എന്താണ് ‘അൺ ബോട്ടിൽഡ്’? ബജറ്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി എത്തിയത് പ്രത്യേക ജാക്കറ്റ് ധരിച്ച്

By Web TeamFirst Published Feb 8, 2023, 7:07 PM IST
Highlights

ബജറ്റ് സമ്മേളനം, പ്രധാനമന്ത്രി പാർലമെന്റിൽ എത്തിയത്  പ്രത്യേക ജാക്കറ്റ് ധരിച്ച്. എന്താണ് 'അൺബോട്ടിൽഡ്'? 
 

ദില്ലി: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം ജനകീയ മുന്നേറ്റമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നും മുൻപന്തിയിലാണ്. ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നന്ദി പ്രസംഗത്തിന് മറുപടി പറയാൻ എത്തിയ പ്രധാനമന്ത്രി ധരിച്ചിരുന്ന ജാക്കറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇളം നീല സ്ലീവ്ലെസ് ജാക്കറ്റാണ് നരേന്ദ്ര മോദി ധരിച്ചത്.എന്താണ് ഇതിന്റെ പ്രത്യേകത എന്നല്ലേ?  റീസൈക്കിൾ  ചെയ്ത പ്ലാസ്റ്റിക് കുപ്പികളിൽ നിന്നാണ് ജാക്കറ്റ് നിർമ്മിച്ചത്.

തിങ്കളാഴ്ച ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതാണ് ഈ ജാക്കറ്റ്. റീസൈക്കിൾ ചെയ്ത പോളിയെത്തിലീൻ ടെറഫ്താലേറ്റ് കുപ്പികളിൽ നിന്നാണ് നീല ജാക്കറ്റ് നിർമ്മിച്ചത്. ഇന്ത്യാ ഓയിൽ ജീവനക്കാർക്കും സായുധ സേനയ്ക്കും പരിസ്ഥിതി സൗഹൃദ വസ്ത്രങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി 10 കോടിയിലധികം പോളിയെത്തിലീൻ ടെറഫ്താലേറ്റ് കുപ്പികൾ റീസൈക്കിൾ ചെയ്യും.

ഊർജ വാരം ആചരിക്കുന്നതിന്റെ ഭാഗമായി, കമ്പനിയുടെ ജീവനക്കാർക്കായുള്ള മുൻനിര യൂണിഫോം ബ്രാൻഡായ ‘അൺ ബോട്ടിൽഡ്’  പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയിരുന്നു. പരിസ്ഥിതി സൗഹൃദ യൂണിഫോം നിർമ്മിക്കുന്നതിന്റെയും 2046 ഓടെ കാർബൺ ന്യൂട്രൽ ആക്കുന്നതിന്റെയും ഭാഗമായി 10 കോടി പിഇടി കുപ്പികൾ റീസൈക്കിൾ ചെയ്യുമെന്ന് കമ്പനി പ്രതിജ്ഞയെടുത്തു. ജീവനക്കാർക്കായി പരിസ്ഥിതി സൗഹൃദ യൂണിഫോം നിർമ്മിക്കുന്നതിനായി പ്രതിവർഷം 100 ദശലക്ഷം ഉപേക്ഷിക്കപ്പെടുന്ന മിനറൽ വാട്ടർ, ശീതളപാനീയങ്ങൾ, മറ്റ് PET കുപ്പികൾ എന്നിവ റീസൈക്കിൾ ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.  

 പോളിസ്റ്റർ റീസൈക്കിൾ ചെയ്യാൻ 'അൺബോട്ടിൽഡ്' എങ്ങനെ സഹായിക്കും?

പിഇടി (പോളിയെത്തിലീൻ ടെറഫ്താലേറ്റ്) ബോട്ടിലുകൾ ജീവനക്കാരുടെ യൂണിഫോമിലേക്ക് റീസൈക്കിൾ ചെയ്യുന്നതിനു പുറമേ, തങ്ങളുടെ സുസ്ഥിര വസ്ത്ര ബ്രാൻഡായ ‘അൺബോട്ടിൽഡ്’ വഴി പോളിസ്റ്റർ റീസൈക്കിൾ ചെയ്യാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ഈ സംരംഭത്തിന് കീഴിൽ, കമ്പനി മറ്റ് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ (ഒഎംസി) കസ്റ്റമർ അറ്റൻഡന്റുകൾക്ക് യൂണിഫോം ഉണ്ടാക്കും, സൈന്യത്തിന് നോൺ-കോംബാറ്റ് യൂണിഫോം, സ്ഥാപനങ്ങൾക്കുള്ള യൂണിഫോം/ഡ്രസ്സുകൾ, റീട്ടെയിൽ ഉപഭോക്താക്കൾക്കുള്ള വിൽപ്പനയും ആരംഭിക്കും 

click me!