സൂമിൽ നിന്നും 1,300 ജീവനക്കാർ പുറത്താകും; 98 ശതതമാനം ശമ്പളം വെട്ടിക്കുറയ്ക്കുന്നു

By Web TeamFirst Published Feb 8, 2023, 6:22 PM IST
Highlights

പിരിച്ചുവിടൽ മാത്രമല്ല, വേതനം വെട്ടി കുറയ്ക്കുകയാണെന്നും സൂം സിഇഒ. എക്സിക്യൂട്ടീവുകളുടെ ഉൾപ്പടെയുള്ളവരുടെ ശമ്പളം 98 ശതമാനം വെട്ടികുറയ്‌ക്കും 

ദില്ലി: വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമായ സൂം 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. ഏകദേശം 1,300 പേർ ഇതോടെ കമ്പനിയിൽ നിന്നും പുറത്താകും. പിരിച്ചുവിടൽ കമ്പനിയുടെ എല്ലാ മേഖലകളെയും ബാധിക്കുമെന്ന് സൂം സിഇഒ എറിക് യുവാൻ സൂം ബ്ലോഗിൽ പോസ്റ്റ് ചെയ്ത സ്റ്റാഫുകൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

കൊവിഡ് 19 സമയത്ത് കൂടുതൽ വ്യക്തികൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനാൽ കമ്പനിക്ക് കൂടുതൽ സേവനം ആവശ്യമായി വരികയും തുടർന്ന് കമ്പനി ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു. വെറും 24 മാസത്തിനുള്ളിൽ സൂം മൂന്നിരട്ടിയായി വർദ്ധിച്ചതായി യുവാൻ അവകാശപ്പെട്ടു.

ഞങ്ങളുടെ ടീമിന്റെ 15 ശതമാനം കുറയ്‌ക്കേണ്ടത് ഇപ്പോൾ അത്യാവശ്യമാണ്. കഠിനാധ്വാനികളും കഴിവുറ്റവരുമായ 1,300 ഓളം സഹപ്രവർത്തകരോട്വിട പറയേണ്ട സാഹചര്യമാണ്. ഇത് കഠിനമാണെങ്കിലും എന്നാൽ ഒഴിവാക്കാൻ പറ്റാത്തതുമാണെന്ന്  എറിക് യുവാൻ പറഞ്ഞു. 

പിരിച്ചുവിടൽ മാത്രമല്ല, തന്റെ ഉൾപ്പടെയുള്ള വേതനം വെട്ടി കുറയ്ക്കുകയാണെന്നും സൂം സിഇഒ പറഞ്ഞു. 2023 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് ബോണസിന് പുറമെ വരുന്ന സാമ്പത്തിക വർഷത്തിൽ 98 ശതമാനം  ശമ്പളം വെട്ടിക്കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. എക്സിക്യൂട്ടീവുകളുടെ ശമ്പളവും 20  ശതമാനം കുറയ്ക്കുമെന്ന് എറിക് യുവാൻ പറഞ്ഞു. 

ആഗോളതലത്തില്‍ നിരവധി കമ്പനികളാണ് പിരിച്ചുവിടലുകള്‍ നടത്തുന്നത്. ഇ-കൊമേഴ്‌സ് ഭീമനായ ആമസോണും മെറ്റയും ഗൂഗിളും പിരിച്ചുവിടൽ നടത്തിയിരുന്നു.  ആമസോണില്‍ ഏകദേശം 2,300 ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം പിരിച്ചുവിടൽ നോട്ടീസ് കമ്പനി നൽകിയത്.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർചാറ്റും 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ആഗോള തലത്തിലുള്ള പ്രതിസന്ധികൾക്കിടയിൽ ചെലവ് ചുരുക്കാനുള്ള ശ്രമമമാണ് ഇതെന്നാണ് സൂചന. 
 

click me!