വരുന്ന മുംബൈയില്‍ മറ്റൊരു 'സിംഗപ്പൂര്‍'; റിലയന്‍സ് സിറ്റി എന്ന സ്വപ്നം നേടിയെടുക്കാന്‍ അംബാനി

By Web TeamFirst Published Apr 9, 2019, 10:28 AM IST
Highlights

മുംബൈയില്‍ പുതിയ നഗര വികസനത്തിന് റിലയന്‍സിന് സ്പെഷ്യല്‍ പ്ലാനിംഗ് അതോറിറ്റി അനുമതിയാണ് ലഭിച്ചിരിക്കുന്നത്. നഗര വികസനത്തില്‍ ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാകുന്ന തരത്തിലാകും റിലയന്‍സ് സിറ്റിയുടെ നിര്‍മാണം. 

മുംബൈ: ടെലികോം മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് വന്‍ വളര്‍ച്ച നേടിയ റിലയന്‍സ് ജിയോയ്ക്ക് ശേഷം മുകേഷ് അംബാനി മറ്റൊരു വലിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. മുംബൈയ്ക്ക് സമീപം സിംഗപ്പൂര്‍ മാതൃകയില്‍ മെഗാസിറ്റി പണിയാനാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തയ്യാറെടുക്കുന്നത്. ദീര്‍ഘകാലമായി അംബാനിയുടെ മനസ്സിലുളള പദ്ധതിയാണിത്.

മുംബൈയില്‍ പുതിയ നഗര വികസനത്തിന് റിലയന്‍സിന് സ്പെഷ്യല്‍ പ്ലാനിംഗ് അതോറിറ്റി അനുമതിയാണ് ലഭിച്ചിരിക്കുന്നത്. നഗര വികസനത്തില്‍ ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാകുന്ന തരത്തിലാകും റിലയന്‍സ് സിറ്റിയുടെ നിര്‍മാണം. 

പുതിയ വിമാനത്താവളം, ജവഹര്‍ലാല്‍ നെഹ്റു തുറമുഖം എന്നിവയുടെ സമീപത്താണ് പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 7,500 കോടി ഡോളറിന്‍റെ വന്‍ നിക്ഷേപത്തില്‍ 4,300 ഏക്കര്‍ ഭൂമി ഏറ്റെടുത്താകും റിലയന്‍സ് സിറ്റി നടപ്പാക്കുക. പുതിയ നഗരത്തിനുള്ളില്‍ റിലയന്‍സിന്‍റെ പദ്ധതികള്‍ മാത്രമല്ല ഉണ്ടാകുക, മറ്റ് കോര്‍പ്പറേറ്റ് സംരംഭങ്ങളും നഗരത്തിന്‍റെ നിര്‍മാണത്തില്‍ പങ്കാളികളാകും. 

click me!