'എംആര്‍പി കൂട്ടാന്‍' അനുമതി: മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ചെലവ് കൂടിയേക്കും

By Web TeamFirst Published Aug 18, 2019, 7:06 PM IST
Highlights

ഇതോടെ രാജ്യത്തെ മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ചെലവ് കൂടിയേക്കും. 

തിരുവനന്തപുരം: മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന നീ ഇംപ്ലാന്‍റുകളുടെ വില 10 ശതമാനം ഉയരും. നീ ഇംപ്ലാന്‍റുകളുടെ എംആര്‍പിയില്‍ (പരമാവധി വില്‍പ്പന വില) 10 ശതമാനം വര്‍ധന വരുത്താന്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 

ഇതോടെ രാജ്യത്തെ മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ചെലവ് കൂടിയേക്കും. 20 ശതമാനം വില വര്‍ധനയാണ് കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നേരത്തെ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) നീ ഇംപ്ലാന്‍റുകളുടെ വില 69 ശതമാനത്തോളം കുറച്ചിരുന്നു. 

click me!