ലാഭ മഹോത്സവം; കല്യാണ്‍ സില്‍ക്‌സിൽ ത്രീ-ഇന്‍-വണ്‍ കോംബോ ഓഫര്‍

Published : Dec 01, 2022, 05:34 PM IST
ലാഭ മഹോത്സവം; കല്യാണ്‍ സില്‍ക്‌സിൽ ത്രീ-ഇന്‍-വണ്‍ കോംബോ ഓഫര്‍

Synopsis

ഡിസംബര്‍ ഒന്ന്‌ മുതല്‍ കല്യാണ്‍ സില്‍ക്‌സിന്‍റെ കേരളത്തിലെ ഷോറൂമുകളിൽ കോംബോ ഓഫര്‍ ലഭ്യമാണ്

കല്യാണ്‍ സില്‍ക്സില്‍ കോംബോ ഉത്സവം. ഒന്നിന്‍റെ വിലയില്‍ മൂന്ന് വസ്ത്ര ശ്രേണികള്‍ സ്വന്തമാക്കാൻ ഈ കോംബോ ഓഫറിലൂടെ കഴിയും. ഡിസംബര്‍ ഒന്ന്‌ മുതല്‍ കല്യാണ്‍ സില്‍ക്‌സിന്‍റെ കേരളത്തിലെ ഷോറൂമുകളിൽ കോംബോ ഓഫര്‍ ലഭ്യമാകും. 

കേരളക്കര ഇന്നേവരെ കണ്ടിട്ടില്ലാത്ത വസ്ത്രവിസ്മയങ്ങളും വിലക്കുറവുമാണ്‌ ഈ കോംബോ ഓഫറിന്റെ സവിശേഷത. ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്സവമാണിത് - കല്യാൺ സിൽക്സ് വിശദീകരിക്കുന്നു. 

തനിഷ്ക്ക്‌ സാരി, ധോക്ക സാരി, 56 സാരി, ഗ്ലിമര്‍ സാരി, നോറ സാരി, കസിയ സാരി എന്നീ ശ്രേണികള്‍ കോംബോ ഓഫറിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്‌. ലേഡീസ്‌ ഫാന്‍സി ടോപ്‍സ്, കുര്‍ത്തീസ്‌, കോട്ടണ്‍ ചുരിദാര്‍ സെറ്റ്‌, പലാസോ എന്നിവയാല്‍ സമൃദ്ധമാണ്‌ ലേഡീസ്‌ വെയര്‍ കളക്ഷനുകൾ.

മെന്‍സ്‌ വെയറിലുമുണ്ട്‌ പുതിയ ശേഖരങ്ങള്‍. ഫോര്‍മല്‍ ഷര്‍ട്ട്സ്‌, കാഷ്വല്‍ ഷര്‍ട്ട്സ്‌, കോളര്‍ നെക്ക്‌ ടീ ഷര്‍ട്ട്‌, ജീന്‍സ്‌, ട്രൌസേഴ്‌സ്‌ എന്നിവയുടെ 2023-ലെ കളക്ഷനുകളാണ്‌ ഈ കോംബോ ഓഫറിലൂടെ ഫാഷന്‍ പ്രേമികള്‍ക്ക്‌ പരിചയപ്പെടുത്തുന്നത്‌. ഒരു കോംബോ ഓഫറിലൂടെ ആദ്യമായാണ്‌ ഇത്രയും വലിയ കിഡ്സ്‌ വെയര്‍ കളക്ഷനുകള്‍ അവതരിപ്പിക്കപ്പെടുന്നത്‌.

"വിപണിയില്‍ ലഭ്യമായ ഏറ്റവും പുതിയ ശ്രേണികള്‍ ഒന്നിന്റെ വിലയില്‍ മൂന്നെണ്ണം ലഭ്യമാക്കുക എന്ന നൂതന ആശയം ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്‌ കല്യാണ്‍ സില്‍ക്സാണ്‌. ഈ ആശയത്തിന്‌ മലയാളികള്‍ നല്‍കിയ അത്യപൂര്‍വൃമായ അംഗീകാരമാണ്‌ ത്രി-ഇന്‍-വണ്‍ കോംബോ ഓഫര്‍ വീണ്ടും അവതരിപ്പിക്കുവാന്‍ ഞങ്ങള്‍ക്ക്‌ പ്രചോദനമായത്‌." കല്യാണ്‍സില്‍ക്സ്‌ ചെയര്‍മാനും മാനേജിങ്ങ്‌ ഡയറക്ടറുമായ പട്ടാഭിരാമന്‍ പറഞ്ഞു.

ഒരുമാസം നീണ്ടുനില്‍ക്കുന്ന ത്രീ-ഇന്‍-വൺ കോംബോ ഓഫറിന്റെ മറ്റൊരു പ്രത്യേകത ആഴ്ചതോറും പുതിയ സ്റ്റോക്കുകള്‍ ഷോറൂമില്‍ എത്തുന്നു എന്നതാണ്‌. ഈ കോംബോ ഓഫറിന്‍റെ കീഴില്‍ 100-ലധികം കോമ്പിനേഷനുകളാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌. കോംബോ ഓഫര്‍ ഇല്ലാതെയും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്‌.

മുന്‍വര്‍ഷങ്ങളിലെ പോലെ ഈ ക്രിസ്മസ്‌ ന്യൂ ഇയര്‍ സീസണിലും പുത്തന്‍ ഫാഷന്‍ തരംഗങ്ങള്‍ സൃഷ്ടിക്കുവാന്‍ കല്യാണ്‍ സില്‍ക്‌സിന്റെ കോംബോ ഓഫറിന്‌ സാധിക്കും എന്ന്‌ എനിക്ക്‌ ഉറപ്പാണ്‌ - പട്ടാഭിരാമന്‍ കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

കൊലപാതകം നടന്ന സ്ഥലത്ത് സെല്‍ഫിയെടുക്കാന്‍ തിരക്ക്; എന്താണ് 3.16 ലക്ഷം കോടിയുടെ 'ഡാര്‍ക്ക് ടൂറിസം'?
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിം തള്ളുന്നത് ശരിയാണോ? നിർണായക ഉത്തരവുമായി ഉപഭോക്തൃ കമ്മീഷൻ