മാസ വാടയ്ക്ക് നൽകേണ്ട, ദിവസങ്ങൾക്ക് വാടക വാങ്ങി സമ്പാദിക്കാം; ഹോംസ്റ്റേയുടെ ഗുണങ്ങൾ

Published : Feb 03, 2026, 06:11 PM IST
homestay

Synopsis

ഇന്ത്യയിൽ ഹോംസ്റ്റേ നടത്താൻ ചില നിയമപരമായ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. ആദ്യം, നിങ്ങളുടെ സംസ്ഥാനത്തെ ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്യണം.

ഒരു വർഷത്തേക്കൊക്കെ വീട് വാടയ്ക്ക് നൽകി പണം സമ്പാദിക്കുന്ന രീതി മാറി വരികയാണ്. ഇപ്പോൾ മാസകണക്കുകൾക്ക് പകരം ചെറിയ കാലയളവിലേക്ക് വീട് നൽകി കൂടുതൽ പണം സമ്പാദിക്കുന്ന ട്രെൻഡാണുള്ളത്. അതായത് വാടകയ്ക്ക് വീട് നൽകുന്നതിലും ഭേ​ദം ഹോംസ്റ്റേയാണെന്ന് ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. എങ്ങനെ ഈ ബിസിനസിലേക്ക് കടക്കാം?

ഹോംസ്റ്റേ തുടങ്ങുന്നതിന് മുൻപ്, വീടിന്റെ സ്ഥാനം വളരെ പ്രധാനമാണ്. ടൂറിസ്റ്റ് സ്ഥലത്തോ, ബിസിനസ്സ് കേന്ദ്രത്തിലോ, ആശുപത്രിയുടെയോ വിമാനത്താവളത്തിന്റെയോ അടുത്താണെങ്കിൽ നന്നായി സമ്പാദിക്കാം. കാരണം, എയർബിഎൻബി പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ, ആളുകൾക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന സ്ഥലങ്ങളാണ് ഇഷ്ടം.

ഇന്ത്യയിൽ ഹോംസ്റ്റേ നടത്താൻ ചില നിയമപരമായ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. ആദ്യം, നിങ്ങളുടെ സംസ്ഥാനത്തെ ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ, പ്രാദേശിക പഞ്ചായത്തിൽ നിന്നോ മുനിസിപ്പാലിറ്റിയിൽ നിന്നോ ഒരു എൻഒസിയും (NOC) പോലീസ് വെരിഫിക്കേഷനും ആവശ്യമാണ്. വിദേശികളായ അതിഥികളെ താമസിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടലിൽ ഫോം സി പൂരിപ്പിക്കണം. ഭാവിയിൽ അയൽക്കാരുമായി പ്രശ്നങ്ങൾ ഒഴിവാക്കാൻ അവരുടെ RWA-യിൽ നിന്നും അനുമതി വാങ്ങുന്നത് നല്ലതാണ്.

എയർബിഎൻബിയിലോ മറ്റ് സൈറ്റുകളിലോ നിങ്ങളുടെ വീടിനെക്കുറിച്ച് ലിസ്റ്റ് ചെയ്യുമ്പോൾ, ഫോട്ടോകളുടെ നിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. മങ്ങിയതോ വെളിച്ചം കുറഞ്ഞതോ ആയ ചിത്രങ്ങൾ നിങ്ങളുടെ ബുക്കിംഗ് കുറയ്ക്കും. നല്ല പകൽ വെളിച്ചത്തിൽ എടുത്ത പ്രൊഫഷണൽ ചിത്രങ്ങൾ വീടിന് കൂടുതൽ വിശാലത നൽകും. നിങ്ങളുടെ ലിസ്റ്റിംഗിൽ അടുത്തുള്ള റെസ്റ്റോറന്റുകൾ, സുരക്ഷാ ക്രമീകരണങ്ങൾ, വീടിന്റെ നിയമങ്ങൾ എന്നിവ വ്യക്തമായി പറയണം. എയർബിഎൻബിയിലെ നിങ്ങളുടെ വിജയം റേറ്റിംഗുകളെ ആശ്രയിച്ചിരിക്കും. അതിഥികൾ വരുന്നതിന് മുൻപ് വീട് വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. അതിഥികൾക്കായി ഒരു വെൽക്കം കിറ്റ് നൽകുക, അതിൽ ചായ, കാപ്പി, അല്ലെങ്കിൽ ലഘുഭക്ഷണം എന്നിവ ഉൾപ്പെടുത്താം. പെട്ടെന്നുള്ള മറുപടികളും ചെക്ക്-ഇൻ സമയത്ത് അവരെ സഹായിക്കുന്നതും നിങ്ങൾക്ക് 5-സ്റ്റാർ റേറ്റിംഗ് നേടാൻ സഹായിക്കും. നിങ്ങളുടെ റേറ്റിംഗ് കൂടുന്തോറും പ്ലാറ്റ്‌ഫോമിൽ നിങ്ങളുടെ ലിസ്റ്റിംഗ് കൂടുതൽ ആളുകളിലേക്ക് എത്തും.

സാധാരണ വാടകയെക്കാൾ 50% മുതൽ 100% വരെ കൂടുതൽ വരുമാനം ഹോംസ്റ്റേയിലൂടെ നേടാനാകും. ഉദാഹരണത്തിന്, ഒരു ഫ്ലാറ്റിന്റെ വാടക 25,000 രൂപയാണെങ്കിൽ, എയർബിഎൻബി വഴി നിങ്ങൾക്ക് 50,000 മുതൽ 60,000 രൂപ വരെ സമ്പാദിക്കാം. എന്നാൽ, ഇതിൽ ക്ലീനിംഗ് ചാർജ്, വൈദ്യുതി ബിൽ, പ്ലാറ്റ്‌ഫോം കമ്മീഷൻ ഫീസ് എന്നിവ ഉൾപ്പെടുന്നു. ഈ ബിസിനസ്സിന് ചില വെല്ലുവിളികളുണ്ട്, ഉദാഹരണത്തിന് അതിഥികൾ ബഹളം വെക്കുകയോ വീടിന് കേടുപാടുകൾ വരുത്തുകയോ ചെയ്യാം. എപ്പോഴും ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെടുകയും അതിഥിയുടെ ഐഡി പരിശോധിക്കുകയും ചെയ്യുക. കൂടാതെ, വീടിന്റെ മൂല്യം നിലനിർത്താൻ ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ നടത്തുക.

PREV
Read more Articles on
click me!

Recommended Stories

പാകിസ്ഥാനെക്കാളും കുറഞ്ഞ നികുതി; താരിഫ് പോരാട്ടത്തിൽ ഇന്ത്യ ആർക്കൊക്കെ മുൻപിൽ
ഫെബ്രുവരിയിൽ എത്ര ദിവസം ബാങ്കുകൾ അടച്ചിടും; അവധി ദിനങ്ങൾ അറിയാം