വോട്ടെടുപ്പ് തീര്‍ന്നു: പെട്രോള്‍, ഡീസല്‍ വിലയും കൂടി

By Web TeamFirst Published May 21, 2019, 10:58 AM IST
Highlights

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതാണ് പ്രധാനമായും ഇന്ധന വില ഉയരാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍. ആഗോള വിപണിയില്‍ ബാരലിന് 72.23 ഡോളറാണ് ഇന്നത്തെ എണ്ണ വില.  

തിരുവനന്തപുരം: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന്‍റെ പിറ്റേന്ന് പെട്രോള്‍, ഡീസല്‍ വില കൂടി. ഇന്നലെ പെട്രോളിന് ലിറ്ററിന് ഒന്‍പത് പൈസയും ഡീസലിന് 16 പൈസയും ഉയര്‍ന്നു. 

കൊച്ചിയില്‍ പെട്രോളിന് 73.03 രൂപയായി. ഡീസലിന് 69.67 രൂപയും. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന കാലത്തും കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്തും ഇതേ രീതിയില്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതാണ് പ്രധാനമായും ഇന്ധന വില ഉയരാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍. ആഗോള വിപണിയില്‍ ബാരലിന് 72.23 ഡോളറാണ് ഇന്നത്തെ എണ്ണ വില.  

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!