
നികുതി വെട്ടിപ്പ് തടഞ്ഞ്, ബില്ലുകൾ ചോദിച്ചു വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന ജി.എസ്.ടി ഒരുക്കിയ ''ലക്കി ബിൽ'' ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ നേടിയത് ജില്ലയിലെ കിളിമാനൂർ സ്വദേശി പി.സുനിൽ കുമാറിനാണ്. തിരുവനന്തപുരം പോത്തീസിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബില്ലിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അഞ്ചുപേർക്ക് രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതവും മൂന്നാം സമ്മാനമായി അഞ്ച് പേർക്ക് ഒരു ലക്ഷം രൂപ വീതവും ലഭിച്ചു. വിജയികളുടെ വിവരങ്ങളും ബില്ലിന്റെ വിവരങ്ങളും അറിയാം.
Read Also: കാമ്പ കോളയ്ക്ക് ശേഷം റിലയൻസ് നോട്ടമിട്ടത് ഈ ബ്രാൻഡുകളെ; ഇഷ അംബാനിയുടെ പുതിയ തന്ത്രം
രണ്ടാം സമ്മാന വിജയികൾ: രമണി, തച്ചോളി ഹൗസ്, വടകര, കോഴിക്കോട് (മൈ ജി വടകര), അഖിൽ എസ്, എസ്. വി നിവാസ്, എടത്വ, ആലപ്പുഴ (വെഡ് ലാന്റ് വെഡിങ്‌സ് ഹരിപ്പാട്), ഷിബിൻ ശശിധരൻ, പുലയനാർക്കോട്ട, തിരുവനന്തപുരം (സോച്ച്, തിരുവനന്തപുരം), ബിജുമോൻ. എൻ, ശ്രീ കൈലാസത്ത്, ബാലഗ്രാമം, ഇടുക്കി (വരക്കുകാലയിൽ സ്റ്റീൽസ് & സാനിറ്ററിസ്, നെടുങ്കണ്ടം) , അനിൽപ്രസാദ് എസ്, പഞ്ചമം, ഒയൂർ, കൊല്ലം ( ലുലു, കൊച്ചി )
മൂന്നാം സമ്മാന വിജയികൾ: സുധാകരൻ എം , രാമന്തളി , കണ്ണൂർ (ലസ്റ്റർ ഗോൾഡ് പാലസ്, പയ്യന്നൂർ) , സുനിൽ സി.കെ, ചെറിയമ്പറമ്പിൽ, ചെങ്ങമനാട്, ആലുവ (കല്യാൺ ജൂവലേഴ്സ്, അങ്കമാലി), സായ്നാഥ് സി, എയർഫോഴ്‌സ് സ്റ്റേഷൻ, ശംഖുമുഖം, തിരുവനന്തപുരം (രാമചന്ദ്രൻ, തിരുവനന്തപുരം), സെൽവരാജൻ കെ.പി, ബി.എസ്.എൻ.എൽ ഭവൻ, സൗത്ത് ബസാർ, കണ്ണൂർ (ബ്രദേഴ്‌സ് ഗിഫ്റ്റ് സെന്റർ, കണ്ണൂർ ), അനു സുജിത്ത്, ശ്രവണം, കൊടിയത്ത്, തൃശൂർ ( അൽ - അഹലി ബിസിനസ്സ് ട്രേഡ് ലിങ്ക്‌സ്, തൃശൂർ.
Read Also: ഫെഡറൽ - കൊട്ടക് ലയനം; ഉറ്റുനോക്കി ഉപയോക്താക്കൾ, സത്യം ഇതെന്ന് ബാങ്കുകൾ
ലക്കി ബിൽ ബമ്പർ നറുക്കെടുപ്പ് ഒക്ടോബർ ആദ്യ വാരം ഉണ്ടാകും. 25 ലക്ഷം രൂപയാണ് ബമ്പർ സമ്മാനം. ഈ മാസം 30 വരെ അപ്‍ലോഡ് ചെയ്യപ്പെടുന്ന ബില്ലുകളാണ് ബമ്പർ സമ്മാനത്തിനായി പരിഗണിക്കുന്നത്.1,15,000 ത്തോളം ബില്ലുകളാണ് ലക്കി ബിൽ മൊബൈൽ ആപ്പിൽ ഇതുവരെ അപ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന ചരക്ക് സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in നിന്നും ലക്കി ബിൽ മൊബൈൽ ആപ്പ് ഡൗൺ ലോഡ് ചെയ്യാം. പേര്, വിലാസം, ഫോൺ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്തതിനു ശേഷം ഉപയോക്താക്കൾക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ അപ്ലോഡ് ചെയ്യാം
അതേസമയം, പ്രതിദിന, പ്രതിവാര നറുക്കെടുപ്പിലായി ഇതുവരെ 750 ഓളം പേർ വിജയികളായി. ഇവരുടെ സമ്മാനങ്ങൾ നൽകിയ മേൽവിലാസത്തിൽ താമസിയാതെ ലഭിച്ച് തുടങ്ങും.
Read Also: എയർ ഇന്ത്യയ്ക്കായി 4 ബില്യൺ ഡോളർ; വമ്പൻ പദ്ധതിയുമായി ടാറ്റ
പ്രതിദിന നറുക്കെടുപ്പിലെ വിജയികൾക്ക് കുടുംബശ്രീ, വനശ്രീ എന്നിവർ നൽകുന്ന 1000 രൂപ വിലയുള്ള ഗിഫ്റ്റ് പാക്കറ്റാണ് സമ്മാനമായി ലഭിക്കുന്നത്. മാത്രമല്ല, പ്രതിവാര നറുക്കെടുപ്പിൽ വിജയികളായവർക്ക് കെ.ടി.ഡി.സി പ്രീമിയം ഹോട്ടലുകളിൽ രണ്ട് രാത്രിയും മൂന്ന് പകലും ഉൾപ്പെടുന്ന സൗജന്യ താമസ സൗകര്യമാണ് ലഭിക്കുന്നത്. വിജയികളായവർക്ക് മൊബൈൽ ആപ്പിൽ ലഭിച്ച സന്ദേശത്തിൽ ഉള്ള മൊബൈൽ നമ്പർ വഴിയോ, ഇ-മെയിൽ വഴിയോ താമസ സൗകര്യം ബുക്ക് ചെയ്യാം.