വിക്കറ്റുകള്‍ വീഴട്ടെ; ഇന്ത്യയെ രക്ഷിക്കാന്‍ അവളൊരുത്തി മതി! 'ജെമിമ റോഡ്രിഗസ്' വന്ന വഴിയും നേടിയ ആസ്തിയും

Published : Nov 03, 2025, 11:40 PM IST
jemima rodrigues

Synopsis

ഗ്രൗണ്ടിലെ തകര്‍പ്പന്‍ പ്രകടനത്തിനൊപ്പം ജെമിമയുടെ ജീവിതവും നേട്ടങ്ങളും വരുമാനവുമെല്ലാം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്

 

മുംബൈയില്‍നിന്ന് പറന്നുയര്‍ന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായി മാറിയ താരമാണ് ജെമിമ റോഡ്രിഗസ്. ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ കുലുങ്ങാതെ നിന്ന് ഇന്ത്യയെ പലപ്പോഴും വിജയതീരത്തെത്തിച്ച ജെമിമയുടെ മികവ് ആരാധകര്‍ ആഘോഷമാക്കുകയാണ്. ഗ്രൗണ്ടിലെ തകര്‍പ്പന്‍ പ്രകടനത്തിനൊപ്പം ജെമിമയുടെ ജീവിതവും നേട്ടങ്ങളും വരുമാനവുമെല്ലാം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

ആരാണ് ജെമിമ റോഡ്രിഗസ്?

ജനനം: 2000 സെപ്റ്റംബര്‍ 5, മുംബൈ.

വലംകൈ ബാറ്റര്‍, പാര്‍ട്ട് ടൈം ഓഫ് സ്പിന്നര്‍.

2018-ല്‍ ഏകദിനത്തിലും ട്വന്റി20യിലും അരങ്ങേറ്റം.

2023-ല്‍ ടെസ്റ്റ് അരങ്ങേറ്റം.

ചെറുപ്പത്തില്‍ തന്നെ മഹാരാഷ്ട്രയെ ജൂനിയര്‍ ഹോക്കി ടീമിലും പ്രതിനിധീകരിച്ചിട്ടുണ്ട്-ക്രിക്കറ്റില്‍ മാത്രമല്ല, കായികരംഗത്തെ ജെമിമയുടെ സാന്നിധ്യം ശ്രദ്ധേയമാണ്.

ജെമിമയുടെ കരിയറിലെ വഴിത്തിരിവായത് 2017-ല്‍ സൗരാഷ്ട്രയ്ക്കെതിരെ അണ്ടര്‍-19 ഏകദിന മത്സരത്തില്‍ നേടിയ 202 റണ്‍സ് ആണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരം എന്ന നേട്ടം ഇതോടെ ജെമിമയ്ക്ക് സ്വന്തമായി. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ശാന്തയായി ബാറ്റ് ചെയ്യുന്ന ഈ മുംബൈക്കാരി ഇന്ത്യന്‍ ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത താരമായി വളരെ വേഗം മാറി.

കോടികള്‍ വരുമാനം: ജെമിമയുടെ ആസ്തി!

കളിക്കളത്തിലെ പ്രകടനം പോലെ തന്നെ ജെമിമയുടെ സാമ്പത്തിക വളര്‍ച്ചയും ശ്രദ്ധേയമാണ്. 2025 ലെ കണക്കുകള്‍ പ്രകാരം ജെമിമ റോഡ്രിഗസിന്റെ ഏകദേശ ആസ്തി 10 കോടി രൂപ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ യുവതാരങ്ങളില്‍ ഒരാളായ ജെമിമയുടെ പ്രധാന വരുമാന സ്രോതസ്സുകള്‍ ഇവയാണ്:

ബി.സി.സി.ഐ. സെന്‍ട്രല്‍ കരാര്‍

വനിതാ പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെയുള്ള ആഭ്യന്തര, വിദേശ ലീഗുകളിലെ ശമ്പളം

ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകളും പൊതുവേദികളിലെ സാന്നിധ്യവും

അതിവേഗം വളരുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള താരങ്ങളില്‍ ഒരാളായി ജെമിമ റോഡ്രിഗസ് മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഈ സാമ്പത്തിക കണക്കുകള്‍. യുവതലമുറയ്ക്ക് പ്രചോദനമായി, ജെമിമയുടെ പ്രയാണം തുടരുകയാണ്!

PREV
Read more Articles on
click me!

Recommended Stories

ഇന്നും സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവൻ സ്വർണവില പുതിയ ഉയരത്തിൽ; ഇന്നത്തെ വില നിലവാരം
വ്യക്തി​ഗത വായ്പയുടെ ഇഎംഐ എങ്ങനെ കുറയ്ക്കാം? ഈ കാര്യങ്ങൾ അറിയാം