'ഫ്ലിപ്പ്കാര്‍ട്ടിനെ വാങ്ങിയ വാള്‍മാര്‍ട്ടിനും' ആദായത്തില്‍ ഇടിവ് !

By Web TeamFirst Published Aug 18, 2019, 6:13 PM IST
Highlights

ജൂലൈയില്‍ അവസാനിച്ച ത്രൈമാസ കാലത്ത് 29.13 ബില്യണ്‍ ഡോളറായാണ് വാള്‍മാര്‍ട്ട് ഇന്‍റര്‍നാഷണലിന്‍റെ അറ്റവില്‍പ്പന ഇടിഞ്ഞത്. 

മുംബൈ: ഇന്ത്യന്‍ ഇ -കൊമേഴ്സ് സംരംഭമായ ഫ്ലിപ്പ്കാര്‍ട്ടിനെ ഏറ്റെടുത്തത് മൂലമുളള ചെലവുകളുടെ ഭാഗമായി കഴിഞ്ഞ പാദത്തിലെ അറ്റാദയത്തില്‍ വാള്‍മാര്‍ട്ടിന് ഇടിവ്. കഴിഞ്ഞ പാദത്തിലെ സംയോജിത അറ്റാദയത്തില്‍ 40 അടിസ്ഥാന പോയിന്‍റുകളുടെ ഇടിവാണ് വാള്‍മാര്‍ട്ടിനുണ്ടായത്. 

ജൂലൈയില്‍ അവസാനിച്ച ത്രൈമാസ കാലത്ത് 29.13 ബില്യണ്‍ ഡോളറായാണ് വാള്‍മാര്‍ട്ട് ഇന്‍റര്‍നാഷണലിന്‍റെ അറ്റവില്‍പ്പന ഇടിഞ്ഞത്. എന്നാല്‍, മുന്‍ വര്‍ഷം സമാനപാദത്തില്‍ 29.45 മില്യണ്‍ ഡോളറിന്‍റെ വില്‍പ്പന നടന്ന സ്ഥാനത്താണിത്. 

വാള്‍മാര്‍ട്ടിന്‍റെ പ്രവര്‍ത്തന വരുമാനത്തിലും ഇടിവ് രേഖപ്പെടുത്തി. പുതിയ പ്രവര്‍ത്തന വരുമാനം 893 മില്യണ്‍ ഡോളറിലേക്കെത്തി. എന്നാല്‍, ചെലവ് ചുരുക്കലിന്‍റെ കാര്യത്തില്‍ വാള്‍മാര്‍ട്ടിന് അന്താരാഷ്ട്ര തലത്തില്‍ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. 

click me!