഷങ്ങൾ പൂർത്തിയാക്കിയ എയർലൈൻ വാർഷികത്തെ തുടർന്ന് 1,616 രൂപ മുതൽ നിരക്കിൽ സർവീസുകൾ നടത്തും. ഓഗസ്റ്റ് 5 വരെ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 5 ശതമാനം വരെ ക്യാഷ് ബാക്കും ഇൻഡിഗോ നൽകുന്നു. കാ-ചിംഗ് കാർഡുകളിൽ 1000 റിവാർഡ് പോയിന്റുകൾ ലഭിക്കും.
ചെലവ് കുറഞ്ഞതും തടസ്സ രഹിതവുമായ സർവീസുകൾ നൽകുന്നതിൽ വിജയിച്ച്കൊണ്ട് എയർലൈൻ പതിനാറ് വർഷം പൂർത്തിയാക്കി എന്നും ഈ അവസരത്തിൽ സന്തോഷം പങ്കിടാനായി ഉപഭോക്താക്കൾക്ക് കിഴിവുകൾ നൽകുന്നതായും ഇൻഡിഗോയുടെ ചീഫ് സ്ട്രാറ്റജി ആൻഡ് റവന്യൂ ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു.
Read Also: വിലകുറഞ്ഞ വിമാനയാത്ര; ഇൻഡിഗോയെ കടത്തി വെട്ടുമോ ആകാശ
2006 ഓഗസ്റ്റ് 4 ന് ദില്ലിയിൽ നിന്നും ഗുവഹാത്തി വഴി ഇംഫാലിലേക്ക് ആണ് ഇൻഡിഗോ സർവീസ് ആരംഭിച്ചത്. അമേരിക്കന്‍ വ്യവസായിയും എന്‍ആര്‍ഐ-യുമായ രാകേഷ് ഗാങ്ങ്വാലും ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസിന്റെ രാഹുല്‍ ഭാട്ടിയയും ചേർന്നാണ് ഇൻഡിഗോയെ പരാതി വിടുന്നത്. ചെലവ് കുറഞ്ഞ യാത്ര സമ്മാനിക്കുന്നതിനാൽ ഇന്ത്യയില്‍ ക്രമേണ ജനപ്രിയമായ വിമാന കമ്പനിയായി ഇൻഡിഗോ മാറി. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം 2011 ജനുവരിയിൽ ഇന്‍ഡിഗോയ്ക്ക് അന്താരാഷ്ട്ര വിമാനയാത്ര സര്‍വ്വീസിനുള്ള ലൈസന്‍സ് ലഭിച്ചു. തുടർന്ന് ഇന്‍ഡിഗോയുടെ ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസ് 2011 സെപ്റ്റംബര്‍ 1ന് ന്യൂഡല്‍ഹിയിൽ നിന്ന് ദുബായിലേക്ക് കുതിച്ചു. അന്താരാഷ്ട്ര സര്‍വീസിന് ഡിമാൻഡ് കൂടിയതോടെ ജെറ്റ് എയര്‍വേയ്സിന് കടത്തിവെട്ടി ഇന്‍ഡിഗോ ഔദ്യോഗികമായി ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായി മാറി.
