സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്: ഇന്നത്തെ സ്വർണവില പവന് ഒറ്റയടിക്ക് കൂടിയത് 4840 രൂപ

Published : Feb 04, 2026, 09:43 AM IST
 gold

Synopsis

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ് രേഖപ്പെടുത്തി. പവന് 4840 രൂപയുടെ വർദ്ധനവാണ് ഒറ്റയടിക്ക് ഉണ്ടായത്. നിക്ഷേപകർ ലാഭമെടുക്കുന്നതിനായി സ്വർണം വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതാണ് വിലയിലെ ഈ ചാഞ്ചാട്ടത്തിന് പ്രധാന കാരണം.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം ഒറ്റയടിക്ക് 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് കൂടിയത്. ഇന്നത്തെ സ്വർണവില ഇങ്ങനെ : 22 ഗ്രാം സ്വർണം ഒരു ഗ്രാമിന് 14,715 രൂപ. ഒരു പവന് 1,17,720 രൂപ.

സംസ്ഥാനത്ത് സ്വർണവിലയിലെ റെക്കോർഡ് ഉയരം ജനുവരി 29നാണ് രേഖപ്പെടുത്തിയത്. അന്ന് 1.31 ലക്ഷം കടന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലെത്തിയിരുന്നു. എന്നാൽ കുറഞ്ഞ് വിലയ്ക്ക് സ്വർണം വാങ്ങിയ നിക്ഷേപകർ ഈ ഘട്ടത്തിൽ സ്വർണം വിറ്റ് പരമാവധി ലാഭമുണ്ടാക്കാൻ ശ്രമിച്ചതോടെയാണ് സ്വർണവില താഴേക്ക് പോയത്. പിന്നീട് വില താഴ്ന്നതോടെ നിക്ഷേപകർ വീണ്ടും സ്വർണം വാങ്ങി. ഇതോടെ സ്വർണവില ഉയരുകയും ഒരു വിഭാഗം വീണ്ടും സ്വർണം വിൽക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണവിലയിൽ ഈ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. നിക്ഷേപകർ പരമാവധി ലാഭമെന്ന ലക്ഷ്യത്തോടെ ഇടപെടുന്നതാണ് ഇപ്പോൾ സ്വർണവിലയിൽ അടിക്കടി ഏറ്റക്കുറച്ചിലുണ്ടാകാൻ കാരണം.

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം ഗ്രാമിന് 12090 രൂപയും പവ് 96720 രൂപയുമാണ് വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9415 രൂപയും പവന് 75320 രൂപയുമാണ് വില. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6070 രൂപയും പവന് 48560 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 320 രൂപ.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാസ വാടയ്ക്ക് നൽകേണ്ട, ദിവസങ്ങൾക്ക് വാടക വാങ്ങി സമ്പാദിക്കാം; ഹോംസ്റ്റേയുടെ ഗുണങ്ങൾ
പാകിസ്ഥാനെക്കാളും കുറഞ്ഞ നികുതി; താരിഫ് പോരാട്ടത്തിൽ ഇന്ത്യ ആർക്കൊക്കെ മുൻപിൽ