1000 അധ്യാപക തസ്തിക ഉടൻ; സർവ്വകലാശാല നവീകരണത്തിന് 2000 കോടി

By Web TeamFirst Published Jan 15, 2021, 11:03 AM IST
Highlights
  • സര്‍ക്കാര്‍ കോളേജുകൾക്ക്  500 കോടി 
  • അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോടി
  • 500 പോസ്റ്റ് ഡോക്ടററൽ ഫെല്ലോഷിപ്പ് 
  • 30 മികവിന്‍റെ കേന്ദ്രങ്ങൾ  

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ ആവഷികരിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. 
സർവകലാശാലകളിൽ പുതിയ തസ്തിക ഉണ്ടാക്കും. ആയിരം അധ്യാപക തസ്തികൾ സൃഷ്ടിക്കും. നിലവിലുള്ള ഒഴിവുകൾ നികത്തുമെന്നും ബജറ്റിൽ പറയുന്നു. സംസ്ഥാനത്തെ സർവ്വകലാശാലകളിലെ പശ്ചാത്തല സൗകര്യം ഒരുക്കാൻ 2000 കോടി കിഫ്‌ബി വഴി അനുവദിക്കും. പുതിയ കോഴ്സുകൾ തുടങ്ങും. 

സർവകലാശാലകളിൽ  30 മികവിന്റെ കേന്ദ്രങ്ങൾ  തുടങ്ങും. ഇതിനായി കിഫ്ബിയിൽ നിന്ന് 500 കോടി അനുവദിക്കും. സർക്കാർ കോളേജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി. അഫിലിയേറ്റഡ് കോളേജുകൾക്ക് ആയിരം കോടി വകയിരുത്തി 

 

 

click me!